കോവിഡ് പടരുമോ? കുട്ടികൾ സുരക്ഷിതരോ?; വിദേശരാജ്യങ്ങളിൽ നിന്ന് പഠിക്കേണ്ടത്
ലോകത്തെ മറ്റു രാജ്യങ്ങളിൽ എങ്ങനെയാണ് സ്കൂളുകളും കോളജുകളും കോവിഡിന് ശേഷം എങ്ങനെയാണ് തുറന്നത്. എന്തൊക്കെ പ്രതിസന്ധികളാണ് ആ രാജ്യങ്ങൾ നേരിട്ടത്. വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അനുഭവം നമുക്ക് പാഠമാണ്. സ്കൂളും കോളജും തുറന്നപ്പോൾ വിദേശ രാജ്യങ്ങൾ നേരിട്ട പ്രതിസന്ധികളും അവർ അവ തരണം ചെയ്ത രീതിയും പരിചയപ്പെടുത്തുകയാണ് എംജി സർവകലശാല വൈസ് ചാൻസലറും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായ പ്രഫ. ഡോ. സാബു തോമസും എംജി സർവകലാശാലയിലെ പോസ്റ്റ് ഡോക്ടറൽ റിസർച്ചർ ഡോ. ബ്ലെസി പ്രിൻസും.

കോവിഡ് കാലത്തെ രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണമായി തുറക്കുന്നു. ഇടവേള കഴിഞ്ഞുള്ള ഈ അധ്യയന വർഷം വിദ്യാർഥികൾക്കു മാത്രമല്ല അധ്യാപകർക്കും അധികൃതർക്കും ആശങ്കയുള്ളതാണ്. കോവിഡ് ഇനിയും പടരുമോ ? കുട്ടികൾ സുരക്ഷിതരാണോ ? രണ്ടു വർഷത്തെ ഓൺലൈൻ ക്ലാസിനു ശേഷം കുട്ടികൾക്ക് ക്ലാസ് മുറികളിൽ പഠിക്കാൻ ബുദ്ധിമുട്ട് വരുമോ. അങ്ങനെ പോകുന്നു സംശയങ്ങൾ.
കഴിഞ്ഞ രണ്ടു വർഷം ഇന്ത്യ മാത്രമല്ല ലോകം മുഴുവനും കോവിഡിൽ നിശ്ചലമായി. പക്ഷേ മറ്റ് പല രാജ്യങ്ങളും സ്കൂളുകൾ നേരത്തെ തന്നെ തുറന്നു.
ലോകത്തെ മറ്റു രാജ്യങ്ങളിൽ എങ്ങനെയാണ് സ്കൂളുകളും കോളജുകളും കോവിഡിന് ശേഷം എങ്ങനെയാണ് തുറന്നത്. എന്തൊക്കെ പ്രതിസന്ധികളാണ് ആ രാജ്യങ്ങൾ നേരിട്ടത്. വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അനുഭവം നമുക്ക് പാഠമാണ്. സ്കൂളും കോളജും തുറന്നപ്പോൾ വിദേശ രാജ്യങ്ങൾ നേരിട്ട പ്രതിസന്ധികളും അവർ അവ തരണം ചെയ്ത രീതിയും പരിചയപ്പെടുത്തുകയാണ് എംജി സർവകലശാല വൈസ് ചാൻസലറും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായ പ്രഫ. ഡോ. സാബു തോമസും എംജി സർവകലാശാലയിലെ പോസ്റ്റ് ഡോക്ടറൽ റിസർച്ചർ ഡോ. ബ്ലെസി പ്രിൻസും.
