രാജ്യാന്തര നിലവാരത്തിലുള്ള വിദ്യാഭ്യാസത്തിലൂടെ വിദ്യാര്‍ഥികളില്‍ വിശാലമായ ലോകവീക്ഷണം വളര്‍ത്താന്‍ പ്രതിജ്ഞാബദ്ധമാണ് ഡോ. മണിമേഖലൈ മോഹന്‍ സ്ഥാപിച്ച ശ്രീ സരസ്വതി വിദ്യാ മന്ദിര്‍(എസ്എസ് വിഎം) ഗ്രൂപ്പ് ഓഫ് സ്കൂള്‍സ്.  അത്യന്താധുനിക സൗകര്യങ്ങളുമായി കോയമ്പത്തൂരിലും മേട്ടുപാളയിത്തിലും ആരംഭിച്ച എസ്എസ് വിഎം സ്കൂള്‍ ക്യാംപസുകള്‍ വിവിധ സിലബസുകളിലായി ഉന്നത ഗുണനിലവാരമുള്ള പഠനം ഉറപ്പു വരുത്തുന്നു. സിബിഎസ്ഇ, കേംബ്രിജ് ഇന്‍റര്‍നാഷണല്‍, സ്റ്റേറ്റ് ബോര്‍ഡ് മെട്രിക്കുലേഷന്‍, എന്‍ഐഒഎസ് എന്നിങ്ങനെ നീളുന്ന പാഠ്യക്രമങ്ങളുടെ വൈവിധ്യം തങ്ങളുടെ അഭിരുചികള്‍ക്ക് ഇണങ്ങിയ തിരഞ്ഞെടുപ്പ് നടത്താന്‍ വിദ്യാര്‍ഥികളെയും മാതാപിതാക്കളെയും സഹായിക്കുന്നതാണ്.

ഭിന്നശേഷിയുള്ള കുട്ടികളില്‍ വൊക്കേഷണല്‍ നൈപുണ്യങ്ങള്‍ വളര്‍ത്തുന്നതിനും സ്വതന്ത്രജീവിതത്തിനായി അവരെ തയ്യാറെടുപ്പിക്കുന്നതിനും ആത്മസേവ എന്നൊരു പ്രത്യേക യൂണിറ്റും എസ് എസ് വിഎം തങ്ങളുടെ മെയിന്‍ ക്യാംപസില്‍ ആരംഭിച്ചിട്ടുണ്ട്. 

എസ്എസ് വിഎം പ്രെപ് വേര്‍സിറ്റി

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് എക്സാമിനൊപ്പം നീറ്റ്, ഐഐടി-ജെഇഇ, സിപിടി, എന്‍എടിഎ പോലുള്ള പ്രവേശന പരീക്ഷകള്‍ക്കായി വിദ്യാര്‍ഥികളെ തയ്യാറെടുപ്പിക്കുന്നതിന് ആരംഭിച്ചതാണ് എസ്എസ് വിഎം പ്രെപ് വേര്‍സിറ്റി. ഓരോ വര്‍ഷവും കണ്ണഞ്ചിപ്പിക്കുന്ന അക്കാദമിക ഫലങ്ങളാണ് പ്രെപ് വേര്‍സിറ്റിയിലൂടെ വിദ്യാര്‍ഥികള്‍ സ്വന്തമാക്കുന്നത്. പ്രെപ് വേര്‍സിറ്റിയിലെ പരിശീലനത്തിലൂടെ ഐഐടികള്‍, മെഡിക്കല്‍ കോളജുകള്‍, ഇന്ത്യയിലെയും വിദേശത്തെയും എണ്ണം പറഞ്ഞ സര്‍വകലാശാലകള്‍ തുടങ്ങിയവയില്‍ ഇവിടുത്തെ വിദ്യാര്‍ഥികള്‍ പ്രവേശനം ഉറപ്പാക്കുന്നു.

