വിവിധ തസ്തികകൾക്കു നടത്തുന്ന ഒഎംആർ ഉത്തരക്കടലാസുകൾ അതീവ സുരക്ഷിതത്വത്തോടെയാണ് പിഎസ്‌സി കൈകാര്യം ചെയ്യുന്നത്. അർഹതയില്ലാത്ത ഒരാൾപോലും ലിസ്റ്റിൽ ഉൾപ്പെടാനോ അർഹരായ ആരും ഒഴിവായി പോകാനോ ഈ സംവിധാനത്തിലൂടെ കഴിയില്ല. ഉദ്യോഗാർഥികൾക്കു ലഭിക്കുന്ന മാർക്കും ഉദ്യോഗാർഥിയെ തിരിച്ചറിയാനുള്ള രീതിയും മറ്റാർക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവിധ തസ്തികകൾക്കു നടത്തുന്ന ഒഎംആർ ഉത്തരക്കടലാസുകൾ അതീവ സുരക്ഷിതത്വത്തോടെയാണ് പിഎസ്‌സി കൈകാര്യം ചെയ്യുന്നത്. അർഹതയില്ലാത്ത ഒരാൾപോലും ലിസ്റ്റിൽ ഉൾപ്പെടാനോ അർഹരായ ആരും  ഒഴിവായി പോകാനോ ഈ സംവിധാനത്തിലൂടെ കഴിയില്ല.  ഉദ്യോഗാർഥികൾക്കു ലഭിക്കുന്ന മാർക്കും ഉദ്യോഗാർഥിയെ തിരിച്ചറിയാനുള്ള രീതിയും മറ്റാർക്കും മനസിലാക്കാനോ എന്തെങ്കിലും  ക്രമക്കേടു നടത്താനോ ഇടയാക്കാത്ത രീതിയിലാണു പിഎസ്‌സി ക്രമീകരണം ഒരുക്കുക. 

ADVERTISEMENT

ഒഎംആർ പരീക്ഷ നടത്തുമ്പോൾ ഉദ്യോഗാർഥികൾതന്നെ പരീക്ഷാഹാളിൽ ഉത്തരക്കടലാസിന്റെ ഉത്തരങ്ങൾ രേഖപ്പെടുത്തിയ ഭാഗവും റജിസ്റ്റർ നമ്പർ രേഖപ്പെടുത്തിയ ഭാഗവും ഒരു ബാർകോഡിന്റെ മധ്യത്തിലൂടെ കീറി വേർപെടുത്തുന്നു. ഇങ്ങനെ ചെയ്യുമ്പോൾ യന്ത്രസംവിധാനത്തിലൂടെയല്ലാതെ മറ്റാർക്കും ഉത്തരക്കടലാസ് തിരിച്ചറിയാൻ കഴിയില്ല. എന്തെങ്കിലും ക്രമക്കേടു നടത്താനുള്ള സാധ്യത ഇതോടെ അടയുകയും ചെയ്യും. പിന്നീട്  മൂല്യനിർണയം നടത്താനായി ഉത്തരങ്ങൾ രേഖപ്പെടുത്തിയ ഭാഗം സ്കാൻ ചെയ്യും. 

ADVERTISEMENT

മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകളിൽ ലഭിച്ച മാർക്ക് റേഞ്ച് തയാറാക്കും. തുടർന്നു ഷോർട്ട് ലിസ്റ്റ്/സാധ്യതാ  ലിസ്റ്റ് എന്നിവയിൽ ഉൾപ്പെടുത്തേണ്ട ഉദ്യോഗാർഥികളുടെ എണ്ണം പിഎസ്‌സി യോഗത്തിൽ നിശ്ചയിക്കും. ഈ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട ഉദ്യോഗാർഥികളുടെ കട്ട് ഓഫ് മാർക്ക് തീരുമാനിക്കുകയാണു ചെയ്യുന്നത്. ഇതിനു ശേഷമായിരിക്കും റജിസ്റ്റർ നമ്പർ രേഖപ്പെടുത്തിയ ഭാഗം സ്കാൻ ചെയ്യുക. ഈ ഘട്ടത്തിലാണ് കട്ട്ഓഫ് മാർക്കിന് മുകളിൽ നേടിയ ഉദ്യോഗാർഥികളെ തിരിച്ചറിയാൻ കഴിയുക. ഈ രീതിയിൽ കുറ്റമറ്റ സംവിധാനമാണ് ഉത്തരക്കടലാസുകൾ കൈകാര്യം ചെയ്യുന്നതിൽ പിഎസ്‌സി നടപ്പാക്കിയിരിക്കുന്നത്.

ADVERTISEMENT

Content Summary : PSC arrange OMR Answer Sheets with utmost security to avoid malpractice in Exam