യുകെയിലെ സര്‍വകലാശാലകളില്‍ നിന്നും ബിരുദം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യവും താങ്ങാനാകുന്നതുമായ പ്രോഗ്രാമാണ് ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ കീഴിലുള്ള ജെയിന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ സ്റ്റഡീസ് നല്‍കുന്ന ഇന്റര്‍നാഷണല്‍ ഗ്രാജുവേറ്റ് പ്രോഗ്രാം. ബിരുദ

യുകെയിലെ സര്‍വകലാശാലകളില്‍ നിന്നും ബിരുദം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യവും താങ്ങാനാകുന്നതുമായ പ്രോഗ്രാമാണ് ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ കീഴിലുള്ള ജെയിന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ സ്റ്റഡീസ് നല്‍കുന്ന ഇന്റര്‍നാഷണല്‍ ഗ്രാജുവേറ്റ് പ്രോഗ്രാം. ബിരുദ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുകെയിലെ സര്‍വകലാശാലകളില്‍ നിന്നും ബിരുദം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യവും താങ്ങാനാകുന്നതുമായ പ്രോഗ്രാമാണ് ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ കീഴിലുള്ള ജെയിന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ സ്റ്റഡീസ് നല്‍കുന്ന ഇന്റര്‍നാഷണല്‍ ഗ്രാജുവേറ്റ് പ്രോഗ്രാം. ബിരുദ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുകെയിലെ സര്‍വകലാശാലകളില്‍ നിന്നും ബിരുദം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യവും താങ്ങാനാകുന്നതുമായ പ്രോഗ്രാമാണ് ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ കീഴിലുള്ള ജെയിന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ സ്റ്റഡീസ് നല്‍കുന്ന ഇന്റര്‍നാഷണല്‍ ഗ്രാജുവേറ്റ് പ്രോഗ്രാം. ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് അവസാന വര്‍ഷ പഠനം യുകെയിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും ഉന്നത സര്‍വ്വകലാശാലകളില്‍ പൂര്‍ത്തീകരിക്കാനുള്ള ഒട്ടനവധി അവസരങ്ങളാണ് ഇന്റര്‍നാഷണല്‍ ഗ്രാജുവേറ്റ് പ്രോഗ്രാം വിദ്യാര്‍ഥികള്‍ക്ക് തുറന്നുനല്‍കുന്നത്. ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ലഭ്യമാക്കുന്ന പ്രോഗ്രാമുകളിലേക്ക് പ്രവേശനവും സാധ്യമാക്കുന്നു. അന്താരാഷ്ട്ര പഠനം എല്ലാവര്‍ക്കും സാമ്പത്തികമായി താങ്ങാനാവുന്നതും പ്രാപ്യവുമാക്കുന്നതിനുള്ള ജെയിന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ സ്റ്റഡീസിന്റെ പ്രചോദനാത്മക ഉദ്യമമാണ് ഇന്റര്‍നാഷണല്‍ ഗ്രാജുവേറ്റ് പ്രോഗ്രാം. 

 

ADVERTISEMENT

യുകെ ബിരുദ പഠനത്തിന്റെ ആദ്യ രണ്ട് വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ തന്നെ പഠിക്കാമെന്നതാണ് യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (ഐഎസ് ഡിസി) സഹകരണത്തോടെ നല്‍കുന്ന പ്രോഗ്രാമിന്റെ പ്രത്യേകത. തുടര്‍ന്ന് മൂന്നാം വര്‍ഷം യുകെയിലെ തെരഞ്ഞെടുത്ത യൂണിവേഴ്സിറ്റികളില്‍ പഠിച്ച് കോഴ്സ് പൂര്‍ത്തിയാക്കാം. യുകെയിലെ ഒരു വര്‍ഷത്തെ പഠനത്തോടൊപ്പം രണ്ട് വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് (PSW) വിസ കരസ്ഥമാക്കി യുകെയില്‍ തുടരാനും ഇത് സഹായകമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള രാജ്യത്ത് പഠിക്കാനും ബിരുദം കരസ്ഥമാക്കുവാനും ആ രാജ്യത്ത് തന്നെ മികച്ച കരിയര്‍ കണ്ടെത്താനും ഈ പ്രോഗ്രാം വഴിയൊരുക്കുന്നു. നാല്‍പ്പതിലധികം പ്രോഗ്രാമുകളിലേക്ക് പ്രോഗ്രഷന്‍ ഓപ്ഷനോട് കൂടിയ ഇന്റര്‍നാഷണല്‍ ഗ്രാജുവേറ്റ് പ്രോഗ്രാം വിദ്യാര്‍ഥികള്‍ക്ക് ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ്, ഫിനാന്‍സ് മാനേജ്മെന്റ്, ഹ്യൂമന്‍ റിസോഴ്സ്, ടൂറിസം തുടങ്ങി ഒട്ടനവധി മേഖലകളില്‍ സ്പെഷലൈസേഷന്‍ സാധ്യതയും നല്‍കുന്നു. 

 

പരമ്പരാഗത രീതിയിലുള്ള യുകെ ബിരുദ പഠനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റര്‍നാഷണല്‍ ഗ്രാജുവേറ്റ് പ്രോഗ്രാമിലൂടെ 60 ശതമാനത്തോളം സാമ്പത്തിക ലാഭമുണ്ടാകും. 

 

ADVERTISEMENT

പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ അന്താരാഷ്ട്ര ബിരുദം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം വിഭാവനം ചെയ്ത പ്രോഗ്രാമാണിത്. വിദ്യാര്‍ഥികള്‍ക്ക് വളരെ വേഗത്തിലും സാമ്പത്തികമായി താങ്ങാനാവുന്ന രീതിയിലും യുകെയിലെ പ്രമുഖ യൂണിവേഴ്സിറ്റികളില്‍ നിന്ന് ഡിഗ്രി കരസ്ഥമാക്കുവാനും മികച്ച ജോലി നേടി അവിടെ താമസമാക്കുവാനും ഈ പ്രോഗ്രാം അവസരമൊരുക്കുന്നു. മൂന്നാം വര്‍ഷ പഠനം യുകെയില്‍ തുടരാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ ബികോം, ബിബിഎ പ്രോഗ്രാമുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി നേടാനും ഈ പ്രോഗ്രാം അവസരമൊരുക്കുന്നു. 

 

ഐഎസ് ഡിസി ഇന്റര്‍നാഷണല്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ ബിസിനസ്, ഐഎസ് ഡിസി ഇന്റര്‍നാഷണല്‍ സ്പെഷ്യലൈസ്ഡ് ഡിപ്ലോമ ഇന്‍ ബിസിനസ് എന്നിവ ഉള്‍പ്പെടുന്നതാണ് ജെയിന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ സ്റ്റഡീസ് നല്‍കുന്ന ഇന്റര്‍നാഷണല്‍ ഗ്രാജുവേറ്റ് പ്രോഗ്രാം. സ്‌കോട്ലണ്ടിലെ നാഷണല്‍ ക്വാളിഫിക്കേഷന്‍സ് ഫ്രെയിംവര്‍ക്ക് (NQF) ക്രെഡിറ്റ് റേറ്റിങ്ങില്‍ യഥാക്രമം 7,8 സ്ഥാനമാണ് കോഴ്സുകള്‍ക്ക്. യുകെയിലെ യൂണിവേഴ്സിറ്റികളിലെ പ്രവേശന മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ക്രെഡിറ്റ് ഇളവുകളോട് കൂടി ഉചിതമായ പ്രോഗ്രാമുകളില്‍ പഠനം തുടരാന്‍ ഈ രണ്ട് യോഗ്യതകള്‍ സാധ്യമാക്കുന്നു. കൂടാതെ, യൂറോപ്യന്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്ക് റേറ്റിങ്ങില്‍ ലെവല്‍ 5 ആണ് ഈ യോഗ്യതകള്‍. 

 

ADVERTISEMENT

സ്‌കോട്ടിഷ് സര്‍ക്കാര്‍ പാസാക്കിയ 1996-ലെ വിദ്യാഭ്യാസ നിയമത്തിലൂടെ പ്രാബല്യത്തില്‍ വന്ന സ്വതന്ത്ര സ്ഥാപനമായ സ്‌കോട്ടിഷ് ക്വാളിഫിക്കേഷന്‍ അതോറിറ്റി (SQA) ആണ്  യൂണിവേഴ്സിറ്റി ബിരുദം ഒഴികെയുള്ള യോഗ്യതകള്‍ വികസിപ്പിക്കുന്നതിനും അക്രഡിറ്റേഷന്‍ നല്‍കുന്നതിനും സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതിനും ഉത്തരവാദപ്പെട്ട സ്ഥാപനം. രാജ്യാന്തര അംഗീകാരമുള്ള സ്ഥാപനം എന്ന നിലയ്ക്ക് എസ്‌ക്യുഎ അംഗീകാരമുള്ള യോഗ്യതകള്‍ യുകെ ഉള്‍പ്പെടെ അന്താരാഷ്ട്ര യൂണിവേഴ്സിറ്റികളില്‍ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് അഡ്വാന്‍സ്ഡ് എന്‍ട്രി, ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ എന്നിവയ്ക്കായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. യൂണിവേഴ്സിറ്റികളിലേക്ക് പ്രവേശനത്തിന് സഹായകമായ എസ്‌ക്യുഎ യോഗ്യതകള്‍ക്ക് അംഗീകാരം നല്‍കുന്നതില്‍ പ്രധാന പങ്കാളികളാണ് യുകെയിലെ യൂണിവേഴ്സിറ്റികള്‍.

 

ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ഉള്‍പ്പെടെ രണ്ട് യൂണിവേഴ്സിറ്റികള്‍ അടക്കം 80-ലേറെ സ്ഥാപനങ്ങളുള്ള ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് 30 വര്‍ഷങ്ങളായി വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നു. നാക്ക് എ ഡബിള്‍ പ്ലസ് അംഗീകാരവും യുജിസിയുടെ കാറ്റഗറി വണ്‍ ഗ്രേഡഡ് ഓട്ടോണമിയുമുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി. വിശദ വിവരങ്ങള്‍ക്ക്  www.jaincgs.com സന്ദർശിക്കുക 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT