ADVERTISEMENT

കേരള ടോപ്പർ ആയ ദിലീപ് കെ. കൈനിക്കര (All India Rank 21 in 2022), മീര കെ. (All India Rank 6 in 2021) ഉൾപ്പെടെ 270 ൽ അധികം സിവിൽ സർവീസ് റാങ്ക് ജേതാക്കളെ സൃഷ്ടിച്ച ഫോർച്യൂൺ ഐഎഎസ് അക്കാദമി ഇപ്പോൾ ഓൺലൈൻ ബാച്ചും ആരംഭിച്ചിരിക്കുന്നു. ജോലിയോടൊപ്പം സിവില്‍ സര്‍വീസ് പരീക്ഷ പഠിച്ചെഴുതി വിജയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വഴികാട്ടിയാവുകയാണ് തിരുവനന്തപുരത്തെ ഫോര്‍ച്യൂണ്‍ ഐഎഎസ് അക്കാദമി നടത്തുന്ന വര്‍ക്കിങ് പ്രഫഷനല്‍സ് ബാച്ച്. 

 

മുഴുവൻ സമയ ജോലിയോടൊപ്പം ഫോർച്ച്യൂൺ ഐഎഎസ് അക്കാദമിയിൽനിന്ന് ഐഎഎസിൽ ഉന്നത റാങ്ക് നേടിയവർ അവരുടെ വിജയ രഹസ്യം പങ്കുവയ്ക്കുന്നു.

 

ഐടി രംഗത്തുനിന്ന് സിവിൽ സർവീസിലേക്ക്

 

ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ 100-ാം റാങ്കുകാരനായ കിരണ്‍ പി.ബി. ഐടി രംഗത്ത് നിന്നാണ് ഫോര്‍ച്യൂണിന്‍റെ കൈ പിടിച്ച് സിവില്‍ സര്‍വീസിലേക്ക് എത്തുന്നത്. കേരളത്തിലെ ഒരു ഐടി കമ്പനിയില്‍ 10 വര്‍ഷത്തോളം ഐടി പ്രഫഷനലായി ജോലി ചെയ്തു വരികയായിരുന്നു കിരണ്‍. രാജ്യത്തിന് വേണ്ടി ജോലി ചെയ്യാൻ ആഗ്രഹിച്ച കിരണ്‍ ഇതിനുള്ള ഏറ്റവും മികച്ച വഴി സിവില്‍ സര്‍വീസ് ആണെന്ന് ഉറപ്പിക്കുകയായിരുന്നു. സിവില്‍ സര്‍വീസിന്‍റെ അഭിമുഖ പരീക്ഷയില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനക്കാരന്‍ കൂടിയാണ് കിരണ്‍. 

 

കിരണിന്റെ ദൈനംദിന പഠനക്രമം

 

കോവിഡിന് മുന്‍പുള്ള സമയത്ത് പുലര്‍ച്ചെ അഞ്ചു മണിക്ക് എഴുന്നേറ്റ് മൂന്നു മണിക്കൂറോളം പഠിക്കുമായിരുന്നെന്ന് കിരണ്‍ പറയുന്നു. രാത്രിയിലും രണ്ട് മണിക്കൂര്‍ സിവിൽ സർവീസിനായി പരിശീലിക്കും. വാരാന്ത്യങ്ങളില്‍ ചോദ്യപേപ്പറുകള്‍ക്ക് ഉത്തരം കണ്ടെത്തിയും വായിച്ചും വിവിധ വിഷയങ്ങള്‍ റിവൈസ് ചെയ്തും മണിക്കൂറുകള്‍ താന്‍ ഫോര്‍ച്യൂണ്‍ അക്കാദമിയില്‍ ചെലവഴിച്ചിരുന്നതിനാല്‍ മറ്റു ദിവസങ്ങളില്‍ അഞ്ച് മണിക്കൂര്‍ പഠനം പര്യാപ്തമായിരുന്നെന്നും കിരണ്‍ കൂട്ടിച്ചേര്‍ത്തു.

ശരിയായ മെന്‍ററിനു കീഴില്‍ പഠിക്കാനുള്ള അവസരം പലര്‍ക്കും ലഭിക്കാറില്ലെന്ന് കിരണ്‍ അഭിപ്രായപ്പെടുന്നു. ഫോര്‍ച്യൂണിലെ മുനി ദര്‍ശന്‍റെ മേല്‍നോട്ടത്തിലുള്ള പഠനം കിരണിന് കൃത്യമായ മാര്‍ഗനിര്‍ദ്ദേശം ഇക്കാര്യത്തില്‍ നല്‍കി. ആവശ്യമുള്ളതു മാത്രം വായിക്കാനും ആവശ്യമില്ലാത്ത കാര്യത്തില്‍ ഗവേഷണം നടത്തി സമയം നഷ്ടപ്പെടുത്താതിരിക്കാനും ഇദ്ദേഹത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ സഹായകമായി. മെയിന്‍ പരീക്ഷയ്ക്കായി പരിമിതമായ ടെക്സ്റ്റ് ബുക്കുകളില്‍നിന്നുള്ള വായനയും ടെസ്റ്റ് സീരിസുകളുടെ ആവർത്തിച്ചുള്ള പരിശീലനവും തന്‍റെ കാര്യത്തില്‍ വഴിത്തിരിവായെന്നും കിരണ്‍ കൂട്ടിച്ചേര്‍ക്കുന്നു.   

 

സിവില്‍ സര്‍വീസ് പരീക്ഷയുടെ സമ്മര്‍ദം മറികടക്കാനുള്ള ഏറ്റവും നല്ല വഴി ശക്തമായൊരു പ്ലാന്‍ ബി ഉണ്ടായിരിക്കുക എന്നതാണെന്നും കിരണ്‍ ഓര്‍മപ്പെടുത്തുന്നു. ഫോക്കസ് നഷ്ടമാകാതെ അടുത്ത നടപടിയെ കുറിച്ച് വ്യക്തത ഉണ്ടാക്കാന്‍ ശക്തമായ ബാക്കപ്പ് പ്ലാന്‍ സഹായിക്കും. തന്‍റെ കാര്യത്തില്‍ ജോലി ഉണ്ടായിരുന്നു എന്ന സുരക്ഷിതത്വ ബോധം മാനസിക സമ്മര്‍ദത്തെ അതിജീവിക്കാന്‍ സഹായിച്ചെന്നും കിരണ്‍ ചൂണ്ടിക്കാട്ടി. 

 

ഫയര്‍മാനില്‍നിന്ന് ഐഎഎസിലേക്ക്

 

കൃത്യമായ സമയനിര്‍വഹണത്തിന്‍റെ പ്രാധാന്യം ഫോര്‍ച്യൂണ്‍ ഐഎഎസ് അക്കാദമിയിലെ കിരണിന്‍റെ സീനിയര്‍മാരും ഐഎഎസ് ടോപ്പര്‍മാരുമായിരുന്ന ആശിഷ് ദാസും യാഷ്നി നാഗരാജനും അടിവരയിടുന്നു. ഫയര്‍മാന്‍ ജോലിയില്‍നിന്നാണ് ആശിഷ് ദാസ് ഐഎഎസിലേക്ക് എത്തുന്നത്. യാഷ്നിയാകട്ടെ ആര്‍ബിഐയില്‍ മാനേജറായിരുന്നു.

 

അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് അറിയാത്ത അപ്രവചനീയമായ ജോലിയാണ് ഫയര്‍മാന്‍റേത്. ഇത്തരമൊരു ജോലിയില്‍ കൃത്യമായ പഠനക്രമം അസാധ്യമായിരുന്നതായി ആശിഷ് പറയുന്നു. ഈ സാഹചര്യത്തെ അംഗീകരിച്ചുകൊണ്ടു തന്നെയാണ് ആശിഷ് സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് പരിശീലനം ആരംഭിച്ചത്. ഇത്ര മണിക്കൂര്‍ പഠനം എന്നതിനു പകരം, ലക്ഷ്യമിടുന്ന കണ്ടന്‍റ് പൂര്‍ത്തീകരിക്കുക എന്ന നയമാണ് ആശിഷ് സ്വീകരിച്ചത്.  ടാസ്കുകള്‍ പൂര്‍ത്തിയാക്കാന്‍ പല നൂതന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനും  ഈ സാഹചര്യം ആശിഷിനെ സഹായിച്ചു. എന്ത് പഠിക്കണം, എങ്ങനെ പഠിക്കണം എന്നെല്ലാം കൃത്യമായ  മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന ഫോര്‍ച്യൂണിലെ സമര്‍പ്പിതമനസ്കരായ അധ്യാപകരുടെ പിന്തുണ മൂലം, വിലപ്പെട്ട  സമയം നഷ്ടമാക്കാതെ പഠിക്കാന്‍ സാധിച്ചെന്നും ആശിഷ് ദാസ് കൂട്ടിച്ചേര്‍ത്തു. 

