ഞാൻ ചാക്കോച്ചൻ ജെ.ഞാവള്ളിൽ, ഈ സെമസ്റ്ററിൽ എന്റെ കോഴ്സ് എന്റർപ്രൈസസ്, ഇന്നവേഷൻ ആൻഡ് സ്മോൾ ബിസിനസ് മാനേജ്മെന്റ് (ഇഐഎസ്എം). പക്ഷേ, ഞാനൊന്നും പഠിപ്പിക്കില്ല, സ്വയം പഠിച്ചോളണം! കോവിഡ് കാലം തുടങ്ങിയ ശേഷം, കുട്ടിക്കാനം മരിയൻ കോളജിലെ (Marian College Kuttikkanam) ആദ്യ എംകോം ബാച്ചിൽ അധ്യാപകൻ ഡോ.

ഞാൻ ചാക്കോച്ചൻ ജെ.ഞാവള്ളിൽ, ഈ സെമസ്റ്ററിൽ എന്റെ കോഴ്സ് എന്റർപ്രൈസസ്, ഇന്നവേഷൻ ആൻഡ് സ്മോൾ ബിസിനസ് മാനേജ്മെന്റ് (ഇഐഎസ്എം). പക്ഷേ, ഞാനൊന്നും പഠിപ്പിക്കില്ല, സ്വയം പഠിച്ചോളണം! കോവിഡ് കാലം തുടങ്ങിയ ശേഷം, കുട്ടിക്കാനം മരിയൻ കോളജിലെ (Marian College Kuttikkanam) ആദ്യ എംകോം ബാച്ചിൽ അധ്യാപകൻ ഡോ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഞാൻ ചാക്കോച്ചൻ ജെ.ഞാവള്ളിൽ, ഈ സെമസ്റ്ററിൽ എന്റെ കോഴ്സ് എന്റർപ്രൈസസ്, ഇന്നവേഷൻ ആൻഡ് സ്മോൾ ബിസിനസ് മാനേജ്മെന്റ് (ഇഐഎസ്എം). പക്ഷേ, ഞാനൊന്നും പഠിപ്പിക്കില്ല, സ്വയം പഠിച്ചോളണം! കോവിഡ് കാലം തുടങ്ങിയ ശേഷം, കുട്ടിക്കാനം മരിയൻ കോളജിലെ (Marian College Kuttikkanam) ആദ്യ എംകോം ബാച്ചിൽ അധ്യാപകൻ ഡോ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഞാൻ ചാക്കോച്ചൻ ജെ.ഞാവള്ളിൽ,

ഈ സെമസ്റ്ററിൽ എന്റെ കോഴ്സ് എന്റർപ്രൈസസ്, ഇന്നവേഷൻ ആൻഡ് സ്മോൾ ബിസിനസ് മാനേജ്മെന്റ് (ഇഐഎസ്എം).

ADVERTISEMENT

പക്ഷേ, ഞാനൊന്നും പഠിപ്പിക്കില്ല, സ്വയം പഠിച്ചോളണം!

 

കോവിഡ് കാലം തുടങ്ങിയ ശേഷം, കുട്ടിക്കാനം മരിയൻ കോളജിലെ (Marian College Kuttikkanam) ആദ്യ എംകോം ബാച്ചിൽ അധ്യാപകൻ ഡോ. ചാക്കോച്ചൻ ജെ.ഞാവള്ളിലിന്റെ ഇൻട്രോ സീൻ ഇങ്ങനെയായിരുന്നു.

 

ADVERTISEMENT

പഠിപ്പിക്കില്ലെന്നു അധ്യാപകൻ പറഞ്ഞ സ്ഥിതിക്കു കുട്ടികൾ പിന്നെന്തു ചെയ്തു? ഉത്തരം ഈ ക്ലാസിലെ വിദ്യാർഥി മിൽക്ക എലിസബത്ത് ഷിബു പറഞ്ഞുതരും.

 

കോഴ്സിന്റെ ഭാഗമായി 3 കാര്യമാണ് നിർദേശിച്ചത്.
 

