കേരളത്തിൽ 2021–22ലെ മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ വെറ്ററിനറിക്കു സർക്കാർ മെറിറ്റിൽ പ്രവേശനം ലഭിച്ചത്... Entrance Examination, Agriculture & Veterinary Last Rank Details, Agriculture , Veterinary...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ 2021–22ലെ മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ വെറ്ററിനറിക്കു സർക്കാർ മെറിറ്റിൽ പ്രവേശനം ലഭിച്ചത് 3245 റാങ്ക് വരെയുള്ളവർക്ക്. അഗ്രികൾചർ അവസാന റാങ്ക് 4845 ആണ്. ആയുർവേദം 6201, ഫിഷറീസ് 6769, ഹോമിയോ 7356 എന്നിങ്ങനെയാണ് സർക്കാർ മെറിറ്റിലെ അവസാന റാങ്കുകൾ.

ADVERTISEMENT

സർക്കാർ / സ്വകാര്യ–സ്വാശ്രയ സ്ഥാപനങ്ങളിലെ കേരള സംസ്ഥാന ക്വോട്ട സീറ്റുകളിലേക്കുള്ള ആദ്യ അലോട്മെന്റാണ് എൻട്രൻസ് പരീക്ഷാ കമ്മിഷണർ പ്രസിദ്ധീകരിച്ചത്. www.cee.kerala.gov.in.

ADVERTISEMENT

വിദ്യാർഥിയുടെ പേർ, റോൾ നമ്പർ, കോഴ്സ് / കോളജ്, കാറ്റഗറി, ഫീസ് എന്നിവയടങ്ങിയ അലോട്മെന്റ് മെമ്മോയും വിദ്യാർഥിയെ സംബന്ധിച്ച വിവരങ്ങളടങ്ങിയ ഡേറ്റാഷീറ്റും ഹോംപേജിലുണ്ട്. ഇവയുടെ പ്രിന്റും, പ്രോസ്പെക്ടസിന്റെ 11.7.1–ാം ഖണ്ഡികയിൽ സൂചിപ്പിച്ചിട്ടുള്ള രേഖകളും പ്രവേശനസമയത്തു കോളജിൽ ഹാജരാക്കണം. ഫീസടച്ചശേഷം 14 മുതൽ 17ന് ഉച്ചയ്ക്കു 2 വരെ വരെ കോളജിൽ ചേരാം.
 
സർക്കാർ, എയ്ഡഡ് കോളജുകളിലേക്ക് അലോട്മെന്റ് കിട്ടുന്നവർ നിർദിഷ്ട ട്യൂഷൻഫീ മുഴുവനും എൻട്രൻസ് കമ്മിഷണറുടെ പേരിലടയ്ക്കണം. സ്വകാര്യ സ്വാശ്രയ കോളജിലേക്കാണു പ്രവേശനമെങ്കിൽ അലോട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ള തുക മാത്രം കമ്മിഷണറുടെ പേരിലടച്ചാൽ മതി. ബാക്കി കോളജിൽ അടയ്ക്കാം. 
 
ADVERTISEMENT

പട്ടികവിഭാഗം, ഒഇസി, മത്സ്യത്തൊഴിലാളികളുടെ മക്കൾ, ശ്രീചിത്ര / ജുവനൈൽ / നിർഭയ ഹോം നിവാസികൾ എന്നിവർക്കു ഫീസിളവുണ്ടെങ്കിലും 1000 രൂപ ടോക്കണായി കമ്മിഷണറുടെ പേരിലടയ്ക്കണം. എൻട്രൻസ് കമ്മിഷണറുടെ പേരിൽ ഓൺലൈനായോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫിസിൽ നേരിട്ടോ പണമടയ്ക്കാം. ഫീസടച്ചിട്ടേ കോളജിൽ പോകാവൂ. 
 
ഇതിനു പുറമേ ഫീസുണ്ടെങ്കിൽ, അതു പ്രവേശനത്തിനു മുൻപ് കോളജിൽ അടയ്ക്കാം. ഫീസടച്ചു ചേരാത്തവരുടെ നിലവിലുള്ള അലോട്മെന്റും, ഈ സ്ട്രീമിൽ തുടർന്നുള്ള അവസരങ്ങളും നഷ്ടമാകും. 
 
പുതിയ അറിയിപ്പുകൾക്കു നിരന്തരം എൻട്രൻസ് വെബ്സൈറ്റ് നോക്കണം. ഹെൽപ്‌ലൈൻ: 0471 2525300

Content Summary : KEAM 2021 - Admission to Professional Degree Courses - Agriculture & Veterinary Last Rank Details

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT