ആരോഗ്യം കളികളിലൂടെ: പ്രൈമറി സ്കൂളുകളിൽ പി4എച്ച് പദ്ധതി
പ്രൈമറി സ്കൂളുകളെ സ്പോർട്ടിങ് ഹബ്ബുകളാക്കി മാറ്റി പുതിയ തലമുറയിൽ മികച്ച കായികതാരങ്ങളെ വളർത്തിയെടുക്കാൻ സംസ്ഥാന സർക്കാരിന്റെ പ്ലേ ഫോർ ഹെൽത്ത് പദ്ധതി. കുട്ടികളുടെ ശാരീരിക, മാനസിക ആരോഗ്യം കളികളിലൂടെ വളർത്തിയെടുക്കാം എന്നതാണ് പദ്ധതിയുടെ അടിസ്ഥാന ആശയം. ആദ്യഘട്ടമെന്ന നിലയിൽ സംസ്ഥാനത്തെ 25 പ്രൈമറി
പ്രൈമറി സ്കൂളുകളെ സ്പോർട്ടിങ് ഹബ്ബുകളാക്കി മാറ്റി പുതിയ തലമുറയിൽ മികച്ച കായികതാരങ്ങളെ വളർത്തിയെടുക്കാൻ സംസ്ഥാന സർക്കാരിന്റെ പ്ലേ ഫോർ ഹെൽത്ത് പദ്ധതി. കുട്ടികളുടെ ശാരീരിക, മാനസിക ആരോഗ്യം കളികളിലൂടെ വളർത്തിയെടുക്കാം എന്നതാണ് പദ്ധതിയുടെ അടിസ്ഥാന ആശയം. ആദ്യഘട്ടമെന്ന നിലയിൽ സംസ്ഥാനത്തെ 25 പ്രൈമറി
പ്രൈമറി സ്കൂളുകളെ സ്പോർട്ടിങ് ഹബ്ബുകളാക്കി മാറ്റി പുതിയ തലമുറയിൽ മികച്ച കായികതാരങ്ങളെ വളർത്തിയെടുക്കാൻ സംസ്ഥാന സർക്കാരിന്റെ പ്ലേ ഫോർ ഹെൽത്ത് പദ്ധതി. കുട്ടികളുടെ ശാരീരിക, മാനസിക ആരോഗ്യം കളികളിലൂടെ വളർത്തിയെടുക്കാം എന്നതാണ് പദ്ധതിയുടെ അടിസ്ഥാന ആശയം. ആദ്യഘട്ടമെന്ന നിലയിൽ സംസ്ഥാനത്തെ 25 പ്രൈമറി
പ്രൈമറി സ്കൂളുകളെ സ്പോർട്ടിങ് ഹബ്ബുകളാക്കി മാറ്റി പുതിയ തലമുറയിൽ മികച്ച കായികതാരങ്ങളെ വളർത്തിയെടുക്കാൻ സംസ്ഥാന സർക്കാരിന്റെ പ്ലേ ഫോർ ഹെൽത്ത് പദ്ധതി. കുട്ടികളുടെ ശാരീരിക, മാനസിക ആരോഗ്യം കളികളിലൂടെ വളർത്തിയെടുക്കാം എന്നതാണ് പദ്ധതിയുടെ അടിസ്ഥാന ആശയം. ആദ്യഘട്ടമെന്ന നിലയിൽ സംസ്ഥാനത്തെ 25 പ്രൈമറി സ്കൂളുകളിൽ പദ്ധതി നടപ്പാക്കുകയാണ്. പദ്ധതിയുടെ ഉദ്ഘാടനം കണ്ണൂർ ജില്ലയിലെ തളാപ്പ് മിക്സഡ് യുപി സ്കൂളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചിരുന്നു. കണ്ണൂർ ജില്ലയിൽ കണ്ണവം എൽപി സ്കൂളിലും മുഴപ്പിലങ്ങാട് എൽപി സ്കൂളിലും ആണ് പദ്ധതി നടപ്പാക്കുന്നത്.
സിഡ്കോയുടെ സാങ്കേതിക സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികളെ വിനോദത്തിലൂടെ ആരോഗ്യ പൂർണമായ ജീവിത ശൈലിയിലേക്കു നയിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയിൽ പുതിയ കായിക താരോദയങ്ങൾ ഉണ്ടായേക്കാം എന്നും വിലയിരുത്തപ്പെടുന്നു.