ഡോ. ചാക്കോച്ചൻ ജെ.ഞാവള്ളിൽ

1.. ഈ വിഷയത്തിൽ ഒരു ഓൺലൈൻ കോഴ്സ് (മൂക് കോഴ്സ്) പൂർത്തിയാക്കുക

ADVERTISEMENT

2. സ്വയം പഠിച്ച് കൂട്ടുകാർക്കൊപ്പം ഒരു പുസ്തകം തയാറാക്കുക

3. ഒരു ബിസിനസ് സംരംഭം തുടങ്ങുക

 

ആദ്യ ടാസ്ക് എളുപ്പമായിരുന്നു. എന്നാൽ, പുസ്തകമെഴുത്ത് കടുപ്പമായിരുന്നു. ഞങ്ങൾ 13 കുട്ടികളും മൊഡ്യൂളുകൾ വീതിച്ചെടുത്തു ശ്രമം തുടങ്ങി. ആവുന്നത്ര വിവരങ്ങൾ ശേഖരിച്ചു. അതു വെറുതെയായില്ല. ഇപ്പോൾ ഞങ്ങൾ ഒരു പാഠപുസ്തക രചയിതാക്കളാണ്. ബിസിനസ് തുടങ്ങാനുള്ള ടാസ്കായിരുന്നു ഏറ്റവും കഠിനം. സ്റ്റാർട്ടപ്പുകൾക്കു പിന്തുണ നൽകുന്നതിനുള്ള സ്റ്റാർട്ടപ് സേവ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം തുടങ്ങാനായിരുന്നു തീരുമാനം. എന്നാൽ, ചെലവ് പ്രശ്നമായി. അതിനു പരിഹാരം കാണലായി അടുത്തലക്ഷ്യം. മറ്റൊരു സംരംഭത്തിലൂടെ അതു ഞങ്ങൾ നേടി. ‘സ്റ്റാർട്ടപ്– എ ഡ്രീം ടു റിയാലിറ്റി’ എന്ന പേരിൽ ഒരു മൂക് കോഴ്സ് ഡിസൈൻ ചെയ്തു. മരിയനിലെ എല്ലാ കുട്ടികൾക്കും പങ്കെടുക്കാം. സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർ 100 രൂപ ഫീസ് നൽകണം. ഇതുവഴി കുറച്ചു പണം ശേഖരിച്ചു. എംകോം രണ്ടാം വർഷം ഈ മൂക് കോഴ്സ് കോളജിനു പുറത്തുള്ളവർക്കു കൂടി ലഭ്യമാക്കി. വരുമാനവും കൂടി. ഈ വർഷം എംകോം പൂർത്തിയാക്കുമ്പോഴേക്കും ഞങ്ങളുടെ ‘സ്റ്റാർട്ടപ് സേവ’ യാഥാർഥ്യമാകുമെന്നാണു പ്രതീക്ഷ.

 

മിൽക്ക എലിസബത്ത് ഷിബു

എംകോം പ്രോഗ്രാമിലെ മാത്രം കാര്യമല്ല ഇത്. മരിയൻ കോളജിലെ എല്ലാ പ്രോഗ്രാമുകളിലും പഠനം ഇപ്പോൾ ഇങ്ങനെയൊക്കെത്തന്നെ. പ്രോഗ്രാം പൂർത്തിയാക്കുമ്പോൾ മാർക്കിനും ഗ്രേഡിനുമപ്പുറം പ്രായോഗിക അറിവ് കുട്ടിക്കു കിട്ടിയിരിക്കണമെന്നാണ് കോളജിന്റെ നയം. ഇതിനായി ഫലാധിഷ്ഠിത വിദ്യാഭ്യാസം എന്ന ആശയത്തിലൂന്നി വിവിധ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.

 

എന്താണ് ഫലാധിഷ്ഠിത വിദ്യാഭ്യാസം?

 

എല്ലാ പ്രോഗ്രാമുകളിലും കോഴ്സ് ഡിസൈൻ ചെയ്യുമ്പോൾ എന്താണ് അതിലൂടെ ലക്ഷ്യമിടുന്നതെന്നു കൃത്യമായി നിർവചിക്കാറുണ്ട്. എന്നാൽ ഇതു പലപ്പോഴും കുട്ടികളിലേക്ക് എത്താറില്ല. ഓരോ കോഴ്സ് കൊണ്ടും ലക്ഷ്യമിടുന്നതെന്തോ അതു കുട്ടി നേടിയിരിക്കുമെന്ന് ഉറപ്പാക്കുകയാണു ഫലാധിഷ്ഠിത വിദ്യാഭ്യാസത്തിൽ ചെയ്യുന്നത്.

 

5 രീതിയിലാണ് മരിയൻ കോളജിൽ ഇതു നടപ്പാക്കുന്നത്.

 

1. ഞാൻ ഇതെന്തു കൊണ്ടു പഠിപ്പിക്കുന്നു എന്നതിനെപ്പറ്റി അധ്യാപകർക്കുള്ള വ്യക്തത.

2. ഞാൻ ഇതെന്തു കൊണ്ടു പഠിക്കുന്നു എന്നതിനെപ്പറ്റി കുട്ടികൾക്കുള്ള വ്യക്തത.

3.എന്താണു പഠിപ്പിക്കേണ്ടത് എന്നത് ഡിസൈൻ ചെയ്യാൻ അധ്യാപകർക്കു ലഭിക്കുന്ന സ്വാതന്ത്ര്യം. അതു നടപ്പാക്കാനുള്ള ഉത്തരവാദിത്തം.

4.എന്തൊക്കെ പഠിച്ചുവെന്നു കുട്ടികൾക്കു തന്നെ അപ്പപ്പോൾ മനസ്സിലാക്കാൻ പറ്റുന്ന വിലയിരുത്തൽ രീതി.

5. പഠിച്ചത് പ്രയോഗിക്കാനുള്ള അവസരം. ഈ അനുഭവം ജോലി തേടുന്ന ഘട്ടത്തിൽ കുട്ടികൾക്കു ഗുണകരമാകും.

 

എസ്തർ സണ്ണി

എന്തൊക്കെ ചെയ്തു?

 

പാഠ്യപദ്ധതി രൂപപ്പെടുത്തൽ, അതു നടപ്പാക്കൽ, പരീക്ഷാനടത്തിപ്പ് എന്നിവയിലൊക്കെ മാറ്റങ്ങൾ വരുത്തി. കരിക്കുലം അടിമുടി മാറ്റുന്നതിനു പകരം ഒരു കോഴ്സിലെ ഓരോ മൊഡ്യൂളും യൂണിറ്റും വഴി കുട്ടി ആർജിക്കേണ്ട കഴിവുകൾ പുനർനിർവചിച്ചു. അതിനനുസരിച്ച് പഠിപ്പിക്കാനും ശീലിച്ചു. ഏറ്റവും പ്രധാനം പരീക്ഷയിലും വിലയിരുത്തലിലും വരുത്തിയ മാറ്റങ്ങളാണ്. ഓർമ പരിശോധിക്കുന്ന പരമ്പരാഗത രീതിയിലുള്ള ചോദ്യപ്പേപ്പർ പൂർണമായും വേണ്ടെന്നുവച്ചു. പഠിച്ച കാര്യങ്ങൾ നേരിട്ടു ചോദിക്കുന്നതിനു പകരം പഠിച്ചതു പ്രയോഗിക്കാൻ കഴിയുന്നുണ്ടോ എന്നാണിപ്പോൾ പരിശോധിക്കുന്നത്. ടെക്സ്റ്റ്ബുക്കിലെ നിശ്ചിത ഉത്തരമെഴുതിയാലേ സ്കോർ ലഭിക്കൂ എന്ന നില മാറി. മൊഡ്യൂൾ കൊണ്ടുദ്ദേശിക്കുന്ന ഫലം നേരത്തേ നിർവചിച്ചിട്ടുണ്ടാകും. ഇതിനാവശ്യമായ പല കാര്യങ്ങൾ ക്ലാസിൽ പഠിപ്പിച്ചിട്ടുമുണ്ടാകും. ഈ പോയിന്റുകളെല്ലാം ഉത്തരത്തിലുണ്ടെങ്കിൽ മാർക്ക് കിട്ടും.

ഡോ. ചാക്കോച്ചൻ ജെ.ഞാവള്ളിലും മിൽക്ക എലിസബത്ത് ഷിബുവും

 

കുട്ടികൾ ഹാപ്പി

 

പഠനരീതിയിലും പരീക്ഷയിലും വന്ന ഈ മാറ്റങ്ങൾ കുട്ടികളെ എങ്ങനെ ബാധിക്കുന്നു? ബിഎ കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് വിദ്യാർഥി എസ്തർ സണ്ണി ഇതിന് ഉത്തരം തരും.

പുതിയ രീതിയിൽ ക്ലാസ് റൂം കുടുതൽ ലൈവായി. ടെക്സ്റ്റ് ബുക്കിലെ കാര്യം അധ്യാപകൻ വിശദീകരിക്കുക, കുട്ടികൾ അതു കേൾക്കുക, പരീക്ഷയ്ക്ക് അതു കാണാതെ പഠിച്ച് ഉത്തരമെഴുതുക... ഈ മടുപ്പിക്കുന്ന രീതി മാറി. ഇപ്പോൾ ക്ലാസുകൾ കൂടുതലും ചർച്ചാവേദിയായി. കുട്ടികളും അധ്യാപകരും ഒരുമിച്ചുള്ള ഇത്തരം ചർച്ചകളിൽ വരുന്ന പല ആശയങ്ങളും അഭിപ്രായങ്ങളും വഴിയാണ് ആ യൂണിറ്റ് ഞങ്ങൾ മനസ്സിലാക്കുന്നത്.
 

പരീക്ഷയിലും ഈ മാറ്റം പ്രകടമാണ്. എല്ലാ ചോദ്യപ്പേപ്പറിലും ആ പേപ്പർ കൊണ്ടുദ്ദേശിക്കുന്ന ഫലങ്ങൾ വ്യക്തമാക്കിയിട്ടുണ്ടാകും. ഇതു വിലയിരുത്തുന്നതിനുള്ള പ്രായോഗിക ഉദാഹരണങ്ങൾ വച്ചുള്ള ചോദ്യങ്ങളാണുള്ളത്.

ഞങ്ങളുടെ മൂന്നാം സെമസ്റ്ററിലെ അഡ്വർടൈസ്മെന്റ് പേപ്പറിലെ ഒരു ചോദ്യം നോക്കുക:
 

ഹൈദരാബാദ് സ്വദേശിയായ ജവാദ് പട്ടേൽ എന്ന യുവ എൻജിനീയർ വായുവിൽനിന്നു വെള്ളം വേർതിരിച്ചെടുക്കുന്ന ഒരു ഉപകരണം തയാറാക്കുന്നു. മുൻപ് ഒരു സ്മാർട് ഹെൽമറ്റ് വികസിപ്പിച്ച് ശ്രദ്ധേയനായിട്ടുള്ള ജവാദ് ദേശീയ തലത്തിൽ ചില പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ജവാദിന്റെ പുതിയ കണ്ടുപിടിത്തം നല്ലൊരു പേരും ടാഗ്‌ലൈനും ഉപയോഗിച്ചു സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കണം. ഇതിനുവേണ്ടി നിങ്ങളെ സമീപിച്ചാൽ എന്തൊക്കെ ചെയ്യും എന്നാണു ചോദ്യം. ഇതിനു ഞാനെഴുതുന്ന ഉത്തരമായിരിക്കില്ല എന്റെ സുഹൃത്തിന്റേത്.
 

ന്യൂ മീഡിയ പരസ്യങ്ങളുടെ രീതി, പരസ്യങ്ങളുടെ ഭാഷ, രാഷ്ട്രീയം, അവതരണം, നിയമപരമായ കാര്യങ്ങൾ, രൂപകൽപന... ഇങ്ങനെ ഒരു പരസ്യം തയാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട പല കാര്യങ്ങൾ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. ഈ ആശയങ്ങളെല്ലാം ഏതു രീതിയിൽ മനസ്സിലാക്കിയെന്ന് ഉത്തരത്തിൽ വേണം. എങ്കിൽ മാർക്ക് കിട്ടും.

 

പുസ്തകവും

 

ഫലാധിഷ്ഠിത വിദ്യാഭ്യാസ രംഗത്തെ മരിയനിലെ പരീക്ഷണങ്ങൾ വിവരിക്കുന്ന ഒരു പുസ്തകം ഈയിടെ കോളജ് പുറത്തിറക്കിയിരുന്നു. Outcome Based Education- Experiment of a Higher Education Institution എന്ന ഈ പുസ്തകത്തിൽ കോളജിലെ 10 പഠന വിഭാഗങ്ങളുടെ അനുഭവങ്ങൾ, പുതിയ വിലയിരുത്തൽ രീതി, വിദ്യാർഥികളുടെയും അധ്യാപകരുടെയും അനുഭവക്കുറിപ്പ് എന്നിവ നൽകിയിട്ടുണ്ട്. അച്ചടിച്ച പുസ്തകത്തിനു പുറമേ ഡിജിറ്റൽ, ഓഡിയോ കോപ്പികളും ലഭ്യമാണ്. ഡിജിറ്റൽ, ഓഡിയോ കോപ്പികൾ പൂർണമായും സൗജന്യവുമാണ്.

 

Content Summary : Marian College Kuttikkanam-  Outcome Based Education- Experiment of a Higher Education Institution