എല്ലാം സുരക്ഷിതം
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഒരുക്കങ്ങൾ പൂർത്തിയായി. കുട്ടികൾ എത്തുമ്പോൾ എടുക്കേണ്ട മുൻകരുതലുകളെപ്പറ്റിയും പാലിക്കേണ്ട കാര്യങ്ങളെപ്പറ്റിയും സ്കൂൾ അധികൃതർക്ക് സർക്കാർ മാർഗനിർദേശവും നൽകിയിട്ടുണ്ട്. കോവിഡ് ഏറ്റവുമധികം ബാധിച്ചത് വിദ്യാഭ്യാസ രംഗത്തെയാണ്. സ്കൂളുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നീണ്ടകാലത്തേക്ക് അടച്ചിടേണ്ടിവന്നു. ഓൺലൈൻ ക്ലാസുകൾ നടപ്പാക്കിയെങ്കിലും പരിമിതിയുണ്ട്. കുട്ടികളുെട മാനസികാരോഗ്യത്തെയും സാമൂഹിക ജീവിതത്തെയും ലോക്‌ഡൗൺ ബാധിച്ചു. അത്തരമൊരു സാഹചര്യത്തെ നേരിടാനാണ്, കോവിഡിന്റെ രൂക്ഷത കുറഞ്ഞ സമയത്ത് സ്കൂളുകൾ തുറക്കാൻ പല രാജ്യങ്ങളും തീരുമാനിച്ചത്.
ആദ്യം അടച്ചതും തുറന്നതും ചൈന, പക്ഷേ സുരക്ഷിതം
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആദ്യം അടച്ചിട്ടത് ചൈനയാണ്. 2020 ജനുവരി അവസാനത്തോടെ. നേരിട്ടുള്ള ക്ലാസ്സുകൾ അവസാനിപ്പിച്ച് പഠനം ഓൺലൈൻ രീതിയിലേക്കു മാറുന്നതിന്റെ തുടക്കം. എന്നാൽ, അതേ വർഷം ഏപ്രിലിൽ ക്ലാസ്സുകൾ ചെറിയ രീതിയിൽ പുനരാരംഭിക്കാനും അവർക്കു കഴിഞ്ഞു. 9 മുതൽ 12 വരെയുള്ള ക്ലാസ്സുകാർക്കാണ് കോവിഡ് മുൻകരുതൽ പാലിച്ച് ആദ്യം പഠനം തുടങ്ങിയത്. ക്രമേണ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും ഒന്നൊന്നായി തുറന്നു. എന്നാൽ കർശനമായ മാർഗനിർദേശങ്ങൾ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും പാലിക്കേണ്ടിയിരുന്നു. ദിവസം പല തവണ കുട്ടികളുടെ ശരീരോഷ്മാവ് പരിശോധിക്കുമായിരുന്നു. ക്ലാസ് മുറികളിൽ മാസ്‌ക് നിർബന്ധമായിരുന്നു. കൂടിയിരുന്ന് ഭക്ഷണം കഴിക്കുന്നതു നിരോധിച്ചു. ചില സ്ഥാപനങ്ങൾ കുട്ടികൾ ക്ലാസ്സിൽ വരുന്നതിനു മുമ്പ് തന്നെ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കണമെന്നും നിർദേശിച്ചിച്ചു. ഇതിനൊപ്പം തന്നെ ഓൺലൈൻ ക്ലാസ്സുകളും പ്രോത്സാഹിപ്പിച്ചു. പ്രത്യേകിച്ചും ഉന്നത വിദ്യാഭ്യാസ മേഖലയിൽ. ഏകദേശം 24,000 കോഴ്‌സുകളിലായി ഒട്ടേറെ വിദ്യാർഥികൾ പഠിക്കുന്നുണ്ടായിരുന്നു. ഇവർക്കുവേണ്ടി 22 ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും സജ്ജമാക്കി. ഇവയെല്ലാം സൗജന്യമായി ഉപയോഗിക്കാനും അനുവദിച്ചിരുന്നു. വിദേശരാജ്യങ്ങളിൽ പഠിക്കുന്ന ചൈനീസ് വിദ്യാർഥികൾക്കുവേണ്ടി കോവിഡ് 19 ഹെൽത്ത് പാക്കേജുകളും ഉണ്ടായിരുന്നു. മാസ്‌ക്, മരുന്നുകൾ, കോവിഡിനെക്കുറിച്ച് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വസ്തുതകൾ വിവരിക്കുന്ന ലഘുലേഖ, അണുവിമുക്തമാക്കിയ ടിഷ്യുപേപ്പറുകൾ എന്നിവ അടങ്ങിയ 5 ലക്ഷത്തിലധികം കിറ്റുകളാണ് വിദേശ വിദ്യാർഥികൾക്കിടിയിൽ വിതരണം ചെയ്തത്. സുരക്ഷാ മാർഗനിർദേശങ്ങളെക്കുറിച്ചുള്ള ലഘുലേഖകളും വിഡിയോകളും എല്ലാ വിദ്യാർഥികളെങ്കിലും ഒരിക്കലെങ്കിലും കണ്ടു എന്നുറപ്പാക്കാനും അധികൃതർ ശ്രദ്ധിച്ചിരുന്നു.
