കൊച്ചി ശാസ്‌ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്)യിൽ 2021–22 അക്കാദമിക് വർഷത്തെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഓൺലൈൻ കോമൺ അഡ്‌മിഷൻ ടെസ്‌റ്റ് (ക്യാറ്റ്), ഡിപ്പാർട്‌മെന്റൽ അഡ്‌മിഷൻ ടെസ്‌റ്റ് (ഡാറ്റ്), ബിടെക്‌ ലാറ്ററൽ എൻട്രി ടെസ്‌റ്റ് (ലെറ്റ്), ഐഐഎം ക്യാറ്റ് /സിമാറ്റ് / കെ–മാറ്റ് എന്നിവയുടെ

കൊച്ചി ശാസ്‌ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്)യിൽ 2021–22 അക്കാദമിക് വർഷത്തെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഓൺലൈൻ കോമൺ അഡ്‌മിഷൻ ടെസ്‌റ്റ് (ക്യാറ്റ്), ഡിപ്പാർട്‌മെന്റൽ അഡ്‌മിഷൻ ടെസ്‌റ്റ് (ഡാറ്റ്), ബിടെക്‌ ലാറ്ററൽ എൻട്രി ടെസ്‌റ്റ് (ലെറ്റ്), ഐഐഎം ക്യാറ്റ് /സിമാറ്റ് / കെ–മാറ്റ് എന്നിവയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ശാസ്‌ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്)യിൽ 2021–22 അക്കാദമിക് വർഷത്തെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഓൺലൈൻ കോമൺ അഡ്‌മിഷൻ ടെസ്‌റ്റ് (ക്യാറ്റ്), ഡിപ്പാർട്‌മെന്റൽ അഡ്‌മിഷൻ ടെസ്‌റ്റ് (ഡാറ്റ്), ബിടെക്‌ ലാറ്ററൽ എൻട്രി ടെസ്‌റ്റ് (ലെറ്റ്), ഐഐഎം ക്യാറ്റ് /സിമാറ്റ് / കെ–മാറ്റ് എന്നിവയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ശാസ്‌ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്)യിൽ 2021–22 അക്കാദമിക് വർഷത്തെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഓൺലൈൻ കോമൺ അഡ്‌മിഷൻ ടെസ്‌റ്റ് (ക്യാറ്റ്), ഡിപ്പാർട്‌മെന്റൽ അഡ്‌മിഷൻ ടെസ്‌റ്റ് (ഡാറ്റ്), ബിടെക്‌ ലാറ്ററൽ എൻട്രി ടെസ്‌റ്റ് (ലെറ്റ്), ഐഐഎം ക്യാറ്റ് /സിമാറ്റ് / കെ–മാറ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണു പ്രവേശനം. വിവരങ്ങൾക്ക്: admissions.cusat.ac.in. പ്രോസ്പെക്ടസ് ഡൗൺലോഡ് ചെയ്യാം.

സാമുദായിക സംവരണവും സാമ്പത്തിക പിന്നാക്കം, ഭിന്നശേഷി, ട്രാൻസ്ജെൻഡർ സംവരണവുമുണ്ട്. കേരളത്തിലെ പട്ടികവിഭാഗക്കാർക്ക് യോഗ്യതാപരീക്ഷയിൽ പാസ് മാർക്ക് മതി. ക്രീമിലെയറിൽപ്പെടാത്ത പിന്നാക്കവിഭാഗക്കാർക്ക് 5% ഇളവുകിട്ടും. ഗേറ്റ്  സ്കോറുണ്ടെങ്കിൽ എംടെക് പ്രവേശനത്തിനു യോഗ്യതാപരീക്ഷയിലെ മിനിമം മാർക്കിൽ 5%  ഇളവു കിട്ടും. 

