ഇരുപത്തഞ്ചാം വർഷത്തിൽ ഒട്ടേറെ പുതുമകളുമായി, തൊഴിലന്വേഷകരുടെ പ്രിയപ്പെട്ട കൂട്ടാളിയായ മലയാള മനോരമ ‘തൊഴിൽവീഥി’. ഉദ്യോഗാർഥികൾക്ക് എക്കാലവും മികച്ച അവസരങ്ങളും പരിശീലനവും ഉറപ്പാക്കിയിട്ടുള്ള തൊഴിൽവീഥി, മികവിന്റെ പുതുവഴികളുമായാണ് 2022 ലേക്കു കടക്കുന്നത്. 

2021 ലെ സുപ്രധാന സംഭവങ്ങളെ ആസ്പദമാക്കിയ 1000 കറന്റ് അഫയേഴ്സ് ചോദ്യങ്ങളുടെ സൗജന്യ ബുക്‌ലെറ്റുമായാണ് തൊഴിൽവീഥി 25–ാം വർഷ പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. ലോകം, ഇന്ത്യ, കേരളം എന്നീ വിഭാഗങ്ങളിലായി, 2021 ൽ ലോകമെങ്ങുമുണ്ടായ എല്ലാ സുപ്രധാന ചലനങ്ങളും ഉൾപ്പെടുത്തിയതാണ് ഈ സ്പെഷൽ ബുക്‌ലെറ്റ്. ജയിൻ ഓൺലൈൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ, 35,000 രൂപയുടെ സമ്മാനങ്ങൾ ഉറപ്പാക്കുന്ന 2021 കറന്റ് അഫയേഴ്സ് പദപ്രശ്ന മത്സരവും ഒരുക്കിയിട്ടുണ്ട്. 

പുതുമയുള്ള രൂപകൽപനയോടെ 25–ാം വർഷത്തിൽ പുറത്തിറങ്ങിയ തൊഴിൽവീഥിയിൽ, കെഎഎസ് വിജ്ഞാപനം വരുംമുൻപേതന്നെ കെഎഎസിന്റെ പരിശീലനം ഈ ലക്കത്തിൽ തുടങ്ങിയിരിക്കുന്നു. ചിത്രങ്ങളെയും ഗ്രാഫിക്കുകളെയും ആസ്പദമാക്കി പരിശീലനത്തിനു സഹായിക്കുന്ന പുത്തൻ കോളം FACT FINDER ആണ് മറ്റൊരു ആകർഷണം. 2022 ലെ പിഎസ്‌സിയുടെ പ്രധാന പദ്ധതികളെല്ലാം പിഎസ്‌സി ചെയർമാൻ എം.കെ.സക്കീർ വിശദീകരിക്കുന്ന സ്പെഷൽ ഇന്റർവ്യൂവും ഈ ലക്കത്തിലുണ്ട്. 

ഹൈക്കോടതി അസിസ്റ്റന്റ്, കെഎസ്ഇബി സബ് എൻജിനീയർ പരിശീലനങ്ങൾ തൊഴിൽവീഥിയിൽ മാത്രമാണു നൽകുന്നത്. ഫെബ്രുവരിിൽ നടക്കുന്ന പ്ലസ് ടു ലെവൽ മെയിൻസ് പരീക്ഷയ്ക്കു തയാറെടുക്കാൻ സഹായിക്കുന്ന പ്രത്യേക പതിപ്പ് ഓരോ ലക്കത്തിലുമുണ്ട്. പിഎസ്‌സിയുടെ പുതിയ ശൈലിയിലെ ചോദ്യങ്ങളുടെ മാതൃകാ ചോദ്യങ്ങളും മാതൃകാപരീക്ഷയും അടക്കമാണിത്. യൂണിഫോം തസ്തികകളിലെ ജോലിയുമായി ബന്ധപ്പെട്ട ചോദ്യശേഖരം മാസങ്ങളായി നൽകിവരുന്നു. ഫെബ്രുവരിയിൽ ആരംഭിക്കുന്ന ഹൈസ്കൂൾ ടീച്ചർ പരീക്ഷകൾക്കും ഏറ്റവും കൂടുതൽ പരിശീലനം നൽകുന്നതു തൊഴിൽവീഥിയാണ്.

ഒാൺലൈനായി തൊഴിൽവീഥി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Content Summary : 25 years of Thozhilveedhi – continues its glorious journey with more columns and feature