‘റോഡിൽ ഹോണടിക്കില്ല; സർ, മാഡം വിളി വേണ്ട’; വിദേശത്താണോ? മനസ്സിൽ വയ്ക്കാം 25 കാര്യങ്ങൾ!
പഠനത്തിനും ജോലിക്കും മറ്റുമായി അനേകം പേർ വിദേശരാജ്യങ്ങളിൽ പോകാറുണ്ട്. 13 വർഷം വിവിധ പാശ്ചാത്യ രാജ്യങ്ങളിൽ ജീവിച്ച അനുഭവം ഉള്ളതിനാലും മറ്റനേകം രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളതിനാലും, പരിചയക്കാരായ പലരും വിദേശത്തു പോകുന്നതിനു മുൻപ് ഉപദേശം തേടി വന്നിട്ടുണ്ട്. അവരോടൊക്കെ പലപ്പോഴായി പറഞ്ഞ കാര്യങ്ങൾ ഒരു ലിസ്‌റ്റായി എഴുതുന്നു. അഭിപ്രായങ്ങൾ വ്യക്തിപരം. ആദ്യമായി വിദേശയാത്ര ചെയ്യുന്നവർക്ക് ഇതു പ്രയോജനപ്പെടും. കാരണം, ഈ കാര്യങ്ങൾ മുൻകൂറായി അറിഞ്ഞാൽ ചില അബദ്ധങ്ങൾ ഒഴിവാക്കാൻ സാധിക്കും. യാത്രാസംബന്ധമായ കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. അവ ട്രാവൽ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. ഇംഗ്ലിഷ് ഭാഷയുടെ ഉപയോഗം, ടേബിൾ മാനേഴ്സ്, അഭിസംബോധന ചെയ്യൽ, വസ്ത്രധാരണം, ആരോഗ്യപരിരക്ഷ, വ്യായാമം, ഡ്രൈവിങ് അങ്ങനെ പല കാര്യങ്ങളിലും വേണം കാര്യമായ ശ്രദ്ധ. ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അഴിക്കുള്ളിലാകാൻ പോലും സാധ്യതയുണ്ട്.
പഠനത്തിനും ജോലിക്കും മറ്റുമായി അനേകം പേർ വിദേശരാജ്യങ്ങളിൽ പോകാറുണ്ട്. 13 വർഷം വിവിധ പാശ്ചാത്യ രാജ്യങ്ങളിൽ ജീവിച്ച അനുഭവം ഉള്ളതിനാലും മറ്റനേകം രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളതിനാലും, പരിചയക്കാരായ പലരും വിദേശത്തു പോകുന്നതിനു മുൻപ് ഉപദേശം തേടി വന്നിട്ടുണ്ട്. അവരോടൊക്കെ പലപ്പോഴായി പറഞ്ഞ കാര്യങ്ങൾ ഒരു ലിസ്‌റ്റായി എഴുതുന്നു. അഭിപ്രായങ്ങൾ വ്യക്തിപരം. ആദ്യമായി വിദേശയാത്ര ചെയ്യുന്നവർക്ക് ഇതു പ്രയോജനപ്പെടും. കാരണം, ഈ കാര്യങ്ങൾ മുൻകൂറായി അറിഞ്ഞാൽ ചില അബദ്ധങ്ങൾ ഒഴിവാക്കാൻ സാധിക്കും. യാത്രാസംബന്ധമായ കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. അവ ട്രാവൽ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. ഇംഗ്ലിഷ് ഭാഷയുടെ ഉപയോഗം, ടേബിൾ മാനേഴ്സ്, അഭിസംബോധന ചെയ്യൽ, വസ്ത്രധാരണം, ആരോഗ്യപരിരക്ഷ, വ്യായാമം, ഡ്രൈവിങ് അങ്ങനെ പല കാര്യങ്ങളിലും വേണം കാര്യമായ ശ്രദ്ധ. ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അഴിക്കുള്ളിലാകാൻ പോലും സാധ്യതയുണ്ട്.
പഠനത്തിനും ജോലിക്കും മറ്റുമായി അനേകം പേർ വിദേശരാജ്യങ്ങളിൽ പോകാറുണ്ട്. 13 വർഷം വിവിധ പാശ്ചാത്യ രാജ്യങ്ങളിൽ ജീവിച്ച അനുഭവം ഉള്ളതിനാലും മറ്റനേകം രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളതിനാലും, പരിചയക്കാരായ പലരും വിദേശത്തു പോകുന്നതിനു മുൻപ് ഉപദേശം തേടി വന്നിട്ടുണ്ട്. അവരോടൊക്കെ പലപ്പോഴായി പറഞ്ഞ കാര്യങ്ങൾ ഒരു ലിസ്‌റ്റായി എഴുതുന്നു. അഭിപ്രായങ്ങൾ വ്യക്തിപരം. ആദ്യമായി വിദേശയാത്ര ചെയ്യുന്നവർക്ക് ഇതു പ്രയോജനപ്പെടും. കാരണം, ഈ കാര്യങ്ങൾ മുൻകൂറായി അറിഞ്ഞാൽ ചില അബദ്ധങ്ങൾ ഒഴിവാക്കാൻ സാധിക്കും. യാത്രാസംബന്ധമായ കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. അവ ട്രാവൽ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. ഇംഗ്ലിഷ് ഭാഷയുടെ ഉപയോഗം, ടേബിൾ മാനേഴ്സ്, അഭിസംബോധന ചെയ്യൽ, വസ്ത്രധാരണം, ആരോഗ്യപരിരക്ഷ, വ്യായാമം, ഡ്രൈവിങ് അങ്ങനെ പല കാര്യങ്ങളിലും വേണം കാര്യമായ ശ്രദ്ധ. ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അഴിക്കുള്ളിലാകാൻ പോലും സാധ്യതയുണ്ട്.
