ഓർമ പരിശോധിക്കുന്ന രീതിക്കു പകരം അറിവു പരിശോധിക്കുന്ന രീതിയിലേക്ക് പരീക്ഷ മാറണം
പ്രവേശനം മുതൽ പരീക്ഷയും ബിരുദ സർട്ടിഫിക്കറ്റ് നൽകലും വരെ ഓൺലൈനിലേക്കു മാറ്റണം. ഇതിനായി സോഫ്റ്റ്‍വെയർ തയാറാക്കണം.സാങ്കേതിക സർവകലാശാലയുടെ മാതൃകയിൽ എല്ലാ സർവകലാശാലകളിലും ഉത്തരക്കടലാസിനു ബാർ കോഡ് വേണം. മൂല്യനിർണയം ഓൺസ്ക്രീനാക്കണം. ഉത്തരക്കടലാസ് സ്കാൻ ചെയ്ത് അധ്യാപകർക്ക് ഇമെയിലിൽ അയച്ചുകൊടുക്കും. പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുന്ന വിദ്യാർഥികൾക്ക് ഉത്തരക്കടലാസ് ഇമെയിൽ ചെയ്യണം.

തിരുവനന്തപുരം/കോട്ടയം ∙ പരീക്ഷ നടന്നു 30 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കും വിധം സർവകലാശാലകളിൽ അഴിച്ചുപണി വേണമെന്നു പരീക്ഷാ പരിഷ്കരണ സമിതി സംസ്ഥാന സർക്കാരിനു നൽകിയ ഇടക്കാല റിപ്പോർട്ടിൽ ശുപാർശ ചെയ്തു.
ആവശ്യമില്ലാതെ മോഡറേഷൻ നൽകരുത്. ഓർമ പരിശോധിക്കുന്ന രീതിക്കു പകരം അറിവു പരിശോധിക്കുന്ന രീതിയിലേക്കു പരീക്ഷ മാറണമെന്നും എംജി സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. സി.ടി.അരവിന്ദ കുമാർ അധ്യക്ഷനായ സമിതി ശുപാർശ ചെയ്തു.
ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഡോ.എൻ.ജെ.റാവു അധ്യക്ഷനായ സമിതിയും നേരത്തേ ശുപാർശകൾ ഉന്നത വിദ്യാഭ്യാസ കൗൺസിലിനു സമർപ്പിച്ചിരുന്നു. 2 സമിതികളുടെയും ശുപാർശകളിൽനിന്നു സ്വീകരിക്കാവുന്ന നിർദേശങ്ങൾ സർക്കാർ നടപ്പാക്കും. ഇടക്കാല റിപ്പോർട്ട് പരിശോധിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് നൽകിയ നിർദേശങ്ങൾ ഉൾപ്പെടുത്തി അന്തിമ റിപ്പോർട്ട് 30ന് അകം നൽകും.
പരീക്ഷാ പരിഷ്കരണ സമിതി നൽകിയ ശുപാർശകൾ ഇങ്ങനെ:
∙ പ്രവേശനം മുതൽ പരീക്ഷയും ബിരുദ സർട്ടിഫിക്കറ്റ് നൽകലും വരെ ഓൺലൈനിലേക്കു മാറ്റണം. ഇതിനായി സോഫ്റ്റ്‍വെയർ തയാറാക്കണം.
∙ സാങ്കേതിക സർവകലാശാലയുടെ മാതൃകയിൽ എല്ലാ സർവകലാശാലകളിലും ഉത്തരക്കടലാസിനു ബാർ കോഡ് വേണം. മൂല്യനിർണയം ഓൺസ്ക്രീനാക്കണം.
ഉത്തരക്കടലാസ് സ്കാൻ ചെയ്ത് അധ്യാപകർക്ക് ഇമെയിലിൽ അയച്ചുകൊടുക്കും. പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുന്ന വിദ്യാർഥികൾക്ക് ഉത്തരക്കടലാസ് ഇമെയിൽ ചെയ്യണം.
∙ ബിരുദത്തിന് ആദ്യ 2 സെമസ്റ്ററുകളുടെയും പിജിക്ക് ഒന്നിടവിട്ട സെമസ്റ്ററുകളുടെയും പരീക്ഷാ നടത്തിപ്പും മൂല്യനിർണയവും കോളജുകൾ നടത്തണം. ചോദ്യക്കടലാസ് സർവകലാശാലകൾ തയാറാക്കി നൽകണം. മറ്റു സെമസ്റ്റർ പരീക്ഷകൾ സർവകലാശാല നേരിട്ടു നടത്തണം. പിജിക്ക് പൊതു പ്രവേശനപരീക്ഷ നടത്തണം. പരീക്ഷകൾക്കു മുൻപ് വിദ്യാർഥികൾക്ക് 15 മിനിറ്റ് കൂൾ ഓഫ് സമയം നൽകണം. ചില കോഴ്സുകളിൽ ഓപ്പൺ ബുക്ക് പരീക്ഷ നടപ്പാക്കണം.
∙ ഇന്റേണൽ അസെസ്മെന്റിനു നിലവിലുള്ള 20 മാർക്ക് പോരാ; 40 വരെയാക്കണം.
∙ വിദ്യാർഥികൾക്ക് ആധാറുമായി ബന്ധിപ്പിച്ച് തിരിച്ചറിയൽ നമ്പർ കൊടുക്കണം. അപേക്ഷിക്കുന്ന സർട്ടിഫിക്കറ്റുകൾ 15 ദിവസത്തിനകം നൽകണം.
Content Summary : Recommendation to change university exams from memory tests to knowledge tests