പ്ലസ് ടു ഫലം വന്ന്, കോളജ് പ്രവേശനം പൂർത്തിയായപ്പോൾ പ്രയോജനമില്ലാതെ ഏറെ വൈകി പ്ലസ് വൺ സർട്ടിഫിക്കറ്റ് എത്തി. ജനുവരിയിൽ എഴുതിയ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ സർട്ടിഫിക്കറ്റുകളാണു സ്കൂളുകളിൽ വിതരണത്തിന് എത്തിയിരിക്കുന്നത്. ഹയർ സെക്കൻഡറി വിദ്യാർഥികളുടെ ഫലം പ്രഖ്യാപിക്കുന്നത് ഒന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ പ്ലസ് ടു ഫലം വന്ന്, കോളജ് പ്രവേശനം പൂർത്തിയായപ്പോൾ പ്രയോജനമില്ലാതെ ഏറെ വൈകി പ്ലസ് വൺ സർട്ടിഫിക്കറ്റ് എത്തി. ജനുവരിയിൽ എഴുതിയ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ സർട്ടിഫിക്കറ്റുകളാണു സ്കൂളുകളിൽ വിതരണത്തിന് എത്തിയിരിക്കുന്നത്. ഹയർ സെക്കൻഡറി വിദ്യാർഥികളുടെ ഫലം പ്രഖ്യാപിക്കുന്നത് ഒന്നും രണ്ടും വർഷത്തെ മാർക്കുകൾ കൂട്ടിയാണ്. ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫലം ഉൾപ്പെടെ ചേർത്താണു പ്ലസ്ടു സർട്ടിഫിക്കറ്റ് വിദ്യാർഥികൾക്കു നൽകുന്നത്. നിലവിൽ പ്ലസ് വൺ മാർക്ക് എവിടെയും വിദ്യാർഥികൾക്ക് ആവശ്യമില്ല. 

ADVERTISEMENT

പ്ലസ്ടു സർട്ടിഫിക്കറ്റ് ലഭിക്കുന്നതു വരെ വിദ്യാർഥികൾക്കു എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ മാത്രം ഉപകരിക്കുന്ന വയാണ് ഇവ. ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്കു ശേഷം ആരെങ്കിലും പഠനം നിർത്തിയിട്ട് വീണ്ടും രണ്ടാം വർഷത്തെ പരീക്ഷയ്ക്കു അപേക്ഷിക്കണമെങ്കിൽ പ്ലസ്‌ വൺ സർട്ടിഫിക്കറ്റ് ആവശ്യമാണ്. അല്ലാത്ത വിദ്യാർഥികൾക്കു വൈകി വന്ന ഈ സർട്ടിഫിക്കറ്റ് കൊണ്ടു പ്രയോജനമില്ല. വർഷങ്ങളായി സർക്കാർ ഇതുപോലെ വിദ്യാർഥികൾക്കു ആവശ്യമില്ലാത്ത സമയത്ത് പ്ലസ് വൺ സർട്ടിഫിക്കറ്റുകൾ സ്കൂളുകളിൽ എത്തിക്കുകയും ഇവ സ്കൂളുകളിൽ തന്നെ കെട്ടിക്കിടക്കുകയുമാണെന്ന് അധ്യാപകർ പറയുന്നു.

ADVERTISEMENT

Content Summary : Plus One Improvement Certificate published after plus two results