‘ശാപം കിട്ടിയ സർക്കാർ സ്കൂൾ’: കണ്ണീരോടെ പ്രിൻസിപ്പൽ; ചർച്ചയായി വിഡിയോ
തകർന്നു തരിപ്പണമായ മനസ്സോടെ പൊട്ടിക്കരഞ്ഞ് തന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തുന്ന ഒരു സർക്കാർ സ്കൂൾ പ്രിൻസിപ്പലിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ മാതൂരിലുള്ള ഓലൈപ്പട്ടി സർക്കാർ സ്കൂളിലെ പ്രിൻസിപ്പൽ ശക്തിയാണ് ഗ്രാമസഭയിൽ സ്കൂളിനെക്കുറിച്ച്

തകർന്നു തരിപ്പണമായ മനസ്സോടെ പൊട്ടിക്കരഞ്ഞ് തന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തുന്ന ഒരു സർക്കാർ സ്കൂൾ പ്രിൻസിപ്പലിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ മാതൂരിലുള്ള ഓലൈപ്പട്ടി സർക്കാർ സ്കൂളിലെ പ്രിൻസിപ്പൽ ശക്തിയാണ് ഗ്രാമസഭയിൽ സ്കൂളിനെക്കുറിച്ച് സംസാരിക്കുമ്പോൾ വികാരഭരിതയായത്. അടിസ്ഥാന സൗകര്യങ്ങൾ യാതൊന്നുമില്ലാത്ത സ്കൂളിൽ 95 കുട്ടികൾ പഠിക്കുന്നുണ്ട്.
60 വർഷം പഴക്കമുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്കൂളിലെ കുട്ടികളുടെ സുരക്ഷയെക്കുറിച്ചോർക്കുമ്പോൾ ആശങ്കയുണ്ടെന്നും എൽകെജി മുതൽ 3–ാം ക്ലാസ് വരെയുള്ള കുട്ടികളെ ഒരേ ക്ലാസിലിരുത്തിയാണ് പഠിപ്പിക്കുന്നതെന്നും അവർ പറയുന്നു. നാലാംക്ലാസിലും അഞ്ചാം ക്ലാസിലുമുള്ള കുട്ടികളെ മറ്റൊരു മുറിയിൽ ഒരുമിച്ചു പഠിപ്പിക്കുകയാണെന്നും 6 മുതൽ 8 വരെ ക്ലാസുകളിലുള്ള കുട്ടികളെ പഠിപ്പിക്കാൻ ക്ലാസ്മുറിയില്ലെന്നും അവർ പറയുന്നു.
‘‘സ്കൂളിന് നല്ല കെട്ടിടവും ശുചിമുറികളും ചുറ്റുമതിലും സ്കൂൾ ഗ്രൗണ്ടും വേണമെന്ന് പലപ്രാവശ്യം ഗ്രാമസഭകളിൽ ഞാൻ പറഞ്ഞിട്ടുണ്ട്. 13 വയസ്സു വരെയുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത് ആ പ്രായത്തിലുള്ള കുട്ടികൾ കളിച്ചു വളരണം. അതാണ് അവരുടെ ആരോഗ്യത്തിന് നല്ലത്. പക്ഷേ ഈ സ്കൂളിൽ കുട്ടികൾക്ക് അതിനുള്ള സാഹചര്യമില്ല. സ്കൂളിലേക്ക് വൈദ്യുതി എത്തിക്കാൻ ഞാൻ കയറിയിറങ്ങാത്ത ഓഫിസുകളില്ല. ഒരുവിധത്തിൽ കറന്റ് കണക്‌ഷനെടുത്ത് വയറിങ് ശരിയാക്കുമ്പോൾ എർത്ത് ഷോക്ക് വന്ന് എല്ലാം തകരും. ഇക്കാര്യങ്ങളൊക്കെ ചൂണ്ടിക്കാട്ടി ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസുകളിലുൾപ്പെടെ കയറിയിറങ്ങിയപ്പോൾ 20000 മുതൽ 30000 വരെ രൂപ ചെലവാകുമെന്നാണ് പറഞ്ഞത്. അതിനുള്ള ഫണ്ട് എന്റെ വരുമാനത്തിൽ നിന്ന് കണ്ടെത്തണമെന്നും അവർ പറഞ്ഞു. നമ്മുടെ വർക്കിന് നമ്മൾ തന്നെ കമ്മിഷൻ വാങ്ങണോ?. മോട്ടർ പമ്പ് പോലും ഉപയോഗിക്കാൻ സാധിക്കാത്തിനാൽ കറന്റ് കട്ട് ചെയ്തു. ഗവൺമെന്റ് സ്കൂൾ ശാപം കിട്ടിയതാണ് അതിനു വേണ്ടി ഇങ്ങനെ യാചിച്ചു നടക്കുന്നതിലും ഭേദം വോളന്ററി റിട്ടയർമെന്റ് എടുക്കുന്നതാണ് ’’– കണ്ണീരണിഞ്ഞ് ശക്തി പറയുന്നു.
കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കാൻ പ്രഭാതഭക്ഷണം ഉൾപ്പടെയുള്ള പദ്ധതികൾ നടപ്പാക്കുന്ന നൽകിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നാട്ടിൽ നിന്നുള്ള ഈ വിഡിയോയ്ക്ക് അമ്പരപ്പോടെയാണ് ആളുകളുടെ പ്രതികരണം.
Content Summary : Govt school is nothing but a curse': Video of principal's anguish in TN's Krishnagiri goes viral