ADVERTISEMENT

 

∙ അപേക്ഷ

ഓൺലൈൻ റജിസ്‌ട്രേഷൻ (യുജി, പിജി) 31 വരെ; ഫൈൻ സഹിതം 7 വരെ (പിഎച്ച്ഡി, ഡിപ്ലോമ ഇതിൽപ്പെടില്ല). ·ഓൺലൈനായി ഫീസടയ്‌ക്കൽ ഏപ്രിൽ 8 വരെ. ഇന്റർനാഷനൽ വിദ്യാർഥികളുടെ ഓൺലൈൻ റജിസ്‌ട്രേഷൻ ഏപ്രിൽ 30 വരെ. എംടെക് ഓൺലൈൻ റജിസ്‌ട്രേഷൻ ഏപ്രിൽ 21 വരെ (ഫൈൻ സഹിതം ഏപ്രിൽ 30 വരെ). ഡിപ്പാർട്‌മെന്റൽ അപേക്ഷ ഏപ്രിൽ 15 വരെ. ·അഡ്മിറ്റ് കാർഡ് ഡൗൺലോഡ്: മേയ് 25 മുതൽ ജൂൺ 14 വരെ. കംപ്യൂട്ടർ ഉപയോഗിച്ചുള്ള അഡ്മിഷൻ ടെസ്റ്റ് ജൂൺ 12,13,14.  

 

ADVERTISEMENT

മിക്ക പ്രോഗ്രാമുകളുടെയും അപേക്ഷാഫീ 1100 രൂപ. കേരളത്തിലെ പട്ടികവിഭാഗക്കാർക്ക് 500 രൂപ. ഗൾഫ് ജോലിക്കാരായ ഇന്ത്യക്കാരുടെ മക്കൾ (CGW) 6100 രൂപ; ഇവരിലെ പട്ടികവിഭാഗം 5500 രൂപ. CGW അല്ലാത്തവർ എൻആർഐ സീറ്റിന് 5000 രൂപ കൂടുതലടയ്ക്കണം. ഇന്റർനാഷനൽ വിദ്യാർഥികൾ ഏതു കോഴ്‌സിനായാലും 100 യുഎസ് ഡോളർ. പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്കു 100 രൂപ (പട്ടികവിഭാഗം 50 രൂപ).  

 

∙ മുഖ്യ പ്രോഗ്രാമുകൾ 

എ) ബിടെക്, 8 സെമസ്റ്റർ - സിവിൽ, മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജി, ഐടി, സേഫ്‌റ്റി ആൻഡ് ഫയർ എൻജി, നേവൽ ആർക്കിടെക്‌ചർ ആൻഡ് ഷിപ് ബിൽഡിങ് പോളിമർ സയൻസ് ആൻഡ് എൻജി, ഇൻസ്‌ട്രുമെന്റേഷൻ, മറൈൻ എൻജി 

ADVERTISEMENT

ബി)  ഫോട്ടോണിക്‌സിലെ പഞ്ചവത്സര എംഎസ്‌സി

സി) പഞ്ചവത്സര എംഎസ്‍സി (മാത‌്സ്, ഫിസിക്‌സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, ബയളോജിക്കൽ സയൻസസ്) 

