കുട്ടികളെ മൊബൈൽ ഫോണിന്റെ ചതിക്കുഴികളിൽ നിന്ന് രക്ഷിക്കേണ്ടതെങ്ങനെ? അറിയാം മാർഗങ്ങൾ
ഓൺലൈൻ ക്ലാസിനായി മൊബൈൽഫോണിലേക്കു കണ്ണുമിഴിച്ചിരിക്കുന്ന കുട്ടിയിലേക്ക് രക്ഷാകർത്താവിന്റെ കണ്ണ് എത്തേണ്ടതല്ലേ? കാരണം മൊബൈൽഫോൺ നല്ലതാണ് ഒപ്പം ചീത്തയും. നമ്മുടെ കുട്ടികളെ മൊബൈൽ ഫോണിന്റെ നീലവെളിച്ചത്തിൽ ചതിക്കാൻ പതിയിരിക്കുന്ന ഗ്രൂപ്പുകളും
ഓൺലൈൻ ക്ലാസിനായി മൊബൈൽഫോണിലേക്കു കണ്ണുമിഴിച്ചിരിക്കുന്ന കുട്ടിയിലേക്ക് രക്ഷാകർത്താവിന്റെ കണ്ണ് എത്തേണ്ടതല്ലേ? കാരണം മൊബൈൽഫോൺ നല്ലതാണ് ഒപ്പം ചീത്തയും. നമ്മുടെ കുട്ടികളെ മൊബൈൽ ഫോണിന്റെ നീലവെളിച്ചത്തിൽ ചതിക്കാൻ പതിയിരിക്കുന്ന ഗ്രൂപ്പുകളും
ഓൺലൈൻ ക്ലാസിനായി മൊബൈൽഫോണിലേക്കു കണ്ണുമിഴിച്ചിരിക്കുന്ന കുട്ടിയിലേക്ക് രക്ഷാകർത്താവിന്റെ കണ്ണ് എത്തേണ്ടതല്ലേ? കാരണം മൊബൈൽഫോൺ നല്ലതാണ് ഒപ്പം ചീത്തയും. നമ്മുടെ കുട്ടികളെ മൊബൈൽ ഫോണിന്റെ നീലവെളിച്ചത്തിൽ ചതിക്കാൻ പതിയിരിക്കുന്ന ഗ്രൂപ്പുകളും
കോവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസമല്ലാതെ മറ്റു വഴിയില്ല. ഓൺലൈൻ ക്ലാസിനായി മൊബൈൽഫോണിലേക്കു കണ്ണുമിഴിച്ചിരിക്കുന്ന കുട്ടിയിലേക്ക് രക്ഷാകർത്താവിന്റെ കണ്ണ് എത്തേണ്ടതല്ലേ? കാരണം മൊബൈൽഫോൺ നല്ലതാണ് ഒപ്പം ചീത്തയും. നമ്മുടെ കുട്ടികളെ മൊബൈൽ ഫോണിന്റെ നീലവെളിച്ചത്തിൽ ചതിക്കാൻ പതിയിരിക്കുന്ന ഗ്രൂപ്പുകളും ആപ്പുകളുമൊക്കെയുണ്ട്. അവർ വഴിതെറ്റാതിരിക്കാൻ, ചതിക്കുഴികളിൽ നിന്നെല്ലാം രക്ഷിച്ച് നേര്‍വഴിക്കു നടത്താൻ തുടർന്നു വായിക്കുക...
കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം നേരായ രീതിയിലാണെന്ന് ഉറപ്പാക്കാനുള്ള ഗൂഗിൾ ആപ്ലിക്കേഷനാണ് ‘ഫാമിലി ലിങ്ക്’. രക്ഷിതാക്കൾക്ക് അവരുടെ ഫോണിലൂടെ കുട്ടികളുടെ ഫോൺ ഉപയോഗം നിയന്ത്രിക്കാനാകും. ഇതിനായി രക്ഷിതാവിന്റെയും കുട്ടിയുടെയും ഫോണിൽ പ്രത്യേക ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യണം. രക്ഷിതാവ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ് സ്റ്റോറിൽ നിന്നോ 'Google Family Link for Parents' എന്ന ആപ്പും കുട്ടിയുടെ ഫോണിൽ 'Google Family Link for children and teens' എന്ന ആപ്പും ആദ്യം ഇൻസ്റ്റാൾ ചെയ്യണം.
'പേരന്റ്സ് ആപ്' തുറന്ന് ഗൂഗിൾ ചോദിക്കുന്ന പ്രാഥമിക ചോദ്യങ്ങൾക്ക് മറുപടി നൽകുക. കുട്ടിക്ക് സ്വന്തമായി ഇമെയിൽ ഐഡിയില്ലെങ്കിൽ അതുണ്ടാക്കാനും അവസരമുണ്ട്. രണ്ടു പേർക്കും ഇമെയിൽ നിർബന്ധമാണ്. അടുത്ത ഘട്ടത്തിൽ രക്ഷിതാവിന്റെ ഫോണിൽ ഒരു ഫാമിലി ലിങ്ക് സെറ്റപ്പ് കോഡ് പ്രത്യക്ഷമാകും.
ഇനി കുട്ടിയുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത 'Children and teens' ആപ് തുറക്കുക. കുട്ടിയുടെ ഇമെയിൽ വിലാസം തിരഞ്ഞെടുത്ത് മുന്നോട്ട് പോകുക. കോഡ് ആവശ്യപ്പെടുമ്പോൾ രക്ഷിതാവിന്റെ ഫോണിൽ ലഭിച്ച കോഡ് ഇവിടെ ടൈപ്പ് ചെയ്യുക. ഇതോടെ രണ്ടു ഫോണുകളും തമ്മിൽ ബന്ധിച്ചുകഴിഞ്ഞു.
പ്രവർത്തനം ഇങ്ങനെ
∙രക്ഷിതാവിന്റെ ഫോണിലെ ആപ് തുറന്ന് സ്ക്രീൻ ടൈം എന്ന ഓപ്ഷൻ ഉപയോഗിച്ച് കുട്ടിയുടെ മൊബൈൽ ഉപയോഗം നിശ്ചിത മണിക്കൂറിലേക്ക് നിജപ്പെടുത്താം. ബാക്കി സമയം ഫോൺ ലോക്ക് ആകും.
∙ഹോം പേജിലെ ലൊക്കേഷൻ ബട്ടൻ ഉപയോഗിച്ച് കുട്ടിയുള്ള സ്ഥലം മനസ്സിലാക്കാം
∙ മാനേജ് സെറ്റിങ്സ് എന്ന ഓപ്ഷൻ തുറന്ന് 'Controls on Google Play' എടുത്താൽ ഏതൊക്കെ തരം ആപ്പുകൾ കുട്ടിക്ക് ലഭ്യമാകുമെന്ന് നിശ്ചയിക്കാം.
∙ഫിൽറ്റേഴ്സ് ഓൺ ഗൂഗിൾ ക്രോം എന്ന ഓപ്ഷൻ വഴി ക്രോം ബ്രൗസറിൽ കുട്ടി ഉപയോഗിക്കുന്ന വെബ്സൈറ്റുകൾ ഏതൊക്കെ വിഭാഗത്തിലുള്ളതാണെന്ന് നിശ്ചയിക്കാം. ഗൂഗിൾ സെർച്ചിൽ എന്തൊക്കെ കാണണമെന്നും തീരുമാനിക്കാൻ ഓപ്ഷനുണ്ട്.
∙ആൻഡ്രോയിഡ് ആപ്സ് എന്ന ഓപ്ഷൻ വഴി കുട്ടികൾ നിലവിൽ ഉപയോഗിക്കുന്ന ആപ്പുകൾ ഏതൊക്കെയന്നറിയാം. ആവശ്യമില്ലാത്തവ രക്ഷിതാവിന് ബ്ലോക്ക് ചെയ്യാനുമാകും.
ഉപകാരപ്രദമായ മറ്റു ആപ്പുകൾ
സ്കൂൾ പ്രവേശനവും വിടുതൽ സർട്ടിഫിക്കറ്റും
sampoorna.kite.kerala.gov.in
സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ 1 മുതൽ 10 വരെ പ്രവേശനം നേടുന്നതിനും വിടുതൽ സർട്ടിഫിക്കറ്റിനും ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ പ്രവേശനം സംബന്ധിച്ച സഹായക രേഖകൾ, വിഡിയോ എന്നിവ വെബ്സൈറ്റിൽ ലഭ്യമാണ്.
എഫ്ഐആർ ഡൗൺലോഡ് ചെയ്യാൻ
keralapolice.gov.in/page/fir-download
എഫ്ഐആർ നമ്പർ, വർഷം, പൊലീസ് ജില്ല, പൊലീസ് സ്റ്റേഷൻ, തുടങ്ങിയവ നൽകി സെർച്ച് ചെയ്യാം. ലൈംഗിക പീഡനം, ഭീകരവാദം, പോക്സോ തുടങ്ങിയ കേസുകൾ ഒഴികെ 2016 മുതലുള്ള മറ്റ് എഫ്ഐആറുകൾ ലഭ്യമാണ്.
അവധിയെടുക്കാം, ഓൺലൈനായി
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് കംപ്യൂട്ടറോ മൊബൈൽ ഫോണോ ഉപയോഗിച്ച് ഓൺലൈൻ വഴി അവധിക്ക് അപേക്ഷിക്കാം. ശമ്പള വിതരണ സോഫ്റ്റ്‌വെറായ സ്പാർക് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ധന വകുപ്പിലെയും ട്രഷറി വകുപ്പിലെയും ജീവനക്കാർക്കാണ് ആദ്യഘട്ടത്തിൽ സൗകര്യം ലഭ്യമാക്കിയത്. ഫോം പൂരിപ്പിച്ച് രേഖാമൂലം മേലധികാരിക്ക് അപേക്ഷ നൽകുന്ന രീതി ഒഴിവാക്കാം.
മൊബൈൽ ഫോണിൽ സ്പാർക് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് അതു വഴിയും അപേക്ഷിക്കാം. മേലുദ്യോഗസ്ഥൻ ഇവ ഓൺലൈനായി തന്നെ അംഗീകരിക്കുകയോ തള്ളുകയോ ചെയ്യും. അവധി വിവരങ്ങൾ ഡിജിറ്റൽ സർവീസ് ബുക്കിലും രേഖപ്പെടുത്തും.
ഗൂഗിൾ പേ വഴി ബില്ലടയ്ക്കൽ
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് Google Pay ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം. ആപ് തുറന്ന് ഡെബിറ്റ് കാർഡിലെ വിവരങ്ങൾ ഉൾപ്പെടുത്തി റജിസ്റ്റർ ചെയ്യുക. അതിൽ bill payments എന്ന ടാബ് തുറന്നാൽ ഫോൺ, ബ്രോഡ്ബാൻഡ്, ഡിടിഎച്ച്, എൽപിജി സിലിണ്ടർ, ഫാസ്ടാഗ്, വെള്ളക്കരം, ഇൻഷുറൻസ്, ലോൺ ഇഎംഐ തുടങ്ങിയവയെല്ലാം എളുപ്പത്തിൽ അടയ്ക്കാം. ഒരുതവണ ഇടപാട് അക്കൗണ്ട് വിവരങ്ങൾ നൽകിയാൽ ഗൂഗിൾ അവ ഓർത്തിരിക്കുമെന്നതിനാൽ തുടർ ഇടപാടുകൾ എളുപ്പമാണ്.
English Summary: Apps for Parents to Monitor Kids' Mobile Use