കേൾവി പരിമിതിയുള്ളവരെ ലക്ഷ്യമിട്ട് കാലിക്കറ്റ് സർവകലാശാലയിലെ എജ്യുക്കേഷനൽ മൾട്ടിമീഡിയ റിസർച് സെന്റർ (ഇഎംഎംആർസി) ആംഗ്യഭാഷയിൽ ‘മൂക്’ (മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സ്) ഒരുക്കി. കൊമേഴ്‌സ്, മാനേജ്‌മെന്റ് പഠിതാക്കൾക്ക് അനുയോജ്യമായ ‘ഫോംസ് ഓഫ് ബിസിനസ് ഓർഗനൈസേഷൻ’ എന്ന കോഴ്‌സ് യുജിസിയുടെ ‘സ്വയം’ പോർട്ടലിൽ (https://swayam.gov.in) ലഭ്യമാകും. ആദ്യമായാണ് ‘സ്വയം’ പോർട്ടലിൽ ആംഗ്യഭാഷയിൽ കോഴ്‌സ് ലഭ്യമാക്കുന്നത്. ഈമാസം 31 വരെ റജിസ്റ്റർ ചെയ്യാമെന്ന് ഇഎംഎംആർസി ഡയറക്ടർ ദാമോദർ പ്രസാദ് അറിയിച്ചു.

ആറാഴ്ചയാണ് കോഴ്‌സ് കാലാവധി. തിരുവനന്തപുരം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിലെ (നിഷ്) കൊമേഴ്‌സ് വകുപ്പു മേധാവി ഡോ. യു.ബി. ഭാവനയാണ് കോഴ്സ് തയാറാക്കിയത്. ആംഗ്യഭാഷയ്ക്കു പുറമേ സംഭാഷണ അകമ്പടിയുമുണ്ട്.

English Summary: Calicut University launches huge open on-line course in signal language for the hearing-impaired