തിരുവനന്തപുരം∙ കോവിഡ് കാലത്ത് ഡിജിറ്റൽ വിദ്യാഭ്യാസരംഗത്ത് പുതിയ മാതൃക സൃഷ്ടിച്ച് വിദ്യാഭ്യാസവകുപ്പിന്റെ ഫസ്റ്റ്ബെൽ ക്ലാസുകൾ. 3100 മണിക്കൂറുള്ള 6200 ഡിജിറ്റൽ ക്ലാസുകളാണ് ഫസ്റ്റ്ബെൽ വഴി സംപ്രേഷണം ചെയ്തത്. 40 ലക്ഷത്തിലേറെ വിദ്യാർഥികളാണ് ക്ലാസുകൾ പ്രയോജനപ്പെടുത്തിയത്. 10, 12 ക്ലാസുകളിലെ ആദ്യഘട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കോവിഡ് കാലത്ത് ഡിജിറ്റൽ വിദ്യാഭ്യാസരംഗത്ത് പുതിയ മാതൃക സൃഷ്ടിച്ച് വിദ്യാഭ്യാസവകുപ്പിന്റെ ഫസ്റ്റ്ബെൽ ക്ലാസുകൾ. 3100 മണിക്കൂറുള്ള 6200 ഡിജിറ്റൽ ക്ലാസുകളാണ് ഫസ്റ്റ്ബെൽ വഴി സംപ്രേഷണം ചെയ്തത്. 40 ലക്ഷത്തിലേറെ വിദ്യാർഥികളാണ് ക്ലാസുകൾ പ്രയോജനപ്പെടുത്തിയത്. 10, 12 ക്ലാസുകളിലെ ആദ്യഘട്ട അധ്യയനം പൂർത്തിയായി. മാർച്ച് 17നു തുടങ്ങുന്ന പൊതുപരീക്ഷയെ നേരിടാനൊരുങ്ങുകയാണ് 10 ലക്ഷത്തോളം വിദ്യാർഥികൾ. 

കോവിഡിനെത്തുടർന്ന് സ്കൂൾ വിദ്യാഭ്യാസത്തിൽ പ്രതിസന്ധി നേരിട്ടപ്പോഴാണ് ജൂൺ ഒന്നിന് താൽക്കാലിക സംവിധാനമെന്ന നിലയിൽ ഫസ്റ്റ്ബെൽ തുടങ്ങിയതെങ്കിലും പിന്നീട് അക്കാദമിക വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന തരത്തിൽ അങ്കണവാടി മുതൽ പ്ലസ്‌ടു വരെയുള്ള മുഴുവൻ ക്ലാസുകൾക്കുമുള്ള ആശ്രയമായി മാറി. പൊതുവിഭാഗത്തിന് പുറമെ തമിഴ്, കന്നട മീഡിയം ക്ലാസുകളും ഫസ്റ്റ് ബെല്ലിൽ ഉൾപ്പെടുത്തിയിരുന്നു.

ADVERTISEMENT

കൈറ്റ് വിക്ടേഴ്സിന്റെ യുട്യൂബ് ചാനലിൽ വരിക്കാർ 24 ലക്ഷം കവിഞ്ഞതായി കൈറ്റ് സിഇഒ കെ.അൻവർ സാദത്ത് പറഞ്ഞു. 140 രാജ്യങ്ങളിൽ നിന്നായി പ്രതിദിനം 27 ടി.ബി വരെ ഡൗൺലോഡ് വിക്ടേഴ്സ് ലൈവ് പോർട്ടലിനുണ്ടായി. ചില ക്ലാസുകൾക്ക് 50 ലക്ഷം കാഴ്ചക്കാർ വരെയുണ്ടായി . എല്ലാ ക്ലാസുകളും ഒരു കുടക്കീഴിൽ ലഭിക്കുന്ന firstbell.kite.kerala.gov.in പോർട്ടൽ അധ്യാപകർക്കും കുട്ടികൾക്കും  സൗകര്യപ്രദമായി.

പൊതുപരീക്ഷയ്ക്കുള്ള ഭാഗങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് വിഷയം തിരിച്ച് ഫോക്കസ് ഏരിയകളായി പ്രസിദ്ധീകരിച്ചതോടൊപ്പം ഇവ  ഏതേത് എപ്പിസോഡുകളിലാണെന്ന് പ്രത്യേകമായി ഫസ്റ്റ്‌ബെൽ പോർട്ടലിൽ ലഭ്യമാക്കിയതും കുട്ടികൾ പ്രയോജനപ്പെടുത്തുന്നുണ്ട്. ഡിജിറ്റൽ ഉള്ളടക്കം അതിന്റെ അക്കാദമിക ചട്ടക്കൂടിനുള്ളിൽ നിന്ന് തയ്യാറാക്കാൻ ഫസ്റ്റ്ബെല്ലിന്റെ ഭാഗമായി മാറിയ ആയിരക്കണക്കിന് അധ്യാപകരെ പര്യാപ്തമാക്കി എന്നത് ഫസ്റ്റ്ബെല്ലിന്റെ ഒരു പ്രധാന അനുഭവപാഠമാണ്.

ADVERTISEMENT

ഇതിനുപുറമെ തീർത്തും വികേന്ദ്രീകൃതമായി എല്ലാ ജില്ലകളിലും സൗകര്യങ്ങളൊരുക്കി സ്ക്രിപ്റ്റ് തയ്യാറാക്കലും ഷൂട്ടിങും എഡിറ്റിങും ഉൾപ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷൻ പ്രവർത്തനങ്ങളും നടത്താൻ കഴിഞ്ഞത് ഇത്തരത്തിൽ ഹൈടെക് ഉപകരണങ്ങളിൽ അധ്യാപകർക്ക് പരിശീലനം ലഭിച്ചതുകൊണ്ടുകൂടെയായിരുന്നു. പൂർണമായും സ്വതന്ത്ര സോഫ്റ്റ്‍വെയർ ഉപയോഗിച്ചാണ് കൈറ്റിന്റെ ജില്ലാ റിസോഴ്സ് കേന്ദ്രങ്ങളിൽ വെച്ച് ക്ലാസുകൾ തയ്യാറാക്കിയത്. പൊതുപരീക്ഷയ്ക്കുള്ള ക്ലാസുകൾ പൂർത്തിയാക്കി പരീക്ഷയ്ക്ക് പ്രയോജനപ്പെടുംവിധമുള്ള റിവിഷൻ ക്ലാസുകളുടെ സംപ്രേഷണവും ഈയാഴ്ച മുതൽ തുടങ്ങി.  

English Summary : First Bell - Kerala conducts over 6000 online classes during the pandemic