ഗണിതശാസ്‌ത്രവൈഭവമുള്ള സെക്കൻഡറി / ഹയർ സെക്കൻഡറി വിദ്യാർഥികളെ കണ്ടെത്തി രാജ്യാന്തര ഒളിംപ്യാഡിൽ എത്തിക്കുക, അവർക്ക് മാത്‌സിൽ ആകർഷക കരിയറിനു വഴിയൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ വർഷംതോറും നടത്തുന്ന ബൗദ്ധികമത്സരമാണ് മാത്തമാറ്റിക്കൽ ഒളിംപ്യാഡ്. കേന്ദ്ര അണുശക്‌തി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള നാഷനൽ ബോർഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗണിതശാസ്‌ത്രവൈഭവമുള്ള സെക്കൻഡറി / ഹയർ സെക്കൻഡറി വിദ്യാർഥികളെ കണ്ടെത്തി രാജ്യാന്തര ഒളിംപ്യാഡിൽ എത്തിക്കുക, അവർക്ക് മാത്‌സിൽ ആകർഷക കരിയറിനു വഴിയൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ വർഷംതോറും നടത്തുന്ന ബൗദ്ധികമത്സരമാണ് മാത്തമാറ്റിക്കൽ ഒളിംപ്യാഡ്. കേന്ദ്ര അണുശക്‌തി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള നാഷനൽ ബോർഡ് ഓഫ് ഹയർ മാത്തമാറ്റിക്‌സ് (എൻബിഎച്ച്എം) ആണ് ഇതു സംഘടിപ്പിക്കുന്നത്. ആദ്യഘട്ടം നടത്താൻ മാത്തമാറ്റിക്സ് ടീച്ചേഴ്സ് അസോസിയേഷനെ എൻബിഎച്ച്എം ചുമതലപ്പെടുത്തിയിട്ടുണ്ട്.

ADVERTISEMENT

8 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഐഒക്യുഎം (ഇന്ത്യൻ ഒളിംപ്യാഡ് ക്വാളിഫയർ ഇൻ മാത്തമാറ്റിക്സ്, 2022–’23) എഴുതാൻ സെപ്റ്റംബർ 8 വരെ റജിസ്റ്റർ ചെയ്യാം. https://emsecure.in/MTAEXAM എന്ന സൈറ്റിൽനിന്ന് സമീപത്തുള്ള റജിസ്റ്റേഡ് സ്കൂൾ കണ്ടുപിടിച്ച് നിർദിഷ്ട ഫോമിലെ അപേക്ഷയും 200 രൂപ ഫീയും നൽകിയാൽ മതി.

ജനനത്തീയതി 2003 ഓഗസ്റ്റ് ഒന്നിനു മുൻപോ, 2010 ജനുവരിക്കു ശേഷമോ ആകരുത്. കേന്ദ്രീയ, നവോദയ വിദ്യാലയങ്ങളിലെ കുട്ടികൾക്കും പരീക്ഷയെഴുതാം. ഇന്ത്യൻ പാസ്പോർട്ടിന് അർഹതയുണ്ടായിരിക്കണം. 2020 ഒക്ടോബർ 30 മുതലെങ്കിലും ഇന്ത്യയിൽ താമസിച്ചു പഠിക്കുന്നവരായിരിക്കണം. ഇന്ത്യൻ സ്കൂൾ സിസ്റ്റത്തിൽ ആ തീയതി മുതലെങ്കിലും പഠിക്കുന്നവരായാലും മതി. 2022 ഒക്ടോബർ 30നു മുൻപ് 12–ാം ക്ലാസ് പഠനം പൂർത്തിയാക്കിയവരാകരുത്.

ADVERTISEMENT

ഒസിഐ കാർഡുകാർക്കും പരീക്ഷയെഴുതാമെങ്കിലും ഇന്റർനാഷനൽ ഒളിംപ്യാഡിലേക്കു പരിഗണിക്കില്ല; ഇന്റർനാഷനലിനുള്ള ട്രെയിനിങ് ക്യാംപ് വരെ മാത്രമേ പങ്കെടുപ്പിക്കൂ.

ഒക്ടോബർ 30നാണ് ഐഒക്യുഎം. 3 മണിക്കൂർ, 100 മാർക്ക്. നെഗറ്റീവ് മാർക്കില്ല. ഏറ്റവും മികച്ച 600 പേർക്കു പ്രാദേശിക പരിഗണന കൂടാതെ ജനുവരി 15നുള്ള 4 മണിക്കൂർ ഇന്ത്യൻ നാഷനൽ മാത്തമാറ്റിക്കൽ ഒളിംപ്യാഡ് (ഐഎൻഎംഒ) പരീക്ഷയിൽ പങ്കെടുക്കാം. ഇതിൽ 100 പേർ 12–ാം ക്ലാസുകാരും 500 പേർ മറ്റു ക്ലാസുകാരുമായിരിക്കും. പെൺകുട്ടികൾക്കു വിശേഷപരിഗണന നൽകുന്ന വ്യവസ്ഥകളുണ്ട്.

ADVERTISEMENT

ഐഒക്യുഎമ്മിൽ 20% മാർക്ക് നേടുന്നവർക്കു സർട്ടിഫിക്കറ്റ് നൽകും. പക്ഷേ ഇവരെയെല്ലാം ഐഎൻഎംഒയിൽ പങ്കെടുപ്പിക്കില്ല.

പൂർണവിവരങ്ങൾക്ക് വെബ് www.mtai.org.in & http://olympiads.hbcse.tifr.res.in.

ഇന്റർനാഷനൽ മാത്തമാറ്റിക്കൽ ഒളിംപ്യാഡ് ജപ്പാനിലെ ചീബ നഗരത്തിൽ നടക്കും.

സയൻസ് ഒളിംപ്യാഡ്

അസ്ട്രോണമി & അസ്ട്രോഫിസിക്സ്, ബയോളജി, കെമിസ്ട്രി, ഫിസിക്സ്, ജൂനിയർ സയൻസ് വിഷയങ്ങളിലും സമാന ഒളിംപിക് മത്സരങ്ങളുണ്ട്. https://olympiads.hbcse.tifr.res.in.

Content Summary : Maths Olympiad: Register for Qualifier now