പഠനത്തിനും ജോലിക്കും മറ്റുമായി അനേകം പേർ വിദേശരാജ്യങ്ങളിൽ പോകാറുണ്ട്. 13 വർഷം വിവിധ പാശ്ചാത്യ രാജ്യങ്ങളിൽ ജീവിച്ച അനുഭവം ഉള്ളതിനാലും മറ്റനേകം രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളതിനാലും, പരിചയക്കാരായ പലരും വിദേശത്തു പോകുന്നതിനു മുൻപ് ഉപദേശം തേടി വന്നിട്ടുണ്ട്. അവരോടൊക്കെ പലപ്പോഴായി പറഞ്ഞ കാര്യങ്ങൾ ഒരു ലിസ്‌റ്റായി എഴുതുന്നു. അഭിപ്രായങ്ങൾ വ്യക്തിപരം. ആദ്യമായി വിദേശയാത്ര ചെയ്യുന്നവർക്ക് ഇതു പ്രയോജനപ്പെടും. കാരണം, ഈ കാര്യങ്ങൾ മുൻകൂറായി അറിഞ്ഞാൽ ചില അബദ്ധങ്ങൾ ഒഴിവാക്കാൻ സാധിക്കും. യാത്രാസംബന്ധമായ കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. അവ ട്രാവൽ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. ഇംഗ്ലിഷ് ഭാഷയുടെ ഉപയോഗം, ടേബിൾ മാനേഴ്സ്, അഭിസംബോധന ചെയ്യൽ, വസ്ത്രധാരണം, ആരോഗ്യപരിരക്ഷ, വ്യായാമം, ഡ്രൈവിങ് അങ്ങനെ പല കാര്യങ്ങളിലും വേണം കാര്യമായ ശ്രദ്ധ. ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അഴിക്കുള്ളിലാകാൻ പോലും സാധ്യതയുണ്ട്.
1. Know all relevant local rules, and never break them
മറ്റു രാജ്യങ്ങളിൽ ചെന്നാൽ യാതൊരു കാരണവശാലും അവിടെയുള്ള നിയമം അറിഞ്ഞോ അറിയാതെയോ തെറ്റിക്കരുത്. ഇത് ഓരോ രാജ്യവും വിദേശയാത്രയ്‌ക്കൊരുങ്ങുന്ന സ്വന്തം പൗരന്മാർക്കു നൽകുന്ന നിർദ്ദേശമാണ്. പിടിക്കപ്പെട്ടാൽ ശിക്ഷ കഠിനമാകാനിടയുണ്ട്. കുറ്റം ചെയ്തിട്ട് ഉന്നത സ്വാധീനമുപയോഗിച്ചു ശിക്ഷ ഒഴിവാക്കുന്ന രീതി അവിടങ്ങളിൽ ഇല്ല. വിദേശത്തു ജയിലിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരുടെ സംഖ്യ എണ്ണായിരത്തിലധികം ആണെന്നു റിപ്പോർട്ടുണ്ട്, അതിൽ പലരും ജീവപര്യന്തം. ഇതിൽ കുറച്ചു പേരെങ്കിലും അതാത് രാജ്യത്തു നിലവിലുള്ള നിയമങ്ങൾ അറിയാത്തതു കൊണ്ടോ ശ്രദ്ധിക്കാത്തതു കൊണ്ടോ അബദ്ധം പറ്റിപ്പോയവരാണ്. അതിനാൽ ഏറെ ഹോംവർക് ആ വിഷയത്തിൽ ചെയ്യണം. മോഷണം മുതലായ ഗുരുതരമായ കുറ്റകൃത്യങ്ങൾക്കു മാത്രമല്ല, താരതമ്യേന നിസ്സാരം എന്നു പലരും കരുതുന്ന പൊതുസ്ഥലത്തു മൂത്രമൊഴിക്കുക, തുപ്പുക, ചവറു വലിച്ചെറിയുക, രാത്രി വൈകി ഉച്ചത്തിൽ സംഗീതം വയ്ക്കുക അല്ലെങ്കിൽ ശബ്‌ദമുണ്ടാക്കുക ഇതിനൊക്കെ എതിരെ നിയമങ്ങൾ നിലവിലുണ്ട് പലയിടത്തും. അവർ അതു മുഖം നോക്കാതെ നടപ്പാക്കുകയും ചെയ്യും.
2. Know your English
ഇംഗ്ലിഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. ഓരോ ഭാഷയ്ക്കും അതിന്റേതായ ശൈലിയുണ്ട്. വാക്യങ്ങളുടെ ഘടനയും വാക്കുകളുടെ ഉച്ചാരണവും മലയാളത്തിലെ പോലെ അല്ല ഇംഗ്ലിഷിൽ. ഗ്രാമർ പുസ്തകങ്ങളിലൂടെയല്ല, നല്ല ഭാഷ അറിയുന്നവരുമായി നിരന്തരം സംസാരിച്ചു മാത്രമേ ഇതു ശരിയാവുകയുള്ളൂ. പുസ്‌തകം നോക്കി നീന്തൽ പഠിക്കാൻ സാധിക്കില്ലല്ലോ. പോകുന്നതിനു തൊട്ടു മുൻപ് ഒരു സ്‌പോക്കൺ ഇംഗ്ലിഷ് കോഴ്‌സിൽ ചേർന്നുവെന്നു മാത്രം വച്ച് സംസാരിക്കാൻ സാധിക്കും എന്നു കരുതരുത്.
3. Communication skills are essential
നല്ല ആശയ വിനിമയ രീതികൾ (കമ്യൂണിക്കേഷൻ സ്‌കിൽസ്) സ്വായത്തമാക്കുന്നത് കരിയർ ഗ്രാഫ് ഉയർത്താൻ അത്യാവശ്യമാണ്, പ്രത്യേകിച്ചും വിദേശത്ത്. സംസാരിക്കാൻ മാത്രമല്ല, മറ്റുള്ളവർ പറയുന്നത് ശ്രദ്ധാപൂർവം കേൾക്കാനും അതനുസരിച്ച് അനുഭാവപൂർവ്വം പ്രതികരിക്കാനും ഉള്ള കഴിവ് നേരത്തെ തന്നെ വളർത്തിയെടുക്കണം.
4. Give direct, relevant answers
ജോലിസ്ഥലത്തും മറ്റും ചോദ്യങ്ങൾക്ക് നേരിട്ടുള്ള, സ്‌പഷ്ടമായ മറുപടി പറയുന്ന ശീലം വളർത്തിയെടുക്കുക. പശുവിനെപ്പറ്റിയാണ് ചോദ്യമെങ്കിൽ പകരം പശുവിനെ കെട്ടിയിരിക്കുന്ന പ്ലാവിനെപ്പറ്റി സംസാരിക്കുന്ന രീതി ഒഴിവാക്കുക. അറിയില്ലെങ്കിൽ അറിയില്ല എന്നു പറയുന്നത് ഒരു കുറച്ചിലായി കാണേണ്ടതില്ല.
ജോലിസ്ഥലങ്ങളിൽ നമ്മുടെ കൃത്യനിഷ്‌ഠ, വാക്കുകളിലെ കലർപ്പില്ലാത്ത സത്യസന്ധത ഇവയ്ക്ക് അവർ വലിയ വില കൽപിക്കുന്നു. “Honesty is an expensive commodity, do not expect it from cheap people” എന്ന് വാറൻ ബഫറ്റ് പറഞ്ഞത് അക്ഷരാർത്ഥത്തിൽ അവരുടെ നിലപാട് വ്യക്തമാക്കുന്നു. ശ്രദ്ധക്കുറവ് കൊണ്ട് പോലും ഒരിക്കൽ സൽപേരു നഷ്ടപ്പെട്ടാൽ അത് വീണ്ടെടുക്കാൻ പ്രയാസമാണ്.
5. Know how to greet
ഓരോ രാജ്യത്തെയും ഓരോ പ്രദേശത്തെയും ഗ്രീറ്റിങ് രീതികൾ വ്യത്യസ്തമാണ്. അവ നന്നായി അറിഞ്ഞിരിക്കണം. നാം കരുതുന്നത് പോലെ അത്ര എളുപ്പമുള്ള സംഗതിയല്ല ഇത്. ഒരാൾ നമ്മെ കാണുമ്പോൾ എങ്ങനെ നമ്മളെ വന്ദിക്കും, അപ്പോൾ നമ്മുടെ വാക്കുകളും മുഖഭാവവും ശരീരഭാഷയും എങ്ങിനെയാകണം ഇതൊക്കെ പ്രധാനപ്പെട്ട വിഷയങ്ങളാണ്. നല്ല പ്രാക്റ്റീസും നിരീക്ഷണപാടവും സ്വയം തിരുത്തലും ഉള്ളവർക്കേ ഇതു നന്നായി ചെയ്യാൻ സാധിക്കൂ. ഒരു ടെന്നീസ് സെർവ് നമുക്കു നേരെ വരുമ്പോൾ അത് എങ്ങിനെ റിട്ടേൺ ചെയ്യാം എന്നു ചിന്തിക്കുക. പരിചയമില്ലെങ്കിൽ പതറിപ്പോകും. ഗ്രീറ്റിങ് അതുപോലെയാണ്.
ഉദാഹരണത്തിന് ജോലിസ്ഥലത്തു വരാന്തയിൽ കൂടി നടന്നു പോകുമ്പോൾ സഹപ്രവർത്തകനായ അവിടുത്തെ നാട്ടുകാരൻ എതിരെ വരുന്ന രംഗം സങ്കൽപിക്കുക. ഹൗ ആർ യു ഡൂയിങ് ടുഡേ.. എന്ന് നിറഞ്ഞ പുഞ്ചിരിയോടെ ചോദിക്കുമ്പോൾ ‘‘എന്താ കണ്ടിട്ട് എനിക്ക് കുഴപ്പം വല്ലതും തോന്നുന്നുണ്ടോ സായിപ്പേ?’’ എന്നാകും ചിലപ്പോൾ മനസ്സിൽ വരിക. ഞൊടിയിടയിൽ അവർ നിത്യേന ചെയ്യുന്ന രീതിയിൽ പ്രതികരിച്ചല്ലെങ്കിൽ നാം അപരിഷ്‌കൃതരാണെന്നുള്ള ധാരണ ഉണ്ടാവാൻ എളുപ്പമാണ്. കാരണം അവർ അവരുടെ ലോകത്തു ജീവിക്കുന്നു, അവർക്ക് അവരുടെ രീതികൾ ഒരു പതിവാണ്. പ്രതികരിക്കാൻ അറിയേണ്ടത് നമ്മുടെ മിടുക്ക്. ഈ രീതികൾ ഒരേ രാജ്യത്തു തന്നെ പല സ്ഥലത്തും പലതാണ് എന്നും ഓർക്കുക.
6. Avoid using “Sir, Madam”
വികസിത സമൂഹങ്ങൾ പൊതുവെ തുല്യതയിൽ അധിഷ്ഠിതമാണ്. അതിനാൽ ‘‘സാർ, മാഡം’’ പ്രയോഗങ്ങൾ ഒഴിവാക്കുക, അവർക്കത് അരോചകമാണ്. ഒരാളെ എന്തു വിളിക്കാം വിളിക്കരുത് എന്നുള്ളത് പ്രത്യേകം അറിഞ്ഞിരിക്കണം. ഉദാഹരണത്തിന് നമ്മുടെ അയൽവാസിയുടെ പേര് ജോൺ സ്മിത്ത് ആണെങ്കിൽ ആദ്യം പരിചയപ്പെടുമ്പോൾ മിസ്റ്റർ സ്മിത്ത് എന്നും പിന്നീട് അദ്ദേഹം തന്നെ ജോൺ എന്നു വിളിക്കാൻ പറയുകയാണെങ്കിൽ പിന്നീടങ്ങോട്ട് ജോൺ എന്നുമാണ് വിളിക്കേണ്ടത്.
അതുപോലെ തന്നെ ഒഴിവാക്കേണ്ട ഒന്നാണ് നാട്ടിൽ സാധാരണ കേൾക്കാറുള്ള ‘‘അങ്കിൾ, ആന്റി’’ ചേർത്തുള്ള പേരു വിളി - അടുത്ത ബന്ധുക്കൾക്കു മാത്രമാണ് ഇത്തരം പ്രയോഗങ്ങൾ വിദേശ രാജ്യങ്ങളിൽ അനുവദിച്ചിട്ടുള്ളത്. നമ്മുടെ അയൽവാസിയായ ജോൺ സ്മിത്ത് അൽപം പ്രായമുള്ള ആളാണെങ്കിൽ സ്‌നേഹാദരങ്ങളോടെ അദ്ദേഹത്തെ കയറി ‘‘ജോൺ അങ്കിളേ’’ എന്നു വിളിച്ചാൽ അക്ഷരാർത്ഥത്തിൽ അദ്ദേഹവും കുടുംബവും ഞെട്ടാനിടയുണ്ട്.
പ്രത്യേകം ശ്രദ്ധിക്കേണ്ട വിഷയമാണ് വിദേശീയരുടെ പേരുകളുടെ ഉച്ചാരണം. മലയാളത്തിൽ നാം എഴുതുന്നതു പോലെ ആകണം എന്നില്ല ശരിക്കുള്ള ഉച്ഛാരണം. ഉദാഹരണത്തിന് ഫുട്ബോൾ താരം മെസിയുടെ പേര് “ലയണൽ” എന്ന് നാട്ടിൽ പരക്കെ പറയാറുണ്ട്. അതു തെറ്റാണ്. ലിയോ - ണെൽ മെസ്സി എന്നാണ് പറയേണ്ടത്.
“ഓ. എങ്ങിനെയെങ്കിലും ഒക്കെ അങ്ങു പറഞ്ഞാൽ പോരേ, ഒരു പേരിലെന്തിരിക്കുന്നു ഇത്രയ്ക്കും?” എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം. അവിടെ ജോലിസ്ഥലത്തുള്ള ഉള്ള മേലധികാരിയുടെ പേര് തെറ്റായി ഉച്ചരിച്ചാൽ നമുക്ക് അതു നിസ്സാരമായി തോന്നിയാലും ആ വ്യക്തിയ്ക്ക് നമ്മളോട് മമത ഉണ്ടാവാനിടയില്ല എന്നുള്ളതാണ് വാസ്തവം.
7. Dress local
ഓരോ പ്രദേശത്തെയും വസ്ത്രധാരണ രീതികൾ അറിഞ്ഞിരിക്കണം, മാന്യമായ വസ്‌ത്രധാരണം നമ്മുടെ വ്യക്തിത്വത്തെ ഉയർത്തിക്കാട്ടും. വില കൂടിയ വസ്‌ത്രങ്ങൾ എന്നല്ല ഉദ്ദേശിച്ചത്. യൂണിവേഴ്സിറ്റിയിൽ അല്ലെങ്കിൽ ഓഫിസിൽ മറ്റുള്ളവർ എങ്ങനെ വസ്ത്രം ധരിക്കുന്നു എന്നു പഠിക്കുക, അതനുസരിച്ചു ഷോപ്പിങ് നടത്തുക. രണ്ടോ മൂന്നോ ജോഡി വസ്‌ത്രങ്ങൾ പ്ലാൻ ചെയ്‌തു വാങ്ങുകയാണെങ്കിൽ തന്നെ മിക്സ് ചെയ്തും മറ്റും പല രീതികളിൽ ഉപയോഗിക്കാവുന്നതാണ്. തുടക്കത്തിലുള്ള ചിലവും കുറയ്ക്കാം. നാട്ടിൽ ഇടുന്ന വസ്‌ത്രങ്ങൾ ജോലിസ്ഥലത്ത് മാച്ച് ആകണം എന്നില്ല.
8. Avoid smelly clothes
തണുപ്പു രാജ്യങ്ങളിലെ വീടുകൾ അടഞ്ഞതായതിനാലും, കിച്ചൻ തുറന്ന ശൈലിയിൽ ഉള്ളതായതിനാലും ഇന്ത്യൻ കുക്കിങ് ചെയ്തതിന്റെ ഗന്ധം വീട്ടിലാകെ വ്യാപിച്ച് വസ്ത്രങ്ങളിൽ പറ്റിയിരിക്കാനിട യുണ്ട്. അതു ധരിച്ച് ജോലിസ്ഥലത്തെത്തുമ്പോൾ പലർക്കും മടുപ്പുണ്ടാകാൻ സാധ്യതയുണ്ട്. നാം അതറിയണം എന്നില്ല, അവർ നമ്മോട് ഒട്ടു പറയുകയും ഇല്ല. ഇതൊഴിവാക്കാനായി ഓഫിസിൽ ഇടുന്ന വസ്ത്രങ്ങൾ വീട്ടിലെ അടുക്കളയിൽ നിന്നുള്ള പുകയും മീൻ വറുത്ത മണവും മറ്റും കൊള്ളാതെ, ഒരു അലമാരയിൽ അല്ലെങ്കിൽ പെട്ടിയിൽ അടച്ചു സൂക്ഷിച്ചു വയ്ക്കാവുന്നതാണ്.
9. Don’t ignore your health
വികസിത രാജ്യങ്ങളിൽ താമസമാക്കിയവർ ജങ്ക് ഫുഡ് കഴിച്ചു വ്യായാമം ഇല്ലാതെ ദുർമേദസ്സ് കൂടി ശരീരം സൂക്ഷിക്കാൻ മറന്നു പോകുക സാധാരണമാണ്. അതിനാൽ തുടക്കം മുതൽ തന്നെ ആരോഗ്യം ശ്രദ്ധിക്കണം എന്നു പ്രത്യേകം ഓർമപ്പെടുത്തുന്നു. ഒരു രോഗാവസ്ഥ ഉണ്ടായാൽ നാട്ടിലുള്ളത് പോലെ എളുപ്പത്തിൽ ഇഷ്ടമുള്ള ഡോക്ടറെ ഓടിച്ചെന്നു കാണാനുള്ള സൗകര്യമോ, ബന്ധുമിത്രാദികളിൽ നിന്നു ലഭിക്കാറുള്ള സഹായമോ അവിടെ ഉണ്ടാവില്ല. ഒട്ടുമിക്ക പ്രശ്‌നങ്ങളും ഒറ്റയ്ക്ക് തന്നെ നേരിടേണ്ടിവരും എന്ന് പലരുടെയും അനുഭവം പറയുന്നു.
10. Report abuse early
ഗാർഹിക പീഡനം പലരും പുറത്തു പറയാൻ മടിക്കുന്ന ഒരു പ്രശ്‌നം തന്നെയാണ്. സ്ത്രീകളും പുരുഷന്മാരും ഇതിനിരയാകാറുണ്ട്, മാനസികമായും (സംശയരോഗം, നിരന്തരമുള്ള ആത്മഹത്യാഭീഷണി) ശാരീരികമായും ഉപദ്രവം ഉണ്ടാവാം. മുളയിൽ തന്നെ നുള്ളിയില്ലെങ്കിൽ ഇവ വഷളാകുകയാണ് പതിവ്. അതാത് രാജ്യത്തു നിലവിലുള്ള സോഷ്യൽ ആൻഡ് സൈക്കോളജിക്കൽ സപ്പോർട്ട് സർവീസ് നേരത്തെ തന്നെ പ്രയോജനപ്പെടുത്തിയില്ലെങ്കിൽ ഒടുവിൽ വാദി പ്രതിയാകാൻ സാധ്യതയുണ്ട്. നാട്ടിലെ പോലെ ചുറ്റും ബന്ധുക്കളും സാക്ഷികളും ഉണ്ടാവില്ല പിന്നീട് അപകടഘട്ടത്തിൽ നമുക്കു തുണയാകാൻ.
11. It is their country; they have their own culture
പുതുതായി ഒരു സ്ഥലത്തെത്തുമ്പോൾ അവരുടെ രീതികൾ കണ്ട് ‘‘അയ്യേ ഇവരെന്താണ് ഇങ്ങനെ?’’ എന്നു തോന്നുന്നത് സ്വാഭാവികം. “ഇത് അവരുടെ രാജ്യം, അവരുടെ രീതികൾ, അവിടെ നാം വെറും ഒരതിഥി” എന്നുള്ള തിരിച്ചറിവ് ഇത്തരം ഘട്ടങ്ങളിൽ പ്രയോജനപ്പെടും.
12. Table manners get noticed
വിദേശത്തുള്ളവർ നമ്മുടെ വ്യക്തിത്വം അളക്കുന്നതിൻറെ ഒരു പ്രധാനപ്പെട്ട മാനദണ്ഡമാണ് ടേബിൾ മാനേഴ്‌സ്. കത്തിയും മുള്ളും ഉപയോഗിക്കുന്നത് മാത്രമല്ല അറിഞ്ഞിരിക്കേണ്ടത്. പൊതുസ്ഥലത്തു വച്ച്, പ്രത്യേകിച്ചും മറ്റുള്ളവരോടൊപ്പം ഭക്ഷണം കഴിക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. തീൻമേശയിലെ ആഗോള മര്യാദകേടുകളായ വായ തുറന്നു വച്ചു ചവയ്ക്കുക, വായിൽ ഭക്ഷണം വച്ചു കൊണ്ടു സംസാരിക്കുക ഇതൊക്കെ ചെയ്യുന്നവർ നാട്ടിൽ ഇക്കാലത്തും ഉണ്ട് എന്ന് മനസിലാക്കാൻ ചുറ്റും ഒന്നു കണ്ണോടിച്ചാൽ മാത്രം മതി.
13. Respect individual choices
പാശ്ചാത്യ രാജ്യങ്ങളിൽ പലർക്കും പല ഭക്ഷണ രീതിയാണ്. ഭക്ഷണം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ് എന്നവർ കരുതുന്നു, അത് അവർ ആരെയും അടിച്ചേൽപ്പിക്കുകയില്ല. എന്നാൽ അവരെ വീട്ടിലേയ്ക്ക് ഭക്ഷണം കഴിക്കാൻ വിളിക്കുമ്പോൾ അവരുടെ dietary preference, അവിടെയുള്ള തനതായ ആതിഥേയ മര്യാദകൾ ഇവ വിശദമായി അറിഞ്ഞിരിക്കണം.
14. Do not comment on physical appearance
അവിടങ്ങളിൽ ചെന്നാൽ ഒരാളുടെ നിറം, ശരീരഭാരം (വണ്ണം), രൂപം, വംശം, സെക്‌ഷ്വൽ ഓറിയെന്റേഷൻ ഇവയെ പറ്റി കമൻറ് ചെയ്യരുത്. “നീ ഭയങ്കരായിട്ട് വണ്ണം വച്ചല്ലോ, വയറു ചാടിയല്ലോ, ഒത്തിരി കറുത്തു പോയല്ലോ, വല്ലാതെ പ്രായം തോന്നിക്കുന്നുണ്ടല്ലോ, മുടിയൊക്കെ കൊഴിഞ്ഞല്ലോ, തീരെ ക്ഷീണിച്ചു പോയല്ലോ വല്ല ഷുഗറും വന്നോ?” ഒരാളുടെ നിറം, രൂപം മുതലായ കാര്യങ്ങളെ നെഗറ്റീവായി വിവരിച്ചു കൊണ്ടുള്ള, അരോചകമായ ഇത്തരം പരാമർശങ്ങൾ നാട്ടിൽ പതിവാണ്. മറ്റൊരു രാജ്യത്തും ഇത്തരം ശൈലികൾ കണ്ടിട്ടില്ല. അതിനാൽ ഒഴിവാക്കുന്നത് നന്ന്. ഉദാഹരണത്തിനു വിദേശത്തുള്ളവർ തമ്മിൽ കാണുമ്പോൾ സന്തോഷത്തോടു കൂടി “So good to see you! You are looking good! How are you? How have you been? It has been so long!” എന്നൊക്കെയാണ് പറയാറുള്ളത്.
15. Clean one’s own house before criticising other’s houses
വികസിത രാജ്യങ്ങളെപ്പറ്റി പല മുൻവിധികളും നമ്മുടെ നാട്ടിൽ നിലവിലുണ്ട്. പാശ്ചാത്യർ “മോശപ്പെട്ട സമൂഹമാണ്” എന്ന രീതിയിലുള്ള ഈ ധാരണകൾ തെറ്റാണെന്ന് അവിടെ ചെന്നു കുറച്ചു കാലം കഴിയുമ്പോഴേക്കും വ്യക്തമാകും. ജാതിയും മതവും തൊലിനിറവും “ഒരുളുപ്പുമില്ലാതെ” നിത്യജീവിതത്തിൽ ചർച്ച ചെയ്യുന്ന ചില വ്യക്തികൾ, ഇതരസംസ്ഥാനക്കാർക്കും ആഫ്രിക്കൻ വംശജർക്കും മറ്റും നികൃഷ്ടമായ വിളിപ്പേരു കൊടുക്കുന്നവർ - ഇവരെല്ലാം വിദേശ രാജ്യങ്ങളിൽ ചെന്ന ശേഷം "അവിടെ റേസിസം ഉണ്ട്" എന്ന് പരാതിപ്പെടുന്നത് കേട്ടിട്ടുണ്ട്. സ്വന്തം ജീവിതത്തിൽ ഒരിക്കലും തുല്യത അനുഷ്ഠിക്കാത്തവർ മറ്റുള്ളവരിൽ നിന്നും തുല്യത ആവശ്യപ്പെടുന്നു എന്നുള്ളതാണ് ഇതിലെ വിരോധാഭാസം. പതിമൂന്നു വർഷത്തെ പാശ്ചാത്യ ജീവിതത്തിൽ റേസിസത്തിന്റെ കണിക പോലും കാണാൻ വ്യക്തിപരമായി സാധിച്ചിട്ടില്ല. എവിടെയും റേസിസം ഇല്ലെന്നല്ല ഉദ്ദേശിച്ചത്, പലർക്കും പല അനുഭവങ്ങളാകാം. എങ്കിലും അതാത് ദേശത്തു നിലവിലുള്ള സാമാന്യ മര്യാദകൾ പാലിച്ച്, നിഷ്‌പക്ഷമായി പെരുമാറിയാൽ, മനുഷ്യനെ മനുഷ്യനായി മാത്രം കണ്ടാൽ - ഏതു സമൂഹത്തിൽ നിന്നും മാന്യമായ പ്രതികരണം ആവും ഫലം എന്ന് ജീവിതാനുഭവം.
16. Not everyone knows enough about all countries
മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇന്ത്യയെപ്പറ്റി വലിയ അറിവുണ്ടാകണം എന്നില്ല. വെനിസ്വെലയിൽ നിന്നും ഉള്ള ഒരാളെ നാളെ കേരളത്തിൽ വച്ച് നമ്മൾ കണ്ടുമുട്ടുകയാണെന്ന് സങ്കൽപിക്കുക. നാട്ടിൽ മിക്കവർക്കും ആ രാജ്യത്തിൻറെ രീതികളെപ്പറ്റിയോ ചരിത്രത്തെ പറ്റിയോ അധികം ധാരണയുണ്ടാകാനിടയില്ല. നാം വിദേശത്തു ചെല്ലുമ്പോഴും അതു പോലെ തന്നെയാണ്. അവരെ സംബന്ധിച്ചു നോക്കുമ്പോൾ അനേക ലോകരാജ്യങ്ങളിൽ ഒന്നു മാത്രമാണ് ഇന്ത്യ. അതിനാൽ സച്ചിൻ തെൻഡുൽക്കറെയും ഷാരൂഖ് ഖാനെയും അറിയില്ല, വിവിധ മേഖലകളിൽ ഇന്ത്യ കൈവരിച്ച പുരോഗതിയെ പറ്റി ബോധ്യമില്ല എന്നുള്ളത് അവരുടെ കുറവായി കാണേണ്ടതില്ല. നമ്മുടെ രാജ്യത്ത് ഇങ്ങനെയാണ്, അങ്ങനെയാണ് എന്നൊക്ക പറയാൻ വ്യഗ്രത ഉണ്ടാവാം, പക്ഷേ ഇങ്ങോട്ടു താൽപര്യം കാണിച്ചാൽ മാത്രം ഇത്തരം കാര്യങ്ങൾ വിവരിക്കുന്നതാണ് ഉചിതം.
17. Know local sports
അതാത് സ്ഥലങ്ങളിലുള്ള വിവിധ സ്പോർട്സ് ടീമുകളെപ്പറ്റി അറിയുന്നത്, ജോലിസ്ഥലത്തെയും മറ്റും സംഭാഷണങ്ങൾക്കിടയിൽ ഒറ്റപ്പെട്ടു പോകാതെ പിടിച്ചു നിൽക്കാൻ സഹായകമാകും, അവർക്കിടയിൽ നമ്മുടെ സ്വീകാര്യത വർധിപ്പിക്കുകയും ചെയ്യും.
18. Avoid discussing politics in public
ഒരു രാജ്യത്ത് ആദ്യമായി ചെന്നെത്തുമ്പോൾ അവിടെയുള്ള നേതാക്കളെപ്പറ്റി, രാഷ്ട്രീയ പാർട്ടികളെ പറ്റി, അവരുടെ രാജ്യാന്തര നിലപാടുകളെപ്പറ്റി പരസ്യമായി അഭിപ്രായം പറയുന്നത് ഒഴിവാക്കുക. കാരണം, പല പക്ഷത്തുള്ളവർ നമുക്കു ചുറ്റും ഉണ്ടാവും. നാട്ടിലെപ്പോലെയുള്ള തുറന്ന അഭിപ്രായപ്രകടനങ്ങൾ അനാവശ്യമായി ശത്രുതകൾ സമ്പാദിക്കാൻ ഇട വരുത്തും. മതം രാഷ്ട്രീയം എന്നീ വിഷയങ്ങൾ പൊതു സ്ഥലത്തു വച്ച് ചർച്ച ചെയ്യാത്തതാണ് ഉചിതം.
19. Be careful with social media
സമൂഹ മാധ്യമങ്ങളിൽ വിവാദവിഷയങ്ങളെ പറ്റിയുള്ള തീവ്രമായ അഭിപ്രായ പ്രകടനങ്ങൾ ഒഴിവാക്കുക. ഭാവിയിൽ ജോലിക്കപേക്ഷിക്കുമ്പോൾ നമ്മെപ്പറ്റി അന്വേഷിക്കുന്നതിന്റെ ഭാഗമായി സോഷ്യൽ മീഡിയിൽ എന്തൊക്കെ ഷെയർ ചെയ്‌തു, കമന്റിട്ടു ഇതൊക്കെ അവർ വിലയിരുത്തി എന്നിരിക്കാം. പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്താലും ഡിജിറ്റൽ ഫുട്ട് പ്രിൻറ് മായാതെ കിടക്കും.