പരിശോധന കൂട്ടി യുഎസ് മാതൃക
ക്ലാസുകൾ പുനരാരംഭിച്ചപ്പോൾ മാസ്‌ക്, സാനിറ്റൈസർ, സാമൂഹിക അകലം തുടങ്ങിയ സുരക്ഷാ മുൻകരുതലുകൾ യുഎസും കർശനമായി നടപ്പാക്കിയിരുന്നു. അധ്യാപകർക്കും കുട്ടികൾക്കും കോവിഡ് പരിശോധനകൾ കൃത്യമായി നടത്തി. രോഗലക്ഷണങ്ങളുള്ള കുട്ടികളും അധ്യാപകരും വീടുകളിൽത്തന്നെ തുടരണമെന്നു നിർേദശം നൽകിയിരുന്നു. ആവശ്യത്തിനു വായുസഞ്ചാരവും സാമൂഹിക അകലവും ഉറപ്പാക്കുന്ന രീതിയിൽ ക്ലാസ്മുറികൾ സജ്ജീകരിക്കുകയും ചെയ്തിരുന്നു.
വാക്സിനേഷന്റെ ബലത്തിൽ യൂറോപ്പ്, മധ്യേഷ്യന്‍ രാജ്യങ്ങൾ
യൂറോപ്പും മധ്യേഷ്യൻ രാജ്യങ്ങളും കർശന ഉപാധികൾ മുന്നോട്ടുവച്ചാണ് ക്ലാസുകൾ പുനരാരംഭിച്ചതും കോവിഡിനെ നേരിട്ട് പഠനം മുന്നോട്ടുകൊണ്ടുപോയതും. അധ്യാപകർക്കും അനധ്യാപകർക്കും വാക്സിനേഷൻ നടത്തി. കുട്ടികൾക്കും അധ്യാപകർക്കും പതിവായി പരിശോധന നടത്തി. രോഗാവസ്ഥയിലുള്ള 12 വയസ്സുള്ള കുട്ടികൾക്കു നിർബന്ധമായും വാക്സീൻ നൽകി. ആവശ്യത്തിനു വായുസഞ്ചാരമുള്ള ക്ലാസ്മുറികൾ സജ്ജീകരിച്ചു. ഓരോ ക്ലാസിലും കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തി. കുട്ടികൾ സാമൂഹിക അകലം പാലിക്കുവെന്നത് ഉറപ്പാക്കി. നേരത്തേ തുറന്ന് വൈകി അടയ്ക്കുന്ന വിധത്തിൽ സ്കൂൾ സമയം ക്രമീകരിച്ചു. അപ്പോൾ ഓരോ ക്ലാസിലും കുട്ടികളുടെ എണ്ണം പരമാവധി കുറയ്ക്കാനായി. കുട്ടികളുടെ മാനസികാരോഗ്യവും സാമൂഹിക ഇടപെടലുകളും മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ പുലർത്തി.
