ഫിൻലൻഡിൽ ആകെയുള്ള 55 ലക്ഷം ജനങ്ങളിൽ 25 ലക്ഷം പേർ മാത്രമാണു തൊഴിൽ രംഗത്തുള്ളത്. വിരമിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ പല സ്ഥാപനങ്ങളും പ്രതിസന്ധിയിലായിരുന്നു. നഴ്സുമാരുടെ കുറവിനെത്തുടർന്നു പല ആശുപത്രികളും കിടക്കയുടെ എണ്ണത്തിൽ കുറവു വരുത്തിയിട്ടുണ്ട്. 70% കമ്പനികളും ജീവനക്കാരുടെ കുറവിനെത്തുടർന്നു പ്രതിസന്ധിയിലാണെന്നു രാജ്യത്തെ തൊഴിൽ മന്ത്രാലയം മാർച്ചിൽ നടത്തിയ സർവേയിൽ വ്യക്തമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ നഴ്സുമാർക്കും വിദഗ്ധ തൊഴിലാളികൾക്കും അനുവദിക്കുന്ന വീസയുടെ എണ്ണം ഇരട്ടിയാക്കാനുള്ള ഫിൻലൻഡ് സർക്കാരിന്റെ തീരുമാനം കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കു നേട്ടമാകും. വിദഗ്ധ തൊഴിലാളികളുടെ എണ്ണത്തിൽ കടുത്ത പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയിൽ നിന്നുള്ള ടെക് ജോലിക്കാർക്കും നഴ്സുമാർക്കും ഉൾപ്പെടെ അധികം വീസ അനുവദിക്കാനുള്ള തീരുമാനം.  

ADVERTISEMENT

ഫിൻലൻഡ് തൊഴിൽ മന്ത്രി ടൂല ഹാറ്റിയാനെൻ കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയപ്പോൾ ഇതിനായി വിദേശകാര്യ മന്ത്രാലയവുമായി ധാരണയിലെത്തി. കേരളത്തിൽ നിന്നുള്ളവരുടെ തൊഴിൽ കുടിയേറ്റം സംബന്ധിച്ചു നോർക്ക പ്രി‍ൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, നോർക്ക സിഇഒ കെ.ഹരികൃഷ്ണൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലും ഫിൻലൻഡ് അധികൃതരുമായി ചർച്ച നടത്തിയിട്ടുണ്ട്. 

ADVERTISEMENT

ഫിൻലൻഡിൽ ആകെയുള്ള 55 ലക്ഷം ജനങ്ങളിൽ 25 ലക്ഷം പേർ മാത്രമാണു തൊഴിൽ രംഗത്തുള്ളത്. വിരമിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ പല സ്ഥാപനങ്ങളും പ്രതിസന്ധിയിലായിരുന്നു. നഴ്സുമാരുടെ കുറവിനെത്തുടർന്നു പല ആശുപത്രികളും കിടക്കയുടെ