20. Being polite and courteous takes effort
മറ്റുള്ളവരോട് അതീവ മര്യാദയോടു കൂടി മാത്രം പെരുമാറുക എന്നുള്ളതു വികസിത രാജ്യങ്ങളിലെ നാട്ടുനടപ്പാണ്. അതാത് രാജ്യങ്ങളിൽ നിലവിലുള്ള പ്രത്യേക മര്യാദകൾ മനസിലാക്കാതെ അവിടങ്ങളിൽ ചെന്നു പെട്ടാൽ നാം അറിയാതെ പല അബദ്ധങ്ങളും കാട്ടിക്കൂട്ടാനിടയുണ്ട്. ഉദാഹരണത്തിന് നാം ഒരു വാതിൽ തള്ളിത്തുറന്നു കെട്ടിടത്തിനുള്ളിലേക്ക് കയറുകയാണെന്നിരിക്കട്ടെ. നമുക്കു തൊട്ടു പിന്നാലെ വരുന്ന ആൾക്കുവേണ്ടി ആ വാതിൽ തുറന്നു പിടിക്കുന്നത് ഒരു സാർവത്രിക മര്യാദയാണ്. അതറിയാതെ പോയാൽ, സ്വന്തം കാര്യം കഴിഞ്ഞ് വാതിൽ താനേ അടയാൻ അനുവദിച്ചാൽ, പിന്നിൽ വരുന്ന ആൾക്ക് നമ്മുടെ സംസ്‌കാരത്തെപ്പറ്റി തന്നെ വലിയ മതിപ്പുണ്ടാകാൻ ഇടയില്ല.
21. Never jump a queue
ക്യൂ തെറ്റിക്കരുത്, അറിയാതെ പോലും. പല ഇടങ്ങളിലും ക്യൂ നിൽക്കുന്ന കാര്യത്തിൽ നാട്ടിൽ നിന്നും അടുത്തയിടെ എത്തുന്നവർ അബദ്ധങ്ങൾ കാട്ടിക്കൂട്ടുന്നതു കണ്ടിട്ടുണ്ട്, അവിടെയുള്ളവർ അത് പരസ്യമായി ചൂണ്ടിക്കാണിക്കില്ല എന്നു മാത്രം. ഒരു സാധാരണ കടയിൽ നിൽക്കുമ്പോൾ പോലും മുൻപിലുള്ള ആളിൽ നിന്നും നല്ല അകലം പാലിച്ചാണ് നിൽക്കേണ്ടത്. ബാങ്ക്, പോസ്റ്റ് ഓഫിസ് തുടങ്ങി മിക്കയിടത്തും കൗണ്ടറിൽ നിന്നു ഒന്നൊന്നര മീറ്റർ അകലത്തായി ക്രിക്കറ്റിലെ ബാറ്റിങ് ക്രീസു പോലെ ഒരു വര വരച്ചിട്ടുണ്ടാകും നിലത്ത്. അതിനപ്പുറത്തേക്ക് അവർ വിളിക്കാതെ നമുക്കു കടക്കാൻ പാടുള്ളതല്ല. ഇങ്ങനെ നിരവധി നാട്ടുനടപ്പുകളുള്ള സമൂഹത്തിലേക്കാണ് നാം എത്തിപ്പെടുന്നത്. പരിചയക്കുറവു മൂലം അപഹാസ്യരാകാതെ കാര്യങ്ങൾ നടത്തണമെങ്കിൽ ഏറെ ഹോംവർക് ചെയ്യേണ്ടതുണ്ട്. അവിടെയുള്ള സുഹൃത്തുക്കളോട് ഇക്കാര്യങ്ങളിൽ സഹായം തേടാം.
22. Make friends beyond boundaries
മറ്റൊരു രാജ്യത്ത് പഠിക്കുക, അല്ലെങ്കിൽ ജോലി ചെയ്യുക എന്നുള്ളതു വ്യക്തിത്വ വികസനത്തിന് അനേകം സാധ്യതകൾ നമുക്കു തുറന്നു തരുന്നു, പക്ഷേ ഈ അവസരങ്ങൾ വിനിയോഗിച്ചാൽ മാത്രമേ പ്രയോജനമുള്ളൂ. സൗഹൃദങ്ങൾ സ്വന്തം ഭാഷ സംസാരിക്കുന്നവർക്കപ്പുറത്തേക്കും നീളണം. മറ്റു രാജ്യത്തുള്ളവരുമായുള്ള ചങ്ങാത്തവും അവരുടെ കാഴ്ച്ചപ്പാടുകൾ അറിയാൻ പോന്ന രീതിയിലുള്ള തുറന്ന സംഭാഷണവും നമ്മുടെ മനസ്സിന്റെ അടഞ്ഞു കിടക്കുന്ന പല വാതിലുകളെയും തുറക്കും, തെറ്റായ മുൻവിധികളെ കാറ്റിൽ പറത്തും.
