എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ: ബോർഡർലൈൻ വിഭാഗക്കാർക്ക് പരീക്ഷാസഹായം
എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ എഴുതുന്ന ബോർഡർലൈൻ ഇന്റലിജൻസ് വിഭാഗത്തിൽപെടുന്ന വിദ്യാർഥികൾക്കു നടപ്പ് അധ്യയനവർഷവും പരീക്ഷാസഹായങ്ങൾ ലഭ്യമാക്കാൻ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കു സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്.പഞ്ചാപകേശൻ ഉത്തരവു നൽകി.

കൊച്ചി ∙ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ എഴുതുന്ന ബോർഡർലൈൻ ഇന്റലിജൻസ് വിഭാഗത്തിൽപെടുന്ന വിദ്യാർഥികൾക്കു നടപ്പ് അധ്യയനവർഷവും പരീക്ഷാസഹായങ്ങൾ ലഭ്യമാക്കാൻ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കു സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്.പഞ്ചാപകേശൻ ഉത്തരവു നൽകി.
ബുദ്ധിക്ഷമതാ പരിശോധനയിൽ (ഐക്യു) സ്കോർ 70 മുതൽ 84 വരെ വരുന്ന വിദ്യാർഥികളാണ് ബോർഡർലൈൻ ഇന്റലിജൻസുകാർ. 2016ലെ ഭിന്നശേഷി അവകാശ നിയമപ്രകാരം സ്ക്രൈബ്, ഇന്റർപ്രട്ടർ, അധികസമയം തുടങ്ങിയ സഹായങ്ങൾ ലഭിക്കാൻ ഇവർക്കും അർഹതയുണ്ടെന്നു കമ്മിഷണർ വ്യക്തമാക്കി. അതിനാൽ ഇവർക്കും അടുത്ത മാർച്ചിലെ പൊതു പരീക്ഷകളിൽ ഈ സൗകര്യങ്ങൾ ലഭ്യമാക്കി ഉത്തരവ് ഉടൻ പുറപ്പെടുവിക്കണമെന്നാണു നിർദേശം.
Content Summary : Instructions to Provide Assistance to Borderline Students Taking Public Exams