പ്ലേ 4 ഹെൽത്ത് – പദ്ധതി ഇങ്ങനെ (പി4എച്ച്)
കൈകാലുകളുടെ കരുത്തും ചലന ശേഷിയും വർധിപ്പിക്കുന്ന ആർ ആൻഡ് എച്ച് പാർക്ക്, നട്ടെല്ലിനും പേശികൾക്കും ശരീരത്തിലെ ബാലൻസിങ് മെക്കാനിസത്തിനും ഉത്തേജനം നൽകുന്ന സ്പൈറൽ ബംബി സ്ലൈഡർ തുടങ്ങിയ ഉപകരണങ്ങൾ സ്കൂളുകളിൽ സ്ഥാപിക്കും. കാര്യമായ നിയന്ത്രണങ്ങളോ ചിട്ടകളോ ഇല്ലാതെ ഇത്തരം ഉപകരണങ്ങൾ വിദ്യാർഥികൾക്ക് ഉപയോഗിക്കാം. കായിക ഉപകരണങ്ങൾ സ്കൂൾ കെട്ടിടങ്ങൾക്ക് അകത്തും പുറത്തുമായുമാണു സജീകരിക്കുന്നത്. ശാരീരിക വ്യായാമം ലഭിക്കുകയും ചെയ്യും. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം പരിശീലനങ്ങൾക്ക് തടസ്സമാകാതിരിക്കാൻ കൂടി വേണ്ടിയാണ് ഇൻഡോർ– ഔട്ട്ഡോർ ഗെയിമുകൾ തയാറാക്കുന്നത്. ബാസ്‌ക്കറ്റ്ബോൾ, ഫുട്ബോൾ തുടങ്ങിയ കായിക ഇനങ്ങളിലുള്ള അഭിരുചി കണ്ടെത്താനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്.
കായിക അധ്യാപകരില്ലാത്ത സ്കൂളുകളിൽ ഇതിന്റെ മേൽനോട്ടം മറ്റ് അധ്യാപകർക്കായിരിക്കും. ഇതിനായി തിരഞ്ഞെടുക്കപ്പെടുന്ന അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകാനും പദ്ധതിയുണ്ട്. കൂടാതെ പദ്ധതി നടത്തിപ്പ് കൃത്യമായി മോണിറ്റർ ചെയ്യാനും സംവിധാനം ഒരുക്കുന്നുണ്ട്.
കായിക അധ്യാപകനില്ലാത്ത വിദ്യാലയങ്ങളിലെ കുട്ടികൾക്കും കായിക പരിശീലനം ലഭിക്കുന്നു എന്നത് ഈ പദ്ധതിയുടെ പ്രത്യേകതയാണ്. ക്ലാസ് ടീച്ചർമാർക്കായിരിക്കും പരിശീലനം നൽകുക. കൂടാതെ മൊബൈൽ ആപ്പുകളിലൂടെ ഓൺലൈൻ പരിശീലന സൗകര്യവും ഒരുക്കും. ചെറിയ പ്രായത്തിൽ തന്നെ ആരോഗ്യ - കായിക ക്ഷമത ഉണ്ടാകുകയും ചെയ്യും. നട്ടെല്ലിനും പേശികൾക്കും ഉത്തേജനവും ആരോഗ്യവും കുട്ടികളറിയാതെ തന്നെ പ്രദാനം ചെയ്യുന്ന ഉപകരണമാണ് സ്‌പൈറൽ ബംബി സ്ലൈഡർ. കൈ കാലുകളുടെ ആരോഗ്യവും ചലന ശേഷിയും പരിപോഷിപ്പിക്കുന്ന ആർ ആൻഡ് എച്ച് പാർക്ക് ഔട്ട് ഡോറിലാണ് സ്ഥാപിക്കുന്നത്. ബാസ്‌ക്കറ്റ് ബോൾ അറ്റംപ്റ്റർ, ഫുട്‌ബോൾ ട്രെയിനർ, ബാലൻസിങ് വാക്ക് തുടങ്ങിയവ ഇൻഡോർ സംവിധാനങ്ങളായി ഒരുക്കും.
