‘ആട്ടം പാട്ട്’ ഓൺലൈൻ കലോത്സവം: മികച്ച 6 പ്രകടനങ്ങൾ കാണാം, വോട്ട് ചെയ്യാം
മലയാള മനോരമ ജെയിൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ‘ആട്ടം പാട്ട്’ ഓൺലൈൻ കലോത്സവത്തിന്റെ വിജയികളിലേക്ക് ഇനിയൊരു വോട്ടു ദൂരം! 13 ഇനങ്ങളിൽ, പ്രഗത്ഭർ അടങ്ങിയ ജൂറി തിരഞ്ഞെടുത്ത മികച്ച 6 പ്രകടനങ്ങൾ കാണാനും വോട്ടു ചെയ്യാനും ഇന്നു മുതൽ അവസരം. www.manoramakalolsavam.com

മലയാള മനോരമ ജെയിൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ‘ആട്ടം പാട്ട്’ ഓൺലൈൻ കലോത്സവത്തിന്റെ വിജയികളിലേക്ക് ഇനിയൊരു വോട്ടു ദൂരം! 13 ഇനങ്ങളിൽ, പ്രഗത്ഭർ അടങ്ങിയ ജൂറി തിരഞ്ഞെടുത്ത മികച്ച 6 പ്രകടനങ്ങൾ കാണാനും വോട്ടു ചെയ്യാനും ഇന്നു മുതൽ അവസരം. www.manoramakalolsavam.com എന്ന വെബ്സൈറ്റിൽ ഓരോ ഇനവും വിഭാഗവും (ജൂനിയർ/സീനിയർ) ഗ്രൂപ്പും (ആൺ/പെൺ/പൊതു) സിലക്ട് ചെയ്തു വിഡിയോ കാണാം. തുടർന്ന് ഇ മെയിൽ ഐഡിയും ഫോൺ നമ്പറും നൽകി വോട്ടു രേഖപ്പെടുത്താം.
∙ ഒരാൾക്ക് ഓരോ ഇനത്തിലും ഒറ്റത്തവണ മാത്രമേ വോട്ടു ചെയ്യാനാകൂ.
∙ ഒരു ഇനത്തിൽ ഒരു വിഭാഗത്തിൽ ഒരു വിദ്യാർഥിക്കു മാത്രമേ വോട്ടു ചെയ്യാൻ കഴിയൂ.
∙ വോട്ടു ചെയ്ത വിദ്യാർഥിയുടെ പ്രകടനം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാനുള്ള ഓപ്ഷനുമുണ്ട്.
∙ വിവരങ്ങൾക്ക് ഫോൺ: 9446003717 (10 am- 5 pm)
വിജയികൾ ഇങ്ങനെ
ഓരോ ഇനത്തിലെയും വിദ്യാർഥികളുടെ പ്രകടനം വിലയിരുത്തിയ 2 ജൂറി അംഗങ്ങൾ നൽകിയ മാർക്കിന് 90% വെയ്റ്റേജും ലഭിക്കുന്ന വോട്ടുകൾക്ക് 10% വെയ്റ്റേജും നൽകിയാണു വിജയികളെ നിർണയിക്കുക. ജൂറി അംഗങ്ങളുടെ പേരുവിവരങ്ങളും അഭിപ്രായങ്ങളും ഫലത്തിനൊപ്പം പ്രസിദ്ധീകരിക്കും.
ഓരോ ഇനത്തിലും ഓരോ വിഭാഗത്തിലും സംസ്ഥാനതലത്തിൽ ആദ്യ 3 സ്ഥാനങ്ങൾ നേടുന്ന വിദ്യാർഥികൾക്കു യഥാക്രമം 5,000, 3,000, 2,000 രൂപയും സർട്ടിഫിക്കറ്റുമാണു സമ്മാനം. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന 2 സ്കൂളുകൾക്കും ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന കലാപ്രതിഭ, കലാതിലകം എന്നിവർക്കും പ്രത്യേക സമ്മാനങ്ങളുണ്ട്.
Content Summary : Attam Pattu Online Kalolsavam Vote for your favorite contestant