 

ആർബിഐ ജോലിക്ക് ശേഷം നാലു മണിക്കൂര്‍ പഠനം

 

കൃത്യമായ പഠനക്രമം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചതാണ് തന്‍റെ സിവില്‍ സര്‍വീസ് വിജയരഹസ്യമെന്ന് അഖിലേന്ത്യാ തലത്തില്‍ 57-ാം റാങ്കുകാരിയായിരുന്ന യാഷ്നി നാഗരാജന്‍ പറയുന്നു. ആര്‍ബിഐയിലെ ജോലിക്ക് ശേഷം ദിവസവും നാലു മണിക്കൂര്‍ പരിശീലനത്തിനായി മാറ്റിവയ്ക്കുമായിരുന്നു. ഉച്ചഭക്ഷണ സമയത്ത് ഓഫിസിലിരുന്നു തന്നെ പത്രങ്ങള്‍ വായിക്കാന്‍ ശ്രമിക്കുമായിരുന്നു. ഒരാഴ്ചയില്‍ പഠിച്ച പാഠങ്ങള്‍ റിവൈസ് ചെയ്തും കൂടുതല്‍ വായിച്ചും വാരാന്ത്യങ്ങള്‍ ഫോര്‍ച്യൂണ്‍ ഐഎഎസ് അക്കാദമിയിലെ റീഡിങ് റൂമിലാണ് ചെലവഴിച്ചിരുന്നതെന്നും യാഷ്നി പറയുന്നു.        

 

വര്‍ക്കിങ് പ്രഫഷനല്‍സ് ബാച്ച്

 

സാധാരണ ദിവസങ്ങളില്‍ വൈകുന്നേരം ഏഴു മുതല്‍ ഒന്‍പതു വരെയും വാരാന്ത്യങ്ങളില്‍ വൈകുന്നേരം ആറു മുതല്‍ എട്ടര വരെയുമാണ് ഫോര്‍ച്യൂണ്‍ ഐഎഎസ് അക്കാദമിയിലെ ഓണ്‍ലൈന്‍ വര്‍ക്കിങ് പ്രഫഷനല്‍സ് ബാച്ച് സജ്ജീകരിച്ചിരിക്കുന്നത്. ഏതെങ്കിലും കാരണത്താല്‍ ക്ലാസ് നഷ്ടപ്പെടുന്നവര്‍ക്ക് ലൈവ് ഓണ്‍ലൈന്‍ ക്ലാസുകളുടെ വിഡിയോ റെക്കോര്‍ഡിങ് ലഭ്യമാണ്. ജോലി ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ലഭ്യമായ സമയത്തിന്റെ പൂർണ ഉപയോഗമാണ് ഏറ്റവും പ്രധാനം. ജോലിയും സിവില്‍ സര്‍വീസ് പഠനവും ഒരുമിച്ച് കൊണ്ടുപോകാന്‍ ഫോര്‍ച്യൂണ്‍ അക്കാദമിയിലെ വിദഗ്ധരായ ഫാക്കല്‍റ്റിയുടെ സേവനം ഉദ്യോഗാര്‍ഥികളെ സഹായിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കാം: https://fortuneias.com/cs-online/

 

ഫോണ്‍ നമ്പർ  : 9495015888/8138940888 

 

Content Summary : Fortune IAS Online Program - Admissions Open

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com