മാനസികാരോഗ്യ വിദ്യാഭ്യാസം നൽകി യുകെ
യുകെ സംയോജിത വിദ്യാഭ്യാസ സമ്പ്രദായം നടപ്പാക്കി. സുരക്ഷിതമായ സ്ഥലങ്ങളിൽ മാത്രം നേരിട്ടുള്ള ക്ലാസ് നടത്തി. അവർ ഓൺലൈൻ ക്ലാസുകൾ വ്യാപകമാക്കി. വിദേശത്തുനിന്ന് രാജ്യത്തെത്തുന്ന വിദ്യാർഥികൾ ക്ലാസിൽ ഹാജരാകുന്നതിനു മുമ്പ് 14 ദിവസം നിർബന്ധിത ക്വാറന്റീൻ വേണമെന്ന വ്യവസ്ഥയും കർശനമാക്കി. മാസ്‌ക് എല്ലാ സ്ഥാപനങ്ങളിലും നിർബന്ധമായിരുന്നു. സാനിറ്റൈസറും മിക്കയിടത്തും ലഭ്യമാക്കി. മുൻകരുതൽ എല്ലാവരും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു. കുട്ടികൾ കൂട്ടം കൂടാൻ അനുവദിച്ചിരുന്നില്ല. സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകത ഭിത്തികളിലുംമറ്റും ആകർഷകമായി എഴുതി പ്രദർശിപ്പിച്ചിരുന്നു. കുട്ടികളുടെ മാനസിക ആരോഗ്യം ഉറപ്പാക്കുന്ന വിഡിയോ ക്ലാസുകളും പല സ്ഥാപനങ്ങളും ലഭ്യമാക്കിയിരുന്നു.
സ്കൂളുകൾക്ക് ധനസഹായം നൽകി ഓസ്ട്രേലിയ
കോവിഡിനെ നേരിടാൻ ഓസ്ട്രേലിയ സ്കൂളുകൾക്ക് ധനസഹായം അടക്കമുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചത്. സർക്കാർ ഇതര സ്കൂളുകൾക്ക് ഒരു ലക്ഷം ഡോളർ വരെ സഹായം നൽകി. സ്കൂളുകളിൽ ശുചിത്വ പദ്ധതിയും കോവിഡ് പ്രതിരോധ മാർഗങ്ങളും സജ്ജീകരിക്കാനും ഫണ്ട് അനുവദിച്ചു. അതോ സ്കൂളുകളിലെ സൗകര്യങ്ങൾ കൂടി. കോവിഡും വരുതിയിലായി.
അന്നും ഇന്നും പിന്നിൽ ആഫ്രിക്ക
ഓൺലൈൻ പഠനം ആരംഭിക്കാനോ സജീവമാക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു പല ആഫ്രിക്കൻ രാജ്യങ്ങളും. കുട്ടികൾക്ക് ലാപ്‌ടോപും ഇന്റർനെറ്റ് സൗകര്യവും ലഭ്യമാക്കുന്നതായിരുന്നു ആദ്യത്തെ വെല്ലുവിളി. പല രാജ്യങ്ങളിലും 89 ശതമാനം കുട്ടികൾക്കും വീട്ടിൽ കംപ്യൂട്ടറോ ഇന്റർനെറ്റോ ലഭ്യമല്ലായിരുന്നുവെന്ന് യുനെസ്കോ റിപ്പോർട്ട് വ്യക്തമാക്കുന്നു.. അതുകൊണ്ട് ക്ലാസുകൾ റെക്കോർഡ് ചെയ്ത് പിന്നീട് കാണുന്ന രീതി പല സ്‌കൂളുകൾക്കും നടപ്പാക്കേണ്ടിവന്നു.
Content Summary : Reopening Schools: Lessons from Abroad