കേംബ്രിജിനെ ഇന്ത്യയിലെത്തിച്ച മികവിന്‍റെ പര്യായം

വിവിധ തരം സംസ്കാരങ്ങളെയും രാജ്യാന്തര വിദ്യാഭ്യാസത്തെയും വാരിപ്പുണരുന്ന എസ്എസ് വിഎം പാരമ്പര്യത്തിന്‍റെ തുടര്‍ച്ചയായിരുന്നു കഴിഞ്ഞ വര്‍ഷം കോയമ്പത്തൂര്‍ എസ്എസ് വിഎം വേള്‍ഡ് സ്കൂളില്‍ ആരംഭിച്ച എസ്എസ് വിഎമ്മിന്‍റെ കേംബ്രിജ് ഇന്‍റര്‍നാഷണല്‍ സ്കൂള്‍. കിന്‍ഡര്‍ഗാര്‍ഡന്‍ മുതല്‍ ആറാം ക്ലാസ് വരെ നീളുന്ന പ്രാരംഭ വര്‍ഷ, ലോവര്‍ സെക്കന്‍ഡറി പ്രോഗ്രാമുകളുമായി ഈ പുതിയ സംരംഭം വളരെ വേഗം ഹിറ്റായി. വരും വര്‍ഷങ്ങളില്‍ ഇന്‍റര്‍നാഷണല്‍ ജനറല്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍(IGCSE ) തലത്തിലേക്കും  A ലെവലിലേക്കും ക്ലാസുകള്‍ ഉയര്‍ത്തും. ദക്ഷിണേന്ത്യയിലെ തന്നെ ആദ്യ കേംബ്രിജ് പ്രാരംഭ വര്‍ഷ വിദ്യാഭ്യാസ കേന്ദ്രമാണ് എസ്എസ് വിഎം വേള്‍ഡ് സ്കൂള്‍.   

ആറു മാസം മുതല്‍ ആറു വര്‍ഷം വരെയുള്ള കുട്ടികള്‍ക്കായി ആര്‍യുഎച്ച് ഏര്‍ളി ഇയേഴ്സ് എന്ന പേരില്‍ കോയമ്പത്തൂരിലെ റേസ് കോഴ്സില്‍ ഒരു പുതിയ പഠനകേന്ദ്രം കൂടി ആരംഭിക്കുകയാണ് എസ്എസ് വിഎം. 

എസ്എസ് വിഎം ക്യാംപസ് ജീവിതം

വിവിധ കായിക ഇനങ്ങള്‍ക്കും സാംസ്കാരിക വൈവിധ്യത്തിനും പ്രോത്സാഹനം നല്‍കുന്ന കോ-എജ്യുക്കേഷണല്‍ റെസിഡന്‍ഷ്യല്‍ ബോര്‍ഡിങ് സ്കൂളാണ് എസ്എസ് വിഎം. 20 ഏക്കറില്‍ പ്രകൃതിരമണീയ അന്തരീക്ഷത്തിലാണ് ക്യാംപസ് സ്ഥിതി ചെയ്യുന്നത്. മൂന്ന് മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി  ഇവിടെ ഒരുക്കിയിരിക്കുന്ന വ്യത്യസ്തമായ റെസിഡന്‍ഷ്യല്‍ സൗകര്യങ്ങളും ആഴത്തിലുള്ള പഠനാനുഭവവും അവരെ സ്വതന്ത്ര ചിന്താഗതിയിലുള്ള വ്യക്തികളായി തീരാന്‍ സഹായിക്കുന്നു. കുട്ടികളില്‍ സ്വത്വബോധം വളര്‍ത്തുന്ന  ഇവിടുത്തെ ക്യാംപസ് ജീവിതം വെല്ലുവിളികള്‍ നിറഞ്ഞ ജീവിതത്തിനായി അവരെ തയ്യാറെടുപ്പിക്കുകയും ചെയ്യുന്നു.

എസ്എസ് വിഎമ്മിലെ ബോര്‍ഡിങ് സംസ്കാരം ഇന്ത്യയൊട്ടുക്ക് നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും പഠിതാക്കളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നുണ്ട്. യുവ പഠിതാക്കള്‍ക്ക് ഇന്ത്യന്‍ സംസ്കാരത്തില്‍ വേരുകളുറപ്പിച്ച് ലോകോത്തര സൗകര്യങ്ങളോടെ വളരാനും ജീവിക്കാനും പഠിക്കാനുമുള്ള അവസരം ഇവിടുത്തെ സ്റ്റുഡന്‍റ് ഡോമുകള്‍ ഒരുക്കുന്നു. കുട്ടികളുടെ ഏതാവശ്യത്തിനും അവര്‍ക്ക് സമീപിക്കാവുന്ന സൗഹാര്‍ദ്ദം പുലര്‍ത്തുന്ന പാസ്റ്ററല്‍ കെയര്‍ഗീവര്‍മാര്‍ കുടുംബാന്തരീക്ഷത്തില്‍ തന്നെ വളരാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇവിടുത്തെ ആരോഗ്യകേന്ദ്രത്തില്‍ അനുഭവസമ്പന്നരും ഉയര്‍ന്ന യോഗ്യതയുള്ളവരുമായ ആരോഗ്യസേവന ദാതാക്കള്‍ പരിചരണം നല്‍കുന്നു. 

മനം മയക്കുന്ന അതിമനോഹരമായ ക്യാംപസിന് പുറമേ ആധുനിക ലിംഗ്യുസ്റ്റിക്സ്, കംപ്യൂട്ടര്‍, 3ഡി പ്രിന്‍റിങ്, റോബോട്ടിക്സ് ലാബുകളും വിശാലമായ ലൈബ്രറിയും എയറോ-മോഡലിങ്, സിമുലേഷന്‍ സ്പേസുകളും വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കാനും ഭാവിയിലേക്കായി അവരെ തയ്യാറെടുപ്പിക്കാനും പര്യാപ്തമാണ്. നാഷണല്‍ കേഡറ്റ് കോര്‍(എയര്‍ വിങ്, ആര്‍മി വിങ് യൂണിറ്റുകള്‍), റോഡ് സുരക്ഷാ പട്രോള്‍, കബ്സ്, ബുള്‍ബുള്‍സ്, സ്കൗട്സ്, ഗെയിഡ്സ് തുടങ്ങിയവയിലൂടെ വിദ്യാര്‍ഥികളില്‍ നേതൃശേഷി വളര്‍ത്താനും എസ്എസ് വിഎം ഊന്നല്‍ നല്‍കുന്നു. 

വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കും അവരുടെ ക്ഷേമത്തിനും മുന്‍ഗണന നല്‍കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് എസ്എസ് വിഎം. സമഗ്രമായ അക്കാദമിക സംവിധാനത്തിന് പുറമേ ബാന്‍ഡ്, യോഗ, എയര്‍-റൈഫിള്‍ ഷൂട്ടിങ്, ബാഡ്മിന്‍റണ്‍, ബോക്സിങ്, ചെസ്സ്, നീന്തല്‍, കുതിരയോട്ടം, സ്ക്വാഷ്, ടെന്നീസ്, അത് ലറ്റിക്സ് എന്നിവയെല്ലാം ഉള്‍പ്പെടുന്ന കലാ, കായിക, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും എസ്എസ് വിഎം പ്രോത്സാഹനം നല്‍കുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന പരിശീലനം കോമണ്‍വെല്‍ത്ത്, യൂത്ത് ഒളിംപിക്സ്, രാജ്യാന്തര യോഗ ചാംപ്യന്‍ഷിപ്പുകള്‍, ബാന്‍ഡ് മ്യൂസിക്, മാര്‍ച്ചിങ് ആര്‍ട്സ് രാജ്യാന്തര ടൂര്‍ണമെന്‍റുകള്‍ തുടങ്ങിയ ദേശീയ, രാജ്യാന്തര മത്സരങ്ങളില്‍ വിജയം നേടാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നു. 

ദേശീയ, രാജ്യാന്തര തലത്തിലെ മോഡല്‍ യുണൈറ്റഡ് നേഷന്‍സ് (ഹാര്‍വാര്‍ഡ് എംയുഎന്‍, കേംബ്രിജ് എംയുഎന്‍, ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ എംയുഎന്‍) പോലുള്ള വൈവിധ്യമാര്‍ന്ന തരം വിദ്യാഭ്യാസ പര്യവേഷണ പ്രവര്‍ത്തനങ്ങളിലും ഇവിടുത്തെ വിദ്യാര്‍ഥികള്‍ ഭാഗമാകുന്നു. സര്‍വകലാശാല സന്ദര്‍ശനങ്ങള്‍, സമ്മര്‍ സ്കൂള്‍ പ്രോഗ്രാമുകള്‍, വിദ്യാഭ്യാസ ടൂറുകള്‍, ഗവേഷണ റിട്രീറ്റുകള്‍ തുടങ്ങിയവ വിദ്യാര്‍ഥികള്‍ക്ക് അവരുടെ കഴിവുകള്‍ തിരിച്ചറിയാനും ഇഷ്ടമുള്ള മേഖലകള്‍ പിന്തുടരാനുമുള്ള അവസരങ്ങള്‍ നല്‍കുന്നു. 

ക്ലാസ്മുറികള്‍ക്ക് പുറത്തേക്ക് നീളുന്ന വിദ്യാഭ്യാസത്തിനാണ് എസ്എസ് വിഎം മൂല്യം നല്‍കുന്നത്. ഇവിടുത്തെ റെസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ വെറുതേ പഠിക്കുക മാത്രമല്ല മറിച്ച് ആത്മവിശ്വാസമുള്ള വ്യക്തികളും ആഗോള പൗരന്മാരുമായി അവര്‍ മാറുകയാണ് ചെയ്യുക. ഇത് തന്നെയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ബോര്‍ഡിങ് സ്കൂളാക്കി എസ്എസ് വിഎമ്മിനെ മാറ്റുന്നത്.

കൂടുതൽ വിവരങ്ങൾക്ക് Click Here>>

www.ssvminstitutions.ac.in

ഫോൺ : +91 936 445 4884

https://youtu.be/OaY0FoqgmIc

Content Summary: SSVM Group Of Institutions