പൊലീസുകാർക്ക് കുസാറ്റിൽ പഠിക്കാം, അതും ഡപ്യൂട്ടേഷനിൽ !
പൊലീസിൽനിന്ന് ഓരോ വർഷവും 10 പേർക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) എംഎസ്‍സി കംപ്യൂട്ടർ സയൻസ്, ഫൊറൻസിക് സയൻസ് പഠനത്തിന് മന്ത്രിസഭ അനുമതി നൽകി. പൊലീസിൽ പ്രഫഷനലിസം കൊണ്ടുവരുന്നതിന്റെ ഭാഗമായാണു നടപടി...Forensic, CUSAT, Kerala Police

തിരുവനന്തപുരം ∙ പൊലീസിൽനിന്ന് ഓരോ വർഷവും 10 പേർക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) എംഎസ്‍സി കംപ്യൂട്ടർ സയൻസ്, ഫൊറൻസിക് സയൻസ് പഠനത്തിന് മന്ത്രിസഭ അനുമതി നൽകി. പൊലീസിൽ പ്രഫഷനലിസം കൊണ്ടുവരുന്നതിന്റെ ഭാഗമായാണു നടപടി.
പൊലീസും കുസാറ്റും നേരത്തേ ധാരണാപത്രം ഒപ്പിട്ടിരുന്നെങ്കിലും സർക്കാരിന്റെ അനുമതിയായത് ഇപ്പോഴാണ്. സൈബർ വിശകലനത്തിനു പ്രത്യേകം തസ്തിക സൃഷ്ടിക്കുന്നതിനു പകരം പൊലീസിലെ യോഗ്യരെ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. കുസാറ്റ് നടത്തുന്ന എൻട്രൻസ് പരീക്ഷ വഴിയാകും പ്രവേശനം. പഠനകാലം ഡപ്യൂട്ടേഷനായി കണക്കാക്കും. ട്യൂഷൻ ഫീസ് സ്വയം നൽകണം. കോഴ്‌സിനു ശേഷം 15 വർഷം സർവീസ് ബാക്കിവേണം. ഇത്രയും കാലം തുടർന്നില്ലെങ്കിൽ നഷ്ടപരിഹാരം ഈടാക്കും.