ആട്ടം പാട്ട് കലോത്സവം 20 ഇനങ്ങളിൽ; ആകെ അഞ്ചര ലക്ഷം രൂപയുടെ സമ്മാനം
Malayala Manorama Attam Pattu, Online Kalolsavam, Jain University, മലയാള മനോരമ ആട്ടം പാട്ട്, ജയിൻ യൂണിവേഴ്സിറ്റി, ഓൺലൈൻ കലോത്സവം
Malayala Manorama Attam Pattu, Online Kalolsavam, Jain University, മലയാള മനോരമ ആട്ടം പാട്ട്, ജയിൻ യൂണിവേഴ്സിറ്റി, ഓൺലൈൻ കലോത്സവം
Malayala Manorama Attam Pattu, Online Kalolsavam, Jain University, മലയാള മനോരമ ആട്ടം പാട്ട്, ജയിൻ യൂണിവേഴ്സിറ്റി, ഓൺലൈൻ കലോത്സവം
മലയാള മനോരമ, ജെയിൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘ആട്ടം പാട്ട്’ ഓൺലൈൻ കലോത്സവത്തിൽ പങ്കെടുക്കുന്ന സ്കൂളുകൾക്ക് ഇന്നു മുതൽ റജിസ്റ്റർ ചെയ്യാം.റജിസ്റ്റർ ചെയ്ത സ്കൂളുകൾ വിവിധ മത്സരയിനങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർഥികളെ നോമിനേറ്റ് ചെയ്യണം. ഒരു സ്കൂളിൽനിന്ന് എത്ര വിദ്യാർഥികൾക്കു വേണമെങ്കിലും പങ്കെടുക്കാം.കേരളത്തിനകത്തും പുറത്തുമുള്ള സ്കൂളുകൾക്ക് പങ്കെടുക്കാം.
സ്കൂൾ റജിസ്ട്രേഷനും വിദ്യാർഥികൾ മത്സര ഇനം (വിഡിയോ) അപ്‍ലോഡ് ചെയ്യാനുമുള്ള അവസാന തീയതി: ഡിസംബർ 15
ആകെ 20 വ്യക്തിഗത മത്സര ഇനങ്ങൾ
1. മലയാളം പദ്യപാരായണം (പെൺ)
2. മലയാളം പദ്യപാരായണം (ആൺ)
3. മോണോ ആക്ട് (പെൺ)
4. മോണോ ആക്ട് (ആൺ)
5. മിമിക്രി (പെൺ)
6. മിമിക്രി (ആൺ)
7. സിനിമാ പാട്ട് (പെൺ)
8. സിനിമാ പാട്ട് (ആൺ)
9. ശാസ്ത്രീയ നൃത്തം – ജതി (പെൺ)
10. ശാസ്ത്രീയ നൃത്തം – ജതി (ആൺ)
11. നാടോടിനൃത്തം (പെൺ)
12. നാടോടിനൃത്തം (ആൺ)
13. സിനിമാറ്റിക് ഡാൻസ് (പെൺ)
14. സിനിമാറ്റിക് ഡാൻസ് (ആൺ)
15. സ്റ്റാൻഡ് അപ് കോമഡി
(ആൺ, പെൺ – ഒറ്റ വിഭാഗം)
16. ഉപകരണസംഗീതം – തുകൽവാദ്യം (ഒറ്റ വിഭാഗം)
17. ഉപകരണസംഗീതം – സുഷിരവാദ്യം (ഒറ്റ വിഭാഗം)
18. ഉപകരണസംഗീതം – തന്ത്രിവാദ്യം (ഒറ്റ വിഭാഗം)
19. പ്രസംഗം മലയാളം – ( ഒറ്റ വിഭാഗം)
20. പ്രസംഗം ഇംഗ്ലിഷ് – (ഒറ്റ വിഭാഗം)
(ഒരു വിദ്യാർഥിക്ക് എത്ര ഇനങ്ങളിൽ വേണമെങ്കിലും പങ്കെടുക്കാം)
വിവരങ്ങൾക്ക് വിളിക്കാം +91 9446003717
(പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ മാത്രം)
വിശദവിവരങ്ങൾക്ക് സന്ദർശിക്കുക : www.manoramakalolsavam.com
Content Summary : Attam Pattu - School Online Kalolsavam - Event Details