കേരളത്തിലെ എംബിബിഎസ്, ബിഡിഎസ് സർക്കാർ / സ്വാശ്രയ കോളജ് 2021–22 സംസ്ഥാന ക്വോട്ട പ്രവേശനത്തിനുള്ള രണ്ടാംഘട്ട ഓൺലൈൻ ഓപ്‌ഷൻ സമർപ്പണം 11നു രാവിലെ 10 വരെ അനുവദിക്കും. എംസിസി ഓൾ ഇന്ത്യ ക്വോട്ട വഴി പ്രവേശനം നേടിയവരെ ഈ പ്രവേശനത്തിൽ പരിഗണിക്കില്ല. രണ്ടാംഘട്ടത്തിൽ ഹയർ ഓപ്ഷനുകളിൽ താൽപര്യമുള്ളവർക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ എംബിബിഎസ്, ബിഡിഎസ് സർക്കാർ / സ്വാശ്രയ കോളജ് 2021–22 സംസ്ഥാന ക്വോട്ട പ്രവേശനത്തിനുള്ള രണ്ടാംഘട്ട ഓൺലൈൻ ഓപ്‌ഷൻ സമർപ്പണം 11നു രാവിലെ 10 വരെ അനുവദിക്കും. എംസിസി ഓൾ ഇന്ത്യ ക്വോട്ട വഴി പ്രവേശനം നേടിയവരെ ഈ പ്രവേശനത്തിൽ പരിഗണിക്കില്ല.

ADVERTISEMENT

രണ്ടാംഘട്ടത്തിൽ ഹയർ ഓപ്ഷനുകളിൽ താൽപര്യമുള്ളവർക്ക് www.cee.kerala.gov.in സൈറ്റ്‌ വഴി ഹോംപേജിൽ എത്തി, ‘കൺഫേം’ ബട്ടൺ ക്ലിക് ചെയ്തിട്ട്, നേരത്തേ സമർപ്പിച്ച ഓപ്ഷനുകളുടെ മുൻഗണനാക്രമം മാറ്റുകയോ വേണ്ടാത്തവ നീക്കുകയോ ആകാം. ആദ്യഘട്ടത്തിൽ അലോട്മെന്റ് കിട്ടാത്തവരും കൺഫർമേഷൻ നടത്തണം. ആദ്യഘട്ട പ്രവേശനം കിട്ടിയവർ കൺഫർമേഷൻ നടത്തിയില്ലെങ്കിൽ ആ പ്രവേശനം നിലനിൽക്കും.

ADVERTISEMENT

രണ്ടാംഘട്ട അലോട്മെന്റ് 14നു പ്രസിദ്ധപ്പെടുത്തും. അലോട്മെന്റ് മെമ്മോയിൽ കാണുന്ന ഫീ / ബാക്കി ഫീ 15ന് വൈകിട്ട് 4 മുതൽ 19ന് ഉച്ചകഴിഞ്ഞ് 2 വരെ ഓൺലൈനായോ കേരളത്തിലെ ഹെഡ് പോസ്റ്റ് ഓഫിസുകൾ വഴിയോ അടയ്ക്കാം. ഫീ അടച്ചതിനു ശേഷം 16 മുതൽ 19ന് ഉച്ചകഴിഞ്ഞു 2 വരെ കോളജിൽ ചേരാം. ഫീ നിരക്കുകൾ വെബ് സൈറ്റിൽ. ഹെൽപ്‌ലൈൻ: 0471 2525300

ADVERTISEMENT

Content Summary: Kerala Medical 2021- Second phase allotment