സമർഥർക്ക് ചെലവു മുഴുവൻ മടക്കിക്കിട്ടും; ഐഐഎസ്ടിയിൽ പഠിക്കാം
7.5/10 എങ്കിലും ആവറേജോടെ ബിരുദം നേടുന്നവർക്ക് ഒഴിവുകളനുസരിച്ച് ഐഎസ്ആർഒയിലോ ബഹിരാകാശ വകുപ്പിലോ സയന്റിസ്റ്റ് / എൻജിനീയർ നിയമനം നൽകും. ഇതു സ്വീകരിച്ച് മൂന്നു വർഷമെങ്കിലും സേവനമനുഷ്ഠിക്കാത്തവർ 10 ലക്ഷം രൂപ പിഴയടയ്ക്കണം. നിയമനം കിട്ടാത്തവർക്കു മറ്റു ജോലിക്കു പോകാം.

കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം വലിയമലയിൽ കൽപിത സർവകലാശാലയായി പ്രവർത്തിക്കുന്ന ഐഐഎസ്‌ടിയിലെ അണ്ടർഗ്രാജ്വേറ്റ് പ്രവേശനത്തിന് ഒക്ടോബർ 7ന് ഉച്ചകഴിഞ്ഞ് 3 വരെ റജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: www.iist.ac.in & http://admission.iist.ac.in. ഫോൺ: 0471 256 8477
പഠനശാഖകൾ
1) ബിടെക് എയ്റോസ്‌പേസ് എൻജിനീയറിങ് –69 സീറ്റ്
2) ബിടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജി (ഏവിയോണിക്സ്)– 69 സീറ്റ്
3) ഡ്യൂവൽ ഡിഗ്രി, 5 വർഷം: എൻജിനീയറിങ് ഫിസിക്സിലെ ബിടെക്കും ഇനിപ്പറയുന്ന 4 ബിരുദങ്ങളിലൊന്നും ലഭിക്കുന്ന ഇരട്ടഡിഗ്രി രീതി. 22 സീറ്റ്. (എംഎസ് അസ്ട്രോണമി & അസ്ട്രോഫിസിക്സ് / സോളിഡ് സ്റ്റേറ്റ് ഫിസിക്സ് അഥവാ എംടെക് എർത്ത് സിസ്റ്റം സയൻസ് / ഒപ്റ്റിക്കൽ എൻജിനീയറിങ്. സാധാരണഗതിയിൽ, ഇടയ്ക്ക് ബിടെക് മാത്രം നേടിയിറങ്ങാനാവില്ല).
സിലക്‌ഷൻ
കോവിഡ് പശ്ചാത്തലത്തിൽ പ്രവേശനയോഗ്യതയിൽ ഇളവുണ്ട്. 12 ജയിച്ച് ഈ വർഷത്തെ ജെഇഇ അഡ്വാൻസ്‌ഡിൽ 20 % എങ്കിലും മൊത്തം മാർക്ക് നേടണം; മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്കു 5 % വീതവും. പിന്നാക്ക / സാമ്പത്തികപിന്നാക്ക വിഭാഗക്കാർക്ക് യഥാക്രമം 18 %, 4.5 % വീതം മതി.
പട്ടിക /ഭിന്നശേഷി വിഭാഗക്കാർക്ക് 10 %, 2.5 %. ജനനം 1995 ഒക്‌ടോബർ ഒന്നിനു മുൻപാകരുത്. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് അഞ്ചു വർഷം ഇളവ്.
അപേക്ഷ സമർപ്പിക്കാനുള്ള നിർദേശങ്ങൾ സൈറ്റിലുണ്ട്. റജിസ്ട്രേഷൻ ഫീ 600 രൂപ. എല്ലാ വിഭാഗങ്ങളിലുംപെട്ട പെൺകുട്ടികളും പിന്നാക്ക, പട്ടിക, ഭിന്നശേഷി വിഭാഗക്കാരും 300 രൂപയടച്ചാൽ മതി.
ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്കിരുന്നവർക്ക് അപേക്ഷിക്കാം. ഇതിലെ മികവു നോക്കിയാണ് പ്രവേശനമെങ്കിലും സിലക്‌ഷൻ ഐഐടി, എൻഐടി പ്രവേശനത്തിനുള്ള ‘ജോസ’ വഴിയല്ല.
ഐഐഎസ്ടി റാങ്ക്‌ലിസ്റ്റ് ഒക്ടോബർ 8നു വരും. 9 വരെ ബ്രാഞ്ച് പ്രിഫറൻസ് സമർപ്പിക്കാം. 10 മുതൽ സീറ്റ് അലോട്മെന്റ് / അക്സപ്റ്റൻസ്. നവംബർ 2നു ചേരണം.
മറ്റു വിവരങ്ങൾ
ക്യാംപസ് താമസം നിർബന്ധം. എല്ലാ വിഭാഗക്കാരും 48,400 രൂപ ഓരോ സെമസ്റ്ററിലും അടയ്ക്കണം. നിർദിഷ്ട പഠനനിലവാരം പുലർത്തുന്നവർക്കെല്ലാം ഈ തുക മുഴുവൻ തിരികെക്കിട്ടും. കൂടാതെ 3000 രൂപ ക്രമത്തിൽ ബുക്–ഗ്രാന്റുമുണ്ട്.
7.5/10 എങ്കിലും ആവറേജോടെ ബിരുദം നേടുന്നവർക്ക് ഒഴിവുകളനുസരിച്ച് ഐഎസ്ആർഒയിലോ ബഹിരാകാശ വകുപ്പിലോ സയന്റിസ്റ്റ് / എൻജിനീയർ നിയമനം നൽകും.
ഇതു സ്വീകരിച്ച് മൂന്നു വർഷമെങ്കിലും സേവനമനുഷ്ഠിക്കാത്തവർ 10 ലക്ഷം രൂപ പിഴയടയ്ക്കണം. നിയമനം കിട്ടാത്തവർക്കു മറ്റു ജോലിക്കു പോകാം.
ബിടെക് ശാഖകളിൽ ഏറ്റവും മികച്ച വിജയം കാഴ്ച വയ്ക്കുന്നവർക്ക് കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ സമ്പൂർണ ഫെലോഷിപ്പോടെ 9–മാസ മാസ്റ്റേഴ്സിനു സൗകര്യം കിട്ടും. എംടെക്, പിഎച്ച്ഡി പ്രോഗ്രാമുകൾക്കും സൗകര്യമുള്ള സ്ഥാപനമാണിത്.
English Summary: Indian Institute of Space Science and Technology