ബെംഗളൂരു ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്‌സി) 4– വർഷ ബാച്‍ലർ ഓഫ് സയൻസ് (റിസർച്) പ്രോഗ്രാമിലേക്ക് ഏപ്രിൽ 30 വരെ അപേക്ഷിക്കാം. www.iisc.ac.in/ug മാത‌്സ്, ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി, മെറ്റീരിയൽസ്, ഏർത്ത് & എൻവയൺമെന്റൽ സയൻസ് എന്നിവയിലൊന്നിൽ സ്പെഷലൈസ് ചെയ്യാം. ഏതു ശാഖയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്‌സി) 4– വർഷ ബാച്‍ലർ ഓഫ് സയൻസ് (റിസർച്) പ്രോഗ്രാമിലേക്ക് ഏപ്രിൽ 30 വരെ അപേക്ഷിക്കാം. www.iisc.ac.in/ug മാത‌്സ്, ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി, മെറ്റീരിയൽസ്, ഏർത്ത് & എൻവയൺമെന്റൽ സയൻസ് എന്നിവയിലൊന്നിൽ സ്പെഷലൈസ് ചെയ്യാം. ഏതു ശാഖയിൽ പഠിക്കുന്നവരും എൻജിനീയറിങ്, മാനവിക വിഷയങ്ങൾ കൂടി ഉൾപ്പെടുന്ന സമഗ്രപഠനത്തിന് അവസരമുണ്ട്. 

ADVERTISEMENT

ആദ്യ ഒന്നര വർഷം (മൂന്നു സെമസ്‌റ്റർ) എല്ലാവർക്കും മാത്‌സ്, ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി, എൻജിനീയറിങ്, മാനവിക വിഷയങ്ങൾ എന്നിവയിലെ അടിസ്‌ഥാനപഠനമാണ്. അടുത്ത ഒന്നര വർഷം സ്വന്തം സ്‌പെഷലൈസേഷനിൽ (മേജർ) ആഴത്തിലുള്ള പഠനം. നാലാം വർഷം ഗവേഷണാധിഷ്‌ഠിത പ്രോജക്ടും ഇതര സ്‌പെഷലൈസേഷനുകളിൽനിന്ന് ഇഷ്‌ടമുള്ള ഭാഗങ്ങളിൽ പഠനപരിശീലനവും. താൽപര്യമുള്ളവർക്ക് ഒരു വർഷം കൂടി പഠിച്ച് മാസ്റ്റർ ബിരുദം നേടാം; നേരിട്ട് പിഎച്ച്ഡി ഗവേഷണവുമാകാം. സിഎസ്‌ഐആർ നെറ്റ് എഴുതി അർഹത തെളിയിച്ചാൽ മതി. ജൂനിയർ റിസർച് ഫെലോഷിപ് ലഭിക്കും. 2020ൽ പ്ലസ്‌ടു (മാത്‌സ്, ഫിസിക്‌സ്, കെമിസ്‌ട്രി) ജയിച്ചവരെയും 2021ൽ പരീക്ഷയെഴുതുന്നവരെയുമാകും പ്രവേശനത്തിനു പരിഗണിക്കുക. 

ADVERTISEMENT

60% മാർക്ക് വേണം; പട്ടികവിഭാഗം വിദ്യാർഥികൾക്കു പ്ലസ്ടു ജയവും. പ്രവേശനത്തിന് ഇനിപ്പറയുന്ന ദേശീയതല പരീക്ഷകളിലെ മികവ് ആധാരമായെടുക്കും– KVPY-SA-2019 / KVPY-SB-2020 / KVPY-SX -2020 / KVPY- (പട്ടികവിഭാഗ ഫെലോഷിപ്) / JEE Main 2021 / JEE Advanced 2021 / NEET-UG 2021. ഒടുവിൽപ്പറഞ്ഞ മൂന്നു ടെസ്‌റ്റുകളിലും 60%, പിന്നാക്കം / സാമ്പത്തികപിന്നാക്കം 54%, പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 30% ക്രമത്തിലെങ്കിലും മാർക്ക് വേണം. KVPY (കിശോർ വൈജ്‌ഞാനിക് പ്രോത്സാഹൻ യോജന) സംബന്ധിച്ച വിവരങ്ങൾക്കു www.kvpy.org.in എന്ന വെബ്‌സൈറ്റ് നോക്കുക. ജെഇഇ മെയിൻ, ജെഇഇ അഡ്വാൻസ്‌ഡ്, നീറ്റ്–യുജി എന്നിവയ്‌ക്കു യഥാക്രമം http://jeemain.nic.in, www.jeeadv.ac.in, https://ntaneet.nic.in സൈറ്റുകളും നോക്കാം.

English Summary: Indian Institute of Science