ADVERTISEMENT

വിദ്യാഭ്യാസ രംഗത്ത് 30 വര്‍ഷത്തെ പാരമ്പര്യമുള്ള അന്താരാഷ്ട്ര നിലവാരമുള്ള ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ഉന്നത വിദ്യഭ്യാസ മേഖലയില്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ ആരംഭിക്കുന്നു. കോമേഴ്സ്, മാനേജ്മെന്റ് സ്റ്റഡീസ്, ഐടി, ഹുമാനിറ്റീസ് വിഷയങ്ങളില്‍ തുടങ്ങുന്ന ബിരുദ– ബിരുദാനന്തര ഓണ്‍ലൈന്‍ കോഴ്സുകള്‍ യുജിസി അംഗീകരിച്ചിട്ടുള്ളതാണ്.

 

കോവിഡ് മഹാമാരിയും സാങ്കേതിക വിദ്യയുടെ പുരോഗതിയും വിദ്യാഭ്യാസ മേഖലയെ അടിമുടി മാറ്റിക്കഴിഞ്ഞിട്ടുണ്ട്. ഇതു വിദ്യാഭ്യാസ മേഖലയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്നതോടൊപ്പം മികച്ച സാധ്യതകള്‍ കൂടിയാണ് തുറന്നുതന്നിട്ടുള്ളതെന്ന് ജെയിന്‍ യൂണീവേഴ്സിറ്റി ചാൻസലര്‍ ഡോ. ചെന്‍രാജ് റോയ്ചന്ദ് പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ സര്‍വകലാശാലകള്‍ അവലംബിക്കുക വഴി കൂടുതല്‍ വിദ്യാർഥികളിലേയ്ക്ക്് ലോകനിലവാരത്തിലുള്ള കോഴ്സുകളെത്തിക്കാന്‍ കഴിയും. ഉന്നത കോഴ്സുകളില്‍ തൊഴില്‍ മേഖല ആവശ്യപ്പെടുന്ന തരത്തില്‍ ആഗോള നിലവാരത്തിലുള്ള പ്രോഗ്രാമുകള്‍ നല്‍കാന്‍ ജെയിന്‍ യുണിവേഴ്സിറ്റിയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

ആഗോള നിലവാരത്തിലുള്ള വിദ്യാർഥികള്‍ക്കായി തയാറാക്കുന്ന പ്രോഗ്രാമുകളുടെ മാതൃകയിലാണ് പ്രസ്തുത കോഴ്സുകളുടെ സിലബസും രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. വ്യവസായ-വാണിജ്യ മേഖല ആവശ്യപ്പെടുന്ന തരത്തിലുള്ള കരിക്കുലവും നൂതന സാങ്കേതിക വിദ്യയും അനുസരിച്ചുള്ള ഓണ്‍ലൈന്‍ കോഴ്സുകള്‍ നിരവധി തൊഴിലവസരങ്ങളുണ്ടാക്കുന്നതോടൊപ്പം ആഗോളതലത്തില്‍ വിവിധ മേഖലകളിലെ നാളത്തെ വിദഗ്ധരെ വാര്‍ത്തെടുക്കാനും സാധിക്കുമെന്ന് ഡോ. ചെന്‍രാജ് റോയ്ചന്ദ് പറഞ്ഞു.

 

കാര്യക്ഷമവും കരുത്തുറ്റതുമായ ലേണിങ് മാനെജ്മെന്റ് സിസ്റ്റത്തിലൂടെ (എല്‍എംഎസ്) ജെയിന്‍ യൂണിവേഴ്സിറ്റി, സൗകര്യപ്രദവും വിദ്യാർഥികള്‍ക്ക് എളുപ്പത്തില്‍ പഠിക്കാന്‍ സാധിക്കുന്നതുമായ പഠനരീതിയാണ് അവലംബിച്ചിട്ടുള്ളതെന്ന് വൈസ് ചാന്‍സലര്‍ ഡോ. രാജ് സിങ് പറഞ്ഞു. വിഡിയോകള്‍, സെല്‍ഫ് ലേണിങ് മെറ്റീരിയല്‍സ്, വെര്‍ച്വല്‍ ലാബുകള്‍, അസൈന്‍മെന്റ്, ക്വിസസ്, ഡിസ്‌കഷന്‍ ഫോറംസ് എന്നിവയ്ക്കൊപ്പം വാരാന്ത്യത്തില്‍ അന്താരാഷ്ട്ര തലത്തിലുള്ള മികച്ച ഫാക്കല്‍റ്റികളുടെ ലൈവ് ക്ലാസുകളും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിഗത സഹായത്തിനും മറ്റു സംശയനിവാരണത്തിനും പ്രോഗ്രാം മാനെജറുടെ സഹായം ലഭിക്കും. ഓണ്‍ലൈന്‍ കോഴ്സുകളുടെ പഠന സമയവും മൂല്യവും റെഗുലര്‍ കോഴ്സുകള്‍ക്ക് തതുല്യമായിരിക്കും.

 

അധ്യാപന, പഠന രീതികളില്‍ സാങ്കേതികവിദ്യയ്ക്ക് വലിയ പങ്കുള്ള സാഹചര്യത്തില്‍ ലേണിങ് മാനെജ്മെന്റ് സിസ്റ്റത്തിലൂടെ (എല്‍എംഎസ്) യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്ക് സമ്പുഷ്ടമായ പഠനാനുഭവം ഉറപ്പാക്കുന്നു. ഇതിന് പുറമേ വിദ്യാര്‍ഥികള്‍ക്ക് വിജയിക്കാനുള്ള 25 പ്രധാന സ്‌കില്ലുകളിലും ലിങ്ക്ഡ് ഇന്‍ ലേണിങ്ങില്‍ അവരുടെ അഭിരുചിക്ക് അനുസരിച്ച് 16,000-ലേറെ കോഴ്സുകള്‍ പഠിക്കാനും ലിങ്ക്ഡ് ഇന്‍-ന്റെ സര്‍ട്ടിഫിക്കറ്റ് നേടാനും അവസരം ലഭിക്കും. എസ്എച്ച്ആര്‍എം, ആമസോണ്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഇസി കൗണ്‍സില്‍, ഐഐബിഎ തുടങ്ങി 2000-ഓളം വരുന്ന വന്‍കിട ബിസിനസ് ഗ്രൂപ്പുകളില്‍ ജോബ് പ്ലേസ്മെന്റിനും സാഹചര്യമൊരുക്കും.

 

എസിസിഎ - യുകെ, സിഐഎംഎ - യുകെ, സിഐഎം - യുകെ, സിഐഐഎസ് - യുകെ, ഐഒഎ - യുകെ, സിഎംഎ - യുഎസ്, സിപിഎ - യുഎസ്എ തുടങ്ങിയ പ്രമുഖ ആഗോള പ്രൊഫഷണല്‍ ഏജന്‍സികളുമായി ചേര്‍ന്ന് ഓണ്‍ലൈന്‍ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യ യൂണിവേഴ്‌സിറ്റിയാണ് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി. കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ചില പേപ്പറുകള്‍ ഒഴിവാക്കി നല്‍കുകയോ മേല്‍പ്പറഞ്ഞ പ്രൊഫഷണല്‍ ഏജന്‍സികളില്‍ അംഗത്വം നേടാനും അവസരം ഉണ്ടാകും.  

 

കൂടുതല്‍ വിവരങ്ങള്‍ക്ക് https://online.jainuniversity.ac.in/ സന്ദര്‍ശിക്കുക.

English Summary: Jain University Courses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com