പിഎസ്‌സി പരീക്ഷകളിൽ പ്രതീക്ഷിച്ചത്ര മാർക്ക് ലഭിക്കാത്തവർക്കും ലിസ്റ്റിൽ ഉൾപ്പെടാതെ പോയവർക്കും ഉത്തരക്കടലാസ് പുനഃപരിശോധിക്കാനും ഫോട്ടോകോപ്പി ലഭിക്കാനും അവസരമുണ്ട്. എന്നാൽ, പുനർമൂല്യനിർണയം (റീവാല്യുവേഷൻ) അനുവദിക്കാറില്ല. പുനഃപരിശോധന (റീചെക്കിങ്) മാത്രമേ അനുവദിക്കൂ. പുനഃപരിശോധനയ്ക്ക് 85 രൂപയാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിഎസ്‌സി പരീക്ഷകളിൽ പ്രതീക്ഷിച്ചത്ര മാർക്ക് ലഭിക്കാത്തവർക്കും ലിസ്റ്റിൽ ഉൾപ്പെടാതെ പോയവർക്കും ഉത്തരക്കടലാസ് പുനഃപരിശോധിക്കാനും ഫോട്ടോകോപ്പി  ലഭിക്കാനും അവസരമുണ്ട്. എന്നാൽ, പുനർമൂല്യനിർണയം (റീവാല്യുവേഷൻ) അനുവദിക്കാറില്ല. പുനഃപരിശോധന (റീചെക്കിങ്) മാത്രമേ അനുവദിക്കൂ.

ADVERTISEMENT

പുനഃപരിശോധനയ്ക്ക് 

85 രൂപയാണു ഫീസ്. ഇത് 0051– PSC-105 State PSC 99- Examination Fee എന്ന അക്കൗണ്ട് ഹെഡിൽ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയിൽ അടച്ചശേഷം ലഭിക്കുന്ന ഒറിജിനൽ ചെലാൻ രസീത് അപേക്ഷയോടൊപ്പം ഹാജരാക്കണം. ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പി ലഭിക്കാൻ 335 രൂപയാണു ഫീസ്. ഇത് 0051-PSC-800- State PSC 99- Other Receipts എന്ന അക്കൗണ്ട് ഹെഡിൽ ഏതെങ്കിലും ട്രഷറിയിൽ അടച്ച ശേഷം ലഭിക്കുന്ന ഒറിജിനൽ ചെലാൻ രസീത് ചേർത്തുവേണം അപേക്ഷിക്കാൻ.

അപേക്ഷ 45 ദിവസത്തിനകം 

ADVERTISEMENT

ഒരു തസ്തികയുടെ റാങ്ക് ലിസ്റ്റ് പിഎസ്‌സി വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്ത് 45 ദിവസത്തിനകം പുനഃപരിശോധന/ഫോട്ടോകോപ്പി അപേക്ഷ നൽകണം. അപേക്ഷകൾ പിഎസ്‌സിയുടെ അന്വേഷണവിഭാഗങ്ങളിലും വെബ്സൈറ്റിലും ലഭ്യമാണ്. വെബ്ൈസറ്റിൽ നിന്നു ഫോം ഡൗൺലോഡ് ചെയ്ത് എ4 സൈസ് പേപ്പറിൽ പ്രിന്റെടുത്ത് ഉപയോഗിക്കാം. 

ജില്ലാതല തിരഞ്ഞെടുപ്പുകളിൽ ബന്ധപ്പെട്ട ജില്ലാ ഓഫിസർക്കും സംസ്ഥാനതല തിരഞ്ഞെടുപ്പുകളിൽ എക്സാമിനേ ഷൻ ഡപ്യൂട്ടി സെക്രട്ടറിക്കുമാണ് പൂരിപ്പിച്ച അപേക്ഷാഫോമും ചെലാൻ രസീതും അയയ്ക്കേണ്ടത്. നിശ്ചിത ദിവസത്തിനു ശേഷം ലഭിക്കുന്ന അപേക്ഷ പരിഗണിക്കില്ല. അടച്ച ഫീസ് തിരികെ നൽകില്ല. പുനഃപരിശോധനാഫലം  ഉദ്യോഗാർഥിയെ അറിയിക്കും. മാർക്കിൽ വ്യത്യാസം വന്നാൽ തിരുത്തൽ വിജ്ഞാപനം വഴി ലിസ്റ്റിൽ അർഹമായ സ്ഥാനത്ത് ഉൾപ്പെടുത്തും. 

ADVERTISEMENT

പിഎസ്‌സിയെ സമീപിച്ച് തുടർനടപടി ആവശ്യപ്പെടാം. ഫോട്ടോകോപ്പിക്ക് അപേക്ഷിച്ചവർക്ക് അതും ലഭ്യമാക്കും. സ്വന്തം ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പി മാത്രമേ ആവശ്യപ്പെടാവൂ. മറ്റൊരാളുടെ ഉത്തരക്കടലാസിന്റെ കോപ്പി ആവശ്യപ്പെടുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. അസാധുവാക്കിയ ഉത്തരക്കടലാസിന്റെ കോപ്പിയും ലഭിക്കില്ല.

Content Summary : Psc procedure for rechecking of answersheet