23. It is conversation, not interrogation
വിദേശത്തു വച്ച് അവിടെയുള്ള ഒരാളെ പരിചയപ്പെടുമ്പോൾ നാട്ടിലെ പോലെ “പൊലീസ് ശൈലിയിൽ ചോദ്യം ചെയ്യൽ" നടത്തരുത്. ഉദാഹരണത്തിന് നാട്ടിൽ സാധാരണ കേൾക്കാറുള്ള ഒരു പരിചയപ്പെടൽ നോക്കാം. പേരെന്താ? സുമേഷ്. എവിടെയാ വീട്? എറണാകുളം. എറണാകുളത്ത് എവിടെയാ? പാലാരിവട്ടം. പാലാരിവട്ടത്ത് എവിടെയാ? ജനതാ റോഡിൽ. ജനതാ റോഡിൽ എവിടെയാ? (ഇനിയും നീളാൻ സാധ്യത). ആദ്യത്തെ റൗണ്ട് പാസായാൽ ഉടൻ ദേ വരുന്നു അടുത്ത സെറ്റ്: വില്ലായാണോ ഫ്ലാറ്റാണോ? വീട്ടിൽ ആരൊക്കെയുണ്ട്? കല്യാണം കഴിച്ചതാണോ. വൈഫ് എവിടെ നിന്നാ? (ആ വഴിക്ക് ചോദ്യങ്ങൾ നീളും) കുട്ടികൾ എത്ര വയസായി? ഏതു സ്‌കൂളിൽ പഠിക്കുന്നു? സിബിഎസ്ഇ ആണോ സ്റ്റേറ്റ് സിലബസ് ആണോ. അതെന്താണ് സിബിഎസ്ഇ എടുക്കാത്തത്? മോൾക്ക് കല്യാണം ഒന്നുമായില്ലേ? (കല്യാണം കഴിഞ്ഞെങ്കിൽ) മോൾക്ക് വിശേഷം ഒന്നും ഇതു വരെ ആയില്ലേ? കല്യാണം കഴിച്ചിട്ട് എത്ര വർഷമായി? ആരെയെങ്കിലും കാണിച്ചോ?
വിദേശത്തു ചെന്നാൽ ഇത്തരം പ്രാകൃതമായ, സെൻസസ് എടുക്കുന്നതു പോലെയുള്ള ചോദ്യാവലികൾ ഒഴിവാക്കുന്നത് എല്ലാം കൊണ്ടും നല്ലതാണ്. അവർ സ്വകാര്യത മാനിക്കുന്നവരാണ്. ഇങ്ങോട്ട് വിശാസം, താൽപര്യം എന്നിവ തോന്നിയാൽ മാത്രം അവർ അവരവരുടെ ചില കാര്യങ്ങൾ പങ്കു വയ്ക്കും. അല്ലാതെ അങ്ങോട്ട് ഇടിച്ചു കയറി ഇതു പോലെ ഇടതടവില്ലാതെ ചോദ്യ ശരങ്ങൾ തൊടുത്തു വിടുന്നത് ഉചിതമല്ല.
24. License to freedom
വിദേശത്തെത്തിയാൽ ഒരു ഡ്രൈവിങ് ലൈസെൻസ് സ്വന്തമാക്കണം. തുടക്കത്തിൽ നഗരങ്ങളിൽ താമസിക്കുന്നവർക്ക് പബ്ലിക് ട്രാൻസ്‌പോർട് ഉള്ളതിനാൽ അതിന്റെ ആവശ്യം തോന്നണം എന്നില്ല. പക്ഷേ ജോലി അൽപം ദൂരെയാണെകിൽ കാർ വേണ്ടി വരും. ഒരു പാക്കറ്റ് പാൽ വാങ്ങാൻ പോലും മൈലുകൾ ഡ്രൈവ് ചെയ്യേണ്ട സ്ഥലങ്ങൾ ഉണ്ടാകാം വിദേശത്ത് എന്നു മറക്കരുത്. നാട്ടിലെ ഡ്രൈവിങ് രീതികൾ അല്ല വിദേശത്ത്. റോഡുപയോഗിക്കുന്ന മറ്റുള്ളവരോട് അങ്ങേയറ്റം മര്യാദ കാട്ടുക എന്നുള്ള സംസ്‌കാരമാണ്. റോഡിൽ ആരും ഹോൺ അടിക്കുകയില്ല. ഇതൊക്കെ അറിഞ്ഞു വേണം വാഹനം ഓടിക്കാൻ. നാട്ടിൽ വാഹനം ഓടിച്ചിട്ടുള്ളവർ പോലും അതാത് രാജ്യത്തുള്ള ഡ്രൈവിംഗ് സ്‌കൂളിൽ ചേർന്നു അവിടെയുള്ള രീതികൾ പഠിക്കുന്നത് ദീർഘകാലത്തേക്ക് ഗുണം ചെയ്യും.
25. Upskilling is everything
ജോലി കഴിഞ്ഞ് മിച്ചമുള്ള സമയം, കൂടുതൽ അറിവു സമ്പാദിക്കാനും, മറ്റു ഭാഷകൾ പഠിക്കാനും പുതിയ സ്‌കിൽസ് നേടാനും വിനിയോഗിക്കുന്നത് നല്ലതാണ്. പണ്ടു കോളേജിൽ പഠിച്ച അറിവു കൊണ്ടു മാത്രം ഇനി പിടിച്ചു നിൽക്കാൻ ആവില്ല. അവരവരുടെ മേഖലയിൽ മാറുന്ന ട്രെൻഡ്‌സ് അറിഞ്ഞിരിക്കണം. നന്നായി പരിശ്രമിച്ചാൽ ‘‘ഉന്നതസ്വാധീനം ഇല്ലാതെ’’ സ്വന്തം നിലയ്ക്ക് ഉയരങ്ങളിൽ എത്താം എന്നുള്ളത് അമേരിക്ക പോലെയുള്ള രാജ്യങ്ങളുടെ സവിശേഷതയാണ്. ഒന്നുകൂടി: “ഏതു രാജ്യമാണ് ജോലി ചെയ്യാൻ നല്ലത്?” ഇതോടൊപ്പം പലരും ചോദിക്കാറുള്ള ചോദ്യമാണ്. ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും കാഴ്‌ചപ്പാടും ആഗ്രഹങ്ങളും പ്രതീക്ഷകളും പരിമിതികളും ചുറ്റുപാടും അനുസരിച്ചിരിക്കും ഈ ചോദ്യത്തിനുള്ള ഉത്തരം. ഒരിടത്തുള്ളത് മറ്റൊരിടത്തുണ്ടാവില്ല എന്നുള്ളതാണ് വാസ്‌തവം. ചിലതു നേടുമ്പോൾ ചിലതു നഷ്ടമാകും, കുഛ് പാനേ കേ ലിയേ കുഛ് ഖോനാ പട്താ ഹൈ എന്നു പറയാറുള്ളത് എത്ര ശരി.
English Summary: How Can You Improve Yourself while living in Foreign Countries? Explains Dr. Rajeev Jayadevan