മനോരമ ഇംപാക്റ്റ്: ആ നടപടികൾ എംജി സർവകലാശാല തിരുത്തി, മേരി ഷാനിക്കു ബിരുദ പഠനം തുടരാം, പരീക്ഷകളും എഴുതാം
സർവകലാശാല ഉന്നയിച്ച തടസ്സവാദം മൂലം മേരി ഷാനിക്ക് ബികോം ടാക്സേഷൻ രണ്ടാം സെമസ്റ്ററിന്റെ 3 പരീക്ഷകൾ നഷ്ടമായി. ശേഷിക്കുന്ന 3 പരീക്ഷകൾ എഴുതാം. നഷ്ടമായ പരീക്ഷകൾക്കു പകരം സപ്ലിമെന്ററി അവസരം ഉപയോഗപ്പെടുത്താം. സർവകലാശാലയ്ക്ക് നൽകിയ ടിസിയിൽ സാക്ഷരതാ മിഷൻ ഡയറക്ടറുടെ ഒപ്പ് ഒറിജിനലല്ലെന്നും പകർപ്പാണെന്നും ഒറിജിനൽ ഹാജരാക്കാത്തതിനാൽ പരീക്ഷയ്ക്കിരുത്താനാവില്ലെന്നുമായിരുന്നു സർവകലാശാലയുടെ മുൻനിലപാട്.

കളമശേരി ∙ ഒറിജിനൽ ടിസി ഹാജരാക്കിയില്ലെന്നുകാണിച്ചു വിദ്യാർഥിനിയെ ബിരുദ പഠനത്തിന്റെ രണ്ടാം സെമസ്റ്റർ പരീക്ഷ എഴുതിക്കാതിരിക്കുകയും ബിരുദ റജിസ്ട്രേഷൻ റദ്ദാക്കുകയും ചെയ്ത നടപടി എംജി സർവകലാശാല തിരുത്തി. റദ്ദാക്കിയ റജിസ്ട്രേഷൻ പുതുക്കിയ സർവകലാശാല വിദ്യാർഥിനിക്കു തുടർന്നുള്ള പരീക്ഷകൾ എഴുതാൻ അനുമതിയും നൽകി. സാക്ഷരതാ ക്ലാസിലൂടെ പ്ലസ്ടു വിജയിച്ചു ബിരുദ പഠനം ആരംഭിച്ച മഞ്ഞുമ്മലിലെ എം.എസ്.മേരി ഷാനിയുടെ (31) പഠനം മുടങ്ങിയതിന്റെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയുള്ള മനോരമ വാർത്തയെത്തുടർന്നു ജില്ലാ ലീഗൽ സർവീസ് അതോറിറ്റി മേരിഷാനിയുടെ സഹായത്തിനെത്തുകയായിരുന്നു.
വാർത്ത ശ്രദ്ധയിൽ പെട്ടയുടൻ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി എൻ.രഞ്ജിത്ത് കൃഷ്ണൻ മേരിഷാനിയിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു. അതോറിറ്റിയുടെ ഇടപെടലിനെത്തുടർന്നു സാക്ഷരതാമിഷൻ വേഗത്തിൽ ഒറിജിനൽ ടിസി ലഭ്യമാക്കി. ഒറിജിനൽ ടിസി ഹാജരാക്കിയാൽ അഡ്മിഷൻ പുനഃസ്ഥാപിക്കാമെന്നു എംജി സർവകലാശാല അറിയിച്ചു. വെള്ളിയാഴ്ച മേരി ഷാനി ഒറിജിനൽ ടിസി സർവകലാശാലയിൽ എത്തിച്ചു നൽകി. പരീക്ഷാ കൺട്രോളർ ഡോ.സി.എം.ശ്രീജിത്തിന്റെ സഹായത്തോടെ പരീക്ഷകൾ തുടർന്ന് എഴുതാനുള്ള അനുമതിയും ലഭ്യമാക്കി.
സർവകലാശാല ഉന്നയിച്ച തടസ്സവാദം മൂലം മേരി ഷാനിക്ക് ബികോം ടാക്സേഷൻ രണ്ടാം സെമസ്റ്ററിന്റെ 3 പരീക്ഷകൾ നഷ്ടമായി. ശേഷിക്കുന്ന 3 പരീക്ഷകൾ എഴുതാം. നഷ്ടമായ പരീക്ഷകൾക്കു പകരം സപ്ലിമെന്ററി അവസരം ഉപയോഗപ്പെടുത്താം. സർവകലാശാലയ്ക്ക് നൽകിയ ടിസിയിൽ സാക്ഷരതാ മിഷൻ ഡയറക്ടറുടെ ഒപ്പ് ഒറിജിനലല്ലെന്നും പകർപ്പാണെന്നും ഒറിജിനൽ ഹാജരാക്കാത്തതിനാൽ പരീക്ഷയ്ക്കിരുത്താനാവില്ലെന്നുമായിരുന്നു സർവകലാശാലയുടെ മുൻനിലപാട്.
Content Summary : Manorama Impact: Mary Shani got the opportunity to write the rest of the university exams