പദ്ധതിയുടെ ഭാഗമാകുന്ന സ്കൂളുകളിലെ കുട്ടികളുടെ മാനസിക–ശാരീരിക ആരോഗ്യനിലയുടെ പുരോഗതി നിരീക്ഷിക്കാനും സംവിധാനം ഒരുക്കുന്നുണ്ട്. പരിശീലനത്തിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും ഇതിൽ നിന്നു പഠിക്കാനാകും. ഓരോ കുട്ടിയുടെയും പുരോഗതി വിലയിരുത്താൻ സഹായിക്കുന്ന പ്രത്യേക മൊബൈൽ ആപ്പും ഒരുങ്ങുന്നുണ്ട്. ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾ ഈ ആപിലൂടെ ചാർട്ട് ചെയ്യപ്പെടും. പ്രൈമറി വിദ്യാഭ്യാസ കാലഘട്ടം പൂർത്തിയാകുമ്പോഴേക്കും കുട്ടികളിലുണ്ടാകുന്ന വളർച്ചയുടെ ഗ്രാഫ് വിലയിരുത്താനും ഇതിലൂടെ കഴിയും.
വിവിധ കായിക ഇനങ്ങളെ കുട്ടികൾക്ക് പ്രാഥമികമായി പരിചയപ്പെടുത്താനും ഓരോ കുട്ടികൾക്കും അവർക്ക് മികവ് തെളിയിക്കുന്ന മേഖല കണ്ടെത്താനും സഹായിക്കും. ഓരോ കളികളുടെയും നിയമങ്ങളും മറ്റും പരിചയപ്പെടുത്താൻ ഗ്രീൻ ഗെയിം റൂമുകളിൽ പ്രഫഷനൽ ഗെയിമുകളുടെ മിനിയേച്ചർ രൂപങ്ങളും ഒരുക്കും.
സാധാരണ രീതിയിൽ ഫിസിക്കൽ ഫിറ്റ്‍നസിൽ താൽപര്യമില്ലാത്ത കുട്ടികൾ കൂടി കളികളിലൂടെ കായികമേഖലയിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടൽ. ഉല്ലാസം, കളികൾ, നൃത്തം, യോഗ, എയ്റോബിക്സ് തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയുള്ള വിവിധ ഡ്രിലുകളും കുട്ടികൾക്കായി നടത്തും.ആരോഗ്യപൂർണമായ പുതിയ തലമുറയെ വാർത്തെടുക്കാലാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. അടുത്ത അധ്യയന വർഷത്തോടെ പ്ലേ ഫോർ ഹെൽത്ത് കരിക്കുലത്തിന്റെ ഭാഗമായേക്കും.
പദ്ധതി നടപ്പാക്കുന്ന 25 സ്കൂളുകൾ
കഠിനംകുളം ജിഎൽപിഎസ് , പേരൂർ ഗവ.ഗോപികസദനം എൽപിഎസ് ,ആറാംപുന്ന ജിഎൽപിഎസ്, കുന്നന്താനം ഗവ എൽവി എൽപിഎസ്, നെടുങ്കുന്നം ജിഎച്ച്എസ്എസ്, നങ്യാർകുളങ്ങര ജിയുപിഎസ്, അമ്പലപ്പുഴ ജിഎൽപിഎസ്, പെരുനീർമംഗലം ജിഎൽപിഎസ്, ചക്കരകുളം ജിഎൽപിഎസ്,മട്ടത്തൂർ ജിഎൽപിഎസ്,മുക്കാട്ടുകര ജിഎൽപിഎസ്,പുതുക്കോട് ജിഎൽപിഎസ്, വെളിയങ്കോട് ഗവ ഫിഷറീസ് എൽപിഎസ്, എടപ്പാൾ ജിഎൽപിഎസ്,അരീക്കോട് ജിഎംയുപിഎസ്,കല്ലുപാടി ജിഎൽപിഎസ്, വടക്കുമ്പാടി ജിഎൽപിഎസ്, കണ്ണവം ജിഎൽപിഎസ്, മുഴപ്പിലങ്ങാട് ജിഎൽപിഎസ്, തളാപ്പ് മിക്സഡ് യുപിഎസ്, കീക്കാംകോട് ജിഎൽപിഎസ്, കുളത്തൂർ ജിഎൽപിഎസ്, കണ്ടങ്ങോട് ജിഎൽപിഎസ്, തൃപ്പൂണിത്തുറ ഗവ. വിജെബിഎസ്, കല്ലാർ ജിഎൽപിഎസ്.
English Summary: Play for Health project in primary schools