ഡി) പഞ്ചവത്സര ബിബിഎ–എൽഎൽബി ഓണേഴ്‌സ് / ബികോം എൽഎൽബി ഓണേഴ്‌സ്

ഇ) 3 വർഷ ബി വോക് – ബിസിനസ് പ്രോസസ് ആൻഡ് ഡേറ്റ അനലിറ്റിക്സ്

എഫ്) ബിടെക് ലാറ്ററൽ എൻട്രി, 6 സെമസ്റ്റർ – വിവിധശാഖകൾ

ജി) ബിടെക് പാർട്‌ടൈം, 7 സെമസ്റ്റർ – സിവിൽ, മെക്കാനിക്കൽ, കെമിക്കൽ

എച്ച്) ദ്വിവത്സര എംഎസ്‌‌സി (മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ് കംപ്യൂട്ടർ സയൻസ്, ഫൊറൻസിക് സയൻസ്, ഇലക്‌ട്രോണിക് സയൻസ്, ബയോടെക്‌നോളജി, മൈക്രോബയോളജി, മറൈൻ ബയോളജി, ഇൻഡസ്‌ട്രിയൽ ഫിഷറീസ്, ഹൈഡ്രോകെമിസ്‌ട്രി, ഓഷ്യനോഗ്രഫി, മറൈൻ ജിയോളജി, മറൈൻ ജിയോഫിസിക്‌സ്, മിറ്റിരിയോളജി, എൻവയൺമെന്റൽ ടെക്‌നോളജി, കംപ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റ സയൻസ്), ഇക്കണോമെട്രിക്സ് ആൻഡ് ഫിനാൻഷ്യൽ ടെക്നോളജി)  

ഐ) മാസ്റ്റർ ഓഫ് ഫിഷറീസ് സയൻസ് ഇൻ സീഫുഡ് സേഫ്റ്റി ആൻഡ് ട്രേഡ്

ജെ) എംഎ അപ്ലൈഡ് ഇക്കണോമിക്സ് / ഹിന്ദി ഭാഷയും സാഹിത്യവും

കെ) എംസിഎ / എംസിഎ ലാറ്ററൽ  എൻട്രി

എൽ) എംവോക് – മൊബൈൽ ഫോൺ ആപ്ലിക്കേഷൻ ഡവലപ്മെന്റ് / ടെക്നോളജി ആൻഡ് മാനേജ്മെന്റ് കൺസൽറ്റിങ്

എം) എംബിഎ (ഫുൾടൈം / പാർട്‌ടൈം)

എൻ) എൽഎൽഎം (ഒരു വർഷം, ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ് അടക്കം സ്പെഷലൈസേഷനുകൾ)

ഒ) പഞ്ചവത്സര എൽഎൽഎം– പിഎച്ച്‍ഡി

പി) എംടെക് – 18 ശാഖകൾ

ക്യൂ) പിഎച്ച്‍ഡി, പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ

ആർ) ഒരു വർഷ ഡിപ്ലോമ / സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ: ഫ്രഞ്ച് / ജാപ്പനീസ് / ജർമൻ / കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് / ട്രാൻസ്‌ലേഷൻ, ജേണലിസം ആൻഡ് ഹിന്ദി കംപ്യൂട്ടിങ് / ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ് 

എസ്) ഹ്രസ്വകാല പ്രോഗ്രാമുകൾ : ഫ്രഞ്ച് / ജാപ്പനീസ് / ജർമൻ / കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് / അറബിക് / കമ്യൂണിക്കേറ്റീവ് ഹിന്ദി 

ടി) 3–വർഷ എൽഎൽബി – പ്രവേശനം ബിരുദധാരികൾക്ക് 

അപേക്ഷ സമർപ്പിക്കുന്നതും ഫീ അടയ്ക്കുന്നതും ഓൺലൈനായി വേണം. വെബ്സൈറ്റ്: https://admissions.cusat.ac.in. പോസ്റ്റ് ഡോക്ടറൽ, പിഎച്ച്‌ഡി, എംഫിൽ, ഡിപ്ലോമ / സർട്ടിഫിക്കറ്റ് അപേക്ഷകരും, ഇന്റർനാഷനൽ / പിഐഒ വിദ്യാർഥികളും അപേക്ഷാഫീ The Registrar, CUSAT എന്ന പേരിൽ ഡ്രാഫ്റ്റായിട്ടാണ് അടയ്ക്കേണ്ടത്. നടപടിക്രമം പ്രോസ്പെക്ടസിന്റെ 8, 9, 11 – 14 പേജുകളിൽ. 

സംശയപരിഹാരത്തിന് Cochin University of Science & Technology, Kochi - 682 022; ഫോൺ: 0484 – 2577100, admissions@cusat.ac.in

English Summary: Cochin University of Science and Technology Admission