സൂചികയിൽ 100 ൽ 100 മാർക്കും നേടിയാണു മുന്നിലെത്തിയത്. ഇതു നേടുന്ന ആദ്യ ഇന്ത്യൻ സ്ഥാപനമാണ് ഐഐഎസ്‍സിയെന്ന് ക്യുഎസ് റീജനൽ ഡയറക്ടർ അശ്വിൻ ഫെർണാണ്ടസ് പറഞ്ഞു.

സൂചികയിൽ 100 ൽ 100 മാർക്കും നേടിയാണു മുന്നിലെത്തിയത്. ഇതു നേടുന്ന ആദ്യ ഇന്ത്യൻ സ്ഥാപനമാണ് ഐഐഎസ്‍സിയെന്ന് ക്യുഎസ് റീജനൽ ഡയറക്ടർ അശ്വിൻ ഫെർണാണ്ടസ് പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്യുഎസ് ലോക റാങ്കിങ് 2022 ൽ ബെംഗളൂരു ഐഐഎസ്‌സി രാജ്യാന്തരതലത്തിൽ മികച്ച ഗവേഷണ സർവകലാശാലയായി. പ്രബന്ധങ്ങൾക്കു ലഭിച്ച അംഗീകാരം അടിസ്ഥാനപ്പെടുത്തിയുള്ള സിപിഎഫ് (സൈറ്റേഷൻസ് പെർ ഫാക്കൽറ്റി) സൂചികയിൽ 100 ൽ 100 മാർക്കും നേടിയാണു മുന്നിലെത്തിയത്. ഇതു നേടുന്ന ആദ്യ ഇന്ത്യൻ സ്ഥാപനമാണ് ഐഐഎസ്‍സിയെന്ന് ക്യുഎസ് റീജനൽ ഡയറക്ടർ അശ്വിൻ ഫെർണാണ്ടസ് പറഞ്ഞു. 

ADVERTISEMENT

എന്നാൽ, മികച്ച ഇന്ത്യൻ സർവകലാശാലകളുടെ പട്ടികയിൽ ബോംബെ, ഡൽഹി ഐഐടികൾക്കു പിന്നിൽ മൂന്നാമതാണ് ഐഐഎസ്‍സി. 3 സ്ഥാപനങ്ങളും രാജ്യാന്തരതലത്തിൽ മികച്ച 200 സർവകലാശാലകളുടെ പട്ടികയിലുമുണ്ട്. ഐഐടി ബോംബെയ്ക്കാണ് ഏറ്റവുമുയർന്ന റാങ്ക്– 177. ഐഐടി ഡൽഹിക്ക് 185, ഐഐഎസ്‌സിക്ക് 186 എന്നിങ്ങനെയാണു റാങ്കുകൾ. 

മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി), ഓക്സ്ഫഡ്, സ്റ്റാൻഫഡ് സർവകലാശാലകളാണ് ആദ്യ 3 സ്ഥാനത്തുള്ളത്. തുടർച്ചയായി 10–ാം തവണയാണ് എംഐടി ക്യുഎസ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തുന്നത്.

ADVERTISEMENT

മറ്റു പ്രധാന ഐഐടികളുടെ റാങ്ക്

∙ ഐഐടി മദ്രാസ് – 255

∙ഐഐടി കാൻപുർ – 277

∙ഐഐടി ഖരഗ്പുർ – 280

ADVERTISEMENT

∙ഐഐടി ഗുവാഹത്തി – 395

∙ഐഐടി റൂർക്കി – 400

English Summary: QS World University Ranking 2022-Indian Institute of Science