ബിവിഎസ്‌സി & എഎച്ച് 15% ഓൾ ഇന്ത്യ ക്വോട്ട കൗൺസലിങ്ങിൽ വിദ്യാർഥികൾ പാലിക്കേണ്ട നടപടിക്രമവും വ്യവസ്ഥകളും കാണുക: ∙ വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ രണ്ടു റഗുലർ റൗണ്ടുകളും ഒരു മോപ്–അപ് റൗണ്ടും നടത്തും. ഇവയിൽ ആവശ്യാനുസരണം പങ്കെടുക്കാം ∙ ആദ്യറൗണ്ടിൽ അലോട്മെന്റ് കിട്ടി, മാർച്ച് 29ന് അകം കോളജിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിവിഎസ്‌സി & എഎച്ച് 15% ഓൾ ഇന്ത്യ ക്വോട്ട കൗൺസലിങ്ങിൽ വിദ്യാർഥികൾ പാലിക്കേണ്ട നടപടിക്രമവും വ്യവസ്ഥകളും കാണുക:

ADVERTISEMENT

∙ വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ രണ്ടു റഗുലർ റൗണ്ടുകളും ഒരു മോപ്–അപ് റൗണ്ടും നടത്തും. ഇവയിൽ ആവശ്യാനുസരണം പങ്കെടുക്കാം

∙ ആദ്യറൗണ്ടിൽ അലോട്മെന്റ് കിട്ടി, മാർച്ച് 29ന് അകം കോളജിൽ ചേർന്നവർക്കു രണ്ടാം റൗണ്ടിലേക്ക് വീണ്ടും ചോയ്സ് ഫില്ലിങ് നടത്തി അപ്ഗ്രേഡ് ചെയ്യാം. ഇതനുസരിച്ച് പുതിയ അലോട്മെന്റ്‌ കിട്ടിയാൽ ആദ്യം കിട്ടിയ സീറ്റിൽനിന്നു വിട്ടുപോരണം.

∙ രണ്ടാം റൗണ്ടിലേക്കുള്ള റീ–ചോയ്സ് ഫില്ലിങ്ങിന് വീണ്ടും റജിസ്ട്രേഷൻ ഫീ അടയ്ക്കേണ്ട.

∙ ആദ്യറൗണ്ടിൽ അലോട്മെന്റ് കിട്ടിയിട്ട് 29ന് അകം കോളജിൽ ചേരാത്തവർക്ക് തുടർന്ന് അവസരമില്ല. അവർ സിസ്റ്റത്തിനു പുറത്താകും.

ADVERTISEMENT

∙ ഒന്നും രണ്ടും റൗണ്ടുകൾക്കു ശേഷം സീറ്റൊഴിവുണ്ടെങ്കിൽ മോപ്–അപ് റൗണ്ട് നടത്തും. മോപ്–അപ്പിൽ സീറ്റ് അലോട്മെന്റ് കിട്ടിയവർ യഥാസമയം കോളജിൽ ചേർന്നില്ലെങ്കിൽ മോപ്–അപ് ഫീ (സെക്യൂരിറ്റി ഡെപ്പോസിറ്റ്) തിരിച്ചുതരില്ല (10,000 രൂപ; പട്ടിക, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് 5000 രൂപ). പക്ഷേ നിർദേശാനുസരണം കോളജിൽ ചേർന്നവരുടെ മോപ്–അപ് ഫീ അവരുടെ ബാങ്ക് അക്കൗണ്ടിൽ തിരിച്ചുകിട്ടും.

∙ ആദ്യറൗണ്ടിൽ റജിസ്റ്റർ ചെയ്യാത്തവർക്കു രണ്ടാം റൗണ്ടിൽ പുതുതായി റജിസ്റ്റർ ചെയ്യാം.

∙ ഒന്നോ രണ്ടോ  റൗണ്ടിൽ അലോട്മെന്റ് കിട്ടിയവരെ മോപ്–അപ്പിന് പരിഗണിക്കില്ല.

∙ഒന്നോ രണ്ടോ  റൗണ്ടിൽ റജിസ്റ്റർ ചെയ്തെങ്കിലും സീറ്റ് കിട്ടിയില്ലെങ്കിൽ മോപ്–അപ്പിൽ പങ്കെടുക്കാം. ഇതിനായി വീണ്ടും റജിസ്റ്റർ ചെയ്യേണ്ട. പക്ഷേ മോപ്–അപ് ഫീ അടച്ച് ചോയ്സ് ഫില്ലിങ്ങും ലോക്കിങ്ങും നടത്തണം.

ADVERTISEMENT

∙ ഒന്നോ രണ്ടോ  റൗണ്ടിൽ റജിസ്റ്റർ ചെയ്യാത്തവർക്ക് പുതിയ അപേക്ഷകരായി മോപ്–അപ്പിനു റജിസ്റ്റർ ചെയ്യാം. ഇവരും മോപ്–അപ് ഫീ അടയ്ക്കണം.

∙ മോപ്–അപ് റൗണ്ടിൽ ഏതെങ്കിലും കാറ്റഗറിയിൽ ഭിന്നശേഷിക്കാരുടെ സീറ്റിലേക്ക് വേണ്ടത്ര അപേക്ഷകരില്ലെങ്കിൽ ആ ഒഴിവുകൾ അതേ കാറ്റഗറിയിലുള്ള മറ്റുള്ളവർക്കു റാങ്കനുസരിച്ചു നൽകും. ഉദാഹരണത്തിന് പട്ടികവർഗ ഭിന്നശേഷി അപേക്ഷകരില്ലെങ്കിൽ, പട്ടികവർഗത്തിലെ മറ്റ് അപേക്ഷകരെ ആ ഒഴിവുകളിലേക്ക് റാങ്ക് നോക്കി അലോട്ട് ചെയ്യും. സാമ്പത്തികപിന്നാക്ക അപേക്ഷകരില്ലാത്തപക്ഷം ആ ഒഴിവുകൾ ജനറൽ വിഭാഗത്തിലേക്കു മാറ്റും.

വിവരങ്ങൾക്ക്:   http://vci.dadf.gov.in 

Content Summary: Veterinary All India Quota Counselling