സംസ്ഥാന ആയുഷ് യുജി: അലോട്മെന്റ് നടപടി തുടങ്ങി
തിരുവനന്തപുരം ∙ ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, ഫാർമസി, അഗ്രികൾചർ, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി, കോ–ഓപ്പറേഷൻ ആൻഡ് ബാങ്കിങ്, ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്, ബിടെക് ബയോടെക്നോളജി (കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ളത്) കോഴ്സുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്മെന്റ് നടപടി ആരംഭിച്ചു.

നീറ്റ് യുജി മാനദണ്ഡപ്രകാരം പ്രവേശനപരീക്ഷാ കമ്മിഷണർ പ്രസിദ്ധീകരിച്ച ആയുർവേദ റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ആയുർവേദ കോഴ്സുകളിലേക്കും മെഡിക്കൽ റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കും ഫാർമസി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഫാർമസി കോഴ്സുകളിലേക്കും ഓപ്ഷൻ റജിസ്റ്റർ ചെയ്യാനുള്ള സൗകര്യം പ്രവേശനപരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ 22 നു രാവിലെ 10 വരെയുണ്ടാകും.
24 നു വൈകിട്ടു താത്കാലിക അലോട്മെന്റ് പ്രസിദ്ധീകരിക്കും. 25ന് ആണ് അന്തിമ അലോട്മെന്റ്. 29 മുതൽ ഡിസംബർ 2 വരെ ഫീസ് അടച്ച് കോളജിൽ ചേരണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സ്വാശ്രയ ആയുർവേദ / സിദ്ധ /യുനാനി കോളജുകളിലെ 15 % അഖിലേന്ത്യാ ക്വോട്ടയിലേക്കും പ്രവേശനപരീക്ഷാ കമ്മിഷണർ അലോട്മെന്റ് നടത്തും. ഈ സീറ്റുകളിലേക്കുള്ള അലോട്മെന്റ് പ്രവേശനപരീക്ഷാ കമ്മിഷണർ പ്രസിദ്ധീകരിച്ച സംസ്ഥാന റാങ്ക്‌ലിസ്റ്റ് പ്രകാരം ജനനസ്ഥലം പരിഗണിക്കാതെയായിരിക്കും. വിവിധ കാരണങ്ങളാൽ റാങ്ക് ലിസ്റ്റിൽ ഫലം തടഞ്ഞുവച്ചിട്ടുള്ള വിദ്യാർഥികൾക്കും ഓപ്ഷനുകൾ സമർപ്പിക്കാം. എന്നാൽ ഈ വിദ്യാർഥികൾ 21നു 3 മണിക്കു മുൻപ് ഫലം പ്രസിദ്ധപ്പെടുത്തുന്നതിനാവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്തില്ലെങ്കിൽ അവരുടെ ഓപ്ഷനുകൾ പരിഗണിക്കില്ല.
ആയുർവേദം, യുനാനി, ഫാർമസി: പഴയ ഫീസ്
സ്വാശ്രയ ആയുർവേദ /യുനാനി /ഫാർമസി കോഴ്സുകളുടെ ഫീസ് നിശ്ചയിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ഈ കോളജുകളിൽ അലോട്മെന്റ് ലഭിക്കുന്നവർ 2021–22 വർഷത്തെ ഫീസ് അടയ്ക്കണം. പിന്നീട് വേണ്ടിവന്നാൽ അധികതുക അടയ്ക്കണം.
ഗവ.സ്വാശ്രയ കോളജുകളിൽ അലോട്മെന്റ് ലഭിക്കുന്നവർ മെമ്മോയിൽ കാണിച്ച മുഴുവൻ തുകയും പ്രവേശന സമയത്തു കോളജുകളിൽ അടയ്ക്കണം.