മുംബൈ ഗൊരേഗാവിലെ ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് റിസർച്ചിൽ എംഎസ്‌സി ഇക്കണോമിക്സ്, പിഎച്ച്ഡി ഡവലപ്മെന്റ് സ്റ്റഡീസ് പ്രോഗ്രാമുകളിലേക്ക് ഏപ്രിൽ 18 വരെ അപേക്ഷ സ്വീകരിക്കും. www.igidr.ac.in റിസർവ് ബാങ്ക് 1987ൽ സ്‌ഥാപിച്ച ഇൻസ്‌റ്റിറ്റ്യൂട്ടിനു സർവകലാശാലാപദവിയുണ്ട്. 1) എംഎസ്‌സി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ഗൊരേഗാവിലെ ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് റിസർച്ചിൽ എംഎസ്‌സി ഇക്കണോമിക്സ്, പിഎച്ച്ഡി ഡവലപ്മെന്റ് സ്റ്റഡീസ് പ്രോഗ്രാമുകളിലേക്ക് ഏപ്രിൽ 18 വരെ അപേക്ഷ സ്വീകരിക്കും. www.igidr.ac.in

റിസർവ് ബാങ്ക് 1987ൽ സ്‌ഥാപിച്ച ഇൻസ്‌റ്റിറ്റ്യൂട്ടിനു സർവകലാശാലാപദവിയുണ്ട്.

ADVERTISEMENT

1) എംഎസ്‌സി ഇക്കണോമിക്‌സ്: ഇക്കണോമിക്‌സ്, കൊമേഴ്‌സ്, സ്‌റ്റാറ്റ്‌സ്, ഫിസിക്‌സ്, മാത്‌സ്, എൻജിനീയറിങ് / ടെക്‌നോളജി ഇവയൊന്നിലെ ബിരുദം. 60% മാർക്ക് വേണം; ഇക്കണോമിക്‌സിനു മാത്രം 55%. പ്ലസ്‌ടുവിലെങ്കിലും മാത്‌സ് പഠിച്ചിരിക്കണം. 20,000 രൂപ സെമസ്റ്റർഫീ. ഗവേഷണത്തെ മുന്നിൽക്കണ്ടുള്ള പാഠ്യക്രമമാണ്. സ്കോളർഷിപ്പുണ്ട്. എംഎസ്‌സി ജയിക്കുന്നവർക്കു പിഎച്ച്ഡിയിലേക്കു കടക്കാം.

ADVERTISEMENT

2) പിഎച്ച്ഡി ഡവലപ്‌മെന്റ് സ്‌റ്റഡീസ്, 4 – 5 വർഷം : ഇക്കണോമിക്‌സ്, സ്‌റ്റാറ്റ്‌സ്, ഫിസിക്‌സ്, മാത്‌സ്, എൻവയൺമെന്റൽ സയൻസ്, ഓപ്പറേഷൻസ് റിസർച്, എൻജിനീയറിങ്, ടെക്‌നോളജി, ബിസിനസ് അഡ്‌മിനിസ്‌ട്രേഷൻ ഇവയൊന്നിൽ 60 % മാർക്കോടെ പിജി. ഇക്കണോമിക്‌സിൽ മാത്രം 55% മാർക്കായാലും മതി. 

ADVERTISEMENT

പ്ലസ്‌ടൂവിലെങ്കിലും മാത്‌സ് പഠിച്ചിരിക്കണം. എൻജിനീയറിങ് / ടെക്‌നോളജി ബാച്‌ലർ ബിരുദക്കാർക്കും (ബിടെക്) അപേക്ഷിക്കാം. 20,000 രൂപ സെമസ്റ്റർഫീ.

പിഎച്ച്ഡിക്കാർക്ക് ആദ്യരണ്ടു വർഷം 25,000 രൂപ, മൂന്നാം വർഷം പിഎച്ച്ഡിക്കു റജിസ്‌റ്റർ ചെയ്‌തതിനു ശേഷം 35,000 രൂപ ക്രമത്തിൽ പ്രതിമാസ സ്റ്റൈപ്പൻഡുണ്ട്.

ഓൺലൈൻ പ്രവേശനപരീക്ഷ മേയ് 8ന്; തിരുവനന്തപുരം, കൊച്ചി, ബെംഗളൂരു, ചെന്നൈ, മൂംബൈ, ഡൽഹി എന്നിവയും പരീക്ഷാകേന്ദ്രങ്ങളിൽപ്പെടും.

English Summary: Indira Gandhi Institute of Development Research Admission