മത്സ്യവ്യവസായവുമായി ബന്ധപ്പെട്ട കോഴ്സുകളിലേക്ക് കൊച്ചിയിൽ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്‌ഥാപനമായ സിഫ്‌നെറ്റ് അപേക്ഷ ക്ഷണിച്ചു. വെബ്: www.cifnet.gov.in. 1. ബിഎഫ്എസ്‌സി ബാച്‌ലർ ഓഫ് ഫിഷറി സയൻസ് (നോട്ടിക്കൽ സയൻസ്), 4 വർഷ കോഴ്സ്. ഷിപ്പിങ് ഡയറക്‌ടർ ജനറലിന്റെ അംഗീകാരമുണ്ട്. ബിരുദം നൽകുന്നത് കൊച്ചി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മത്സ്യവ്യവസായവുമായി ബന്ധപ്പെട്ട കോഴ്സുകളിലേക്ക് കൊച്ചിയിൽ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്‌ഥാപനമായ സിഫ്‌നെറ്റ് അപേക്ഷ ക്ഷണിച്ചു. വെബ്: www.cifnet.gov.in.

ADVERTISEMENT

1. ബിഎഫ്എസ്‌സി

ബാച്‌ലർ ഓഫ് ഫിഷറി സയൻസ് (നോട്ടിക്കൽ സയൻസ്), 4 വർഷ കോഴ്സ്. ഷിപ്പിങ് ഡയറക്‌ടർ ജനറലിന്റെ അംഗീകാരമുണ്ട്. ബിരുദം നൽകുന്നത് കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാല. മാത്‌സ്/ഫിസിക്സ്/കെമിസ്ട്രി അഥവാ ബയോളജി/ഫിസിക്സ്/ കെമിസ്ട്രി എന്നിവയിലോരോന്നിനും 50% വീതമെങ്കിലും മാർക്കോടെ പ്ലസ്‌ടു ജയിച്ചിരിക്കണം. 10, 12 പരീക്ഷകളിലൊന്നിൽ ഇംഗ്ലിഷിന് 50% വേണം.പട്ടികവിഭാഗക്കാർക്കു പാസ് മാർക്കു മതി. 2022ൽ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. 2022 ഒക്‌ടോബർ ഒന്നിന് 20 വയസ്സു കവിയരുത്. ആകെ 45 സീറ്റ്.സംവരണമുണ്ട്.

കൊച്ചി, ചെന്നൈ, വിശാഖപട്ടണം എന്നീ കേന്ദ്രങ്ങളിൽ ജൂലൈ രണ്ടിന് എൻട്രൻസ് പരീക്ഷ നടത്തും. എൻട്രൻസ് മാർക്കും പ്ലസ്ടു മാർക്കും നോക്കിയാണു സിലക്‌ഷൻ. അപേക്ഷാഫീ 500 രൂപ. പട്ടികവിഭാഗം 250 രൂപ.

ADVERTISEMENT

2. ട്രേഡ് കോഴ്‌സുകൾ

(എ) വെസൽ നാവിഗേറ്റർ (ബി) മറൈൻ ഫിറ്റർ. എൻസിവിടിയുടെ നിയന്ത്രണത്തിലുള്ള ക്രാഫ്റ്റ്സ്‌മെൻ ട്രെയിനിങ് പദ്ധതിയിൽപ്പെട്ട 2 വർഷ കോഴ്‌സുകൾ. കൊച്ചി, ചെന്നൈ, വിശാഖപട്ടണം എന്നീ മുന്നു കേന്ദ്രങ്ങളിലും ഓരോ കോഴ്‌സിനും 20 വീതം ആകെ 120 സീറ്റുകൾ. വിദ്യാർഥികൾക്ക് 1500 രൂപ പ്രതിമാസ സ്‌റ്റൈപെൻഡുണ്ട്. 

ADVERTISEMENT

വെസൽ നാവിഗേറ്റർ കോഴ്സ് ജയിച്ചവർക്ക് ബിഎഫ്എസ്‌സി (എൻഎസ്) രണ്ടാം വർഷ ക്ലാസിലെ 5 സീറ്റുകളിലേക്ക് ലാറ്ററൽ എൻട്രിയും കിട്ടാം.

മാത്‌സിനും സയൻസിനും 40% വീതമെങ്കിലും മാർക്കോടെ പത്താം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. 2022ൽ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. 2022 ഓഗസ്‌റ്റ് ഒന്നിന് 15–20 വയസ്സ്. പട്ടികവിഭാഗക്കാർക്ക് 25 വരെയാകാം. നല്ല കാഴ്‌ചശക്‌തിയും മികച്ച ആരോഗ്യവും നിർബന്ധം. ജൂലൈ 16ന് കൊച്ചിയടക്കം 5 കേന്ദ്രങ്ങളിൽ എൻട്രൻസ് പരീക്ഷ നടത്തും.അപേക്ഷാഫീ 300 രൂപ. പട്ടികവിഭാഗം 150 രൂപ.അപേക്ഷാഫോം മാതൃകകളും പ്രോസ്പെക്ടസുകളും വെബ്സൈറ്റിൽ. രേഖകൾ സഹിതം അപേക്ഷ ജൂൺ 20ന് അകം സിഫ്നെറ്റ് ഡയറക്ടറുടെ പേരിൽ കൊച്ചി ഓഫിസിലെത്തണം.

Content Summary: Admission In The Central Institute of Fisheries Nautical and Engineering Training