സെക്രട്ടേറിയറ്റ് ഒാഫിസ് അറ്റൻഡന്റ് മെയിൻ പരീക്ഷയിലെ 6 ചോദ്യം മൂല്യനിർണയത്തിൽ ഒഴിവാക്കി. ചോദ്യ കോഡ് എ പ്രകാരം 16, 17, 28, 45, 59, 87 എന്നീ ചോദ്യങ്ങളാണ് ഒഴിവാക്കിയത്. ആകെ മാർക്ക് 100ൽ നിന്ന് 94 ആയി. 55, 61 ചോദ്യങ്ങളുടെ പ്രാഥമിക ഉത്തരസൂചികയിൽ നൽകിയ ഉത്തരം തിരുത്തിയിട്ടുമുണ്ട്. തിരുത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെക്രട്ടേറിയറ്റ് ഒാഫിസ് അറ്റൻഡന്റ് മെയിൻ പരീക്ഷയിലെ 6 ചോദ്യം മൂല്യനിർണയത്തിൽ ഒഴിവാക്കി. ചോദ്യ കോഡ് എ പ്രകാരം 16, 17, 28, 45, 59, 87 എന്നീ ചോദ്യങ്ങളാണ് ഒഴിവാക്കിയത്. ആകെ മാർക്ക് 100ൽ നിന്ന് 94 ആയി. 55, 61 ചോദ്യങ്ങളുടെ പ്രാഥമിക ഉത്തരസൂചികയിൽ നൽകിയ ഉത്തരം തിരുത്തിയിട്ടുമുണ്ട്. 

ADVERTISEMENT

തിരുത്തിയ ഉത്തരങ്ങൾ: 

∙55–ാം ചോദ്യം: കേരളത്തിലെ എല്ലാ വിദ്യാർഥികൾക്കും ഡിജിറ്റൽ & ഒാൺലൈൻ പഠനം ഉറപ്പുവരുത്താൻ കേരള സർക്കാർ ആരംഭിച്ച പദ്ധതി എന്നതിനു ഡി ഒാപ്ഷനായ വിദ്യാകിരണം ആയിരുന്നു പ്രാഥമിക ഉത്തരസൂചികയിൽ ശരിയുത്തരം. അന്തിമ ഉത്തരസൂചികയിൽ ഇത് എ ഒാപ്ഷനായ ഫസ്റ്റ് ബെൽ എന്നു തിരുത്തി. 

∙61–ാം ചോദ്യം: സൈബർ കുറ്റകൃത്യ വിഭാഗങ്ങളുമായി ബന്ധപ്പെട്ട ഇനി പറയുന്ന ജോഡികൾ പരിഗണിക്കുക എന്നതിൽ ബി ഒാപ്ഷനായ (I)ഉം (iii)ഉം മാത്രം എന്നത് എ ഒാപ്ഷനായ (I)ഉം (ii)ഉം (iii)ഉം മാത്രം എന്നു തിരുത്തി. 

ADVERTISEMENT

ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ലബോറട്ടറി അറ്റൻഡർ, തുറമുഖ വകുപ്പിൽ ലൈറ്റ് കീപ്പർ ആൻഡ് സിഗ്‌നലർ, ടെക്സ്റ്റൈൽ കോർപറേഷനിൽ പ്യൂൺ കം വാച്ചർ, സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിൽ പ്യൂൺ, എപ്പെക്സ് കോഒാപ്പറേറ്റീവ് സൊസൈറ്റികളിൽ/ഫിഷറീസ് വകുപ്പിൽ സ്റ്റോർ കീപ്പർ, ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ്, ജുഡീഷ്യൽ വകുപ്പിൽ പ്രോസസ് സെർവർ പരീക്ഷകളും ഡിസംബര്‍ 11നു നടത്തിയിരുന്നു. ഈ പരീക്ഷകൾക്കും തിരുത്തു ബാധകമാകും. 

ഒഴിവാക്കിയ ചോദ്യങ്ങൾ: 

16. പ്രധാൻമന്ത്രി ജൻധൻ യോജന (PMJDY)യുമായി യോജിക്കുന്ന പ്രസ്താവന/പ്രസ്താവനകൾ ഏത്? 

ADVERTISEMENT

17. ഇന്ത്യയിൽ ദേശീയ വരുമാനം കണക്കാക്കുന്ന സ്ഥാപനം ഏത്? 

28. കേരള സംസ്ഥാന വിവരാവകാശ കമ്മിഷനിൽ മുഖ്യ വിവരാവകാശ കമ്മിഷണർ അടക്കം എത്ര അംഗങ്ങളുണ്ട്? 

45. ഇന്ത്യയിലെ ആദ്യത്തെ ‘ഗ്രീൻ ഹൈഡ്രജൻ അധിഷ്ഠിത മൊബിലിറ്റി പ്രോജക്ട്’ സ്ഥാപിച്ചത് ഏതു സംസ്ഥാനത്താണ്? 

59. ഏതാണ് ഒരു ഇമേജ് എഡിറ്റിങ് സോഫ്റ്റ്‌വെയറായി ഉപയോഗിക്കാത്തത്? 

Content Summary : Government Secretariat Office Attendant Main Exam Questions