മുൻകൂട്ടി പറയാതെ വരുത്തിയ പരിഷ്കാരം പിൻവലിക്കില്ലെന്ന് സർക്കാർ; നോൺ ഫോക്കസ് ഏരിയ ‘വിഷയം’ പുകയുന്നു
പരീക്ഷാ പരിഷ്കാരത്തെ വിമർശിച്ച അധ്യാപകനു കാരണം കാണിക്കൽ നോട്ടിസ് നൽകിയത് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടാനാണെന്നും വിശദീകരിച്ചു.
പരീക്ഷാ പരിഷ്കാരത്തെ വിമർശിച്ച അധ്യാപകനു കാരണം കാണിക്കൽ നോട്ടിസ് നൽകിയത് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടാനാണെന്നും വിശദീകരിച്ചു.
പരീക്ഷാ പരിഷ്കാരത്തെ വിമർശിച്ച അധ്യാപകനു കാരണം കാണിക്കൽ നോട്ടിസ് നൽകിയത് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടാനാണെന്നും വിശദീകരിച്ചു.
തിരുവനന്തപുരം ∙ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ നോൺ ഫോക്കസ് ഏരിയയിൽനിന്നു 30% മാർക്കിനുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്താനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് അധ്യാപക സംഘടനാ യോഗത്തിൽ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. മുൻകൂട്ടി പറയാതെ പെട്ടെന്നു വരുത്തിയ പരിഷ്കാരം പിൻവലിക്കണമെന്ന ആവശ്യത്തിനു വഴങ്ങേണ്ടെന്നാണു സർക്കാർ തീരുമാനം.
സ്കൂളുകൾ സാധാരണ നിലയിൽ പ്രവർത്തനം ആരംഭിക്കുന്ന 21നു മുൻപ് കലക്ടർമാരുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ അവലോകന യോഗം ചേരും. സ്കൂളുകളിൽ പിടിഎ യോഗങ്ങളും കൂടണം. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കുന്നത് മാർച്ച് വരെ മാത്രമാണ്. കുട്ടികൾ യൂണിഫോം ധരിക്കണം. എന്നാൽ ധരിക്കാത്തതിന്റെ പേരിൽ ശിക്ഷണ നടപടികൾ പാടില്ല. മൊബൈൽ ഫോൺ ഉപയോഗം മൂലം കുട്ടികൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപ് അധ്യാപകരുടെ നേതൃത്വത്തിൽ വിപുലമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്നു മന്ത്രി നിർദേശിച്ചു.
അധ്യാപക സംഘടനകളുമായുള്ള ചർച്ചയ്ക്കു മുൻപ് സ്കൂൾ തുറക്കൽ മാർഗരേഖ പുറത്തിറക്കിയതിലും അധ്യാപകർക്കെതിരായ നടപടിയിലും പ്രതിപക്ഷ അധ്യാപക സംഘടനകൾ പ്രതിഷേധം അറിയിച്ചു. അധ്യാപക സമൂഹവുമായി ചർച്ച നടത്തിയേ തീരുമാനങ്ങൾ എടുക്കൂവെന്നും അധ്യാപകരുടെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നതൊന്നും ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു. പരീക്ഷാ പരിഷ്കാരത്തെ വിമർശിച്ച അധ്യാപകനു കാരണം കാണിക്കൽ നോട്ടിസ് നൽകിയത് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടാനാണെന്നും വിശദീകരിച്ചു.
പുതിയ സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പൂവച്ചൽ ഗവ.സ്കൂളിൽ ശിരോവസ്ത്രം ധരിച്ച കുട്ടികൾ മാത്രം പ്രാർഥനാഗാനം ആലപിച്ചത് യാദൃച്ഛികമാണെന്നും സ്കൂളുകളെ രാഷ്ട്രീയമായി ഉപയോഗിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ക്യുഐപിയുടെ ഭാഗമായ അധ്യാപക സംഘടന പ്രതിനിധികളുമായി നേരിട്ടും മറ്റു സംഘടനകളുമായി ഓൺലൈനിലുമായിരുന്നു യോഗം.
Content Summary : SSLC: No change in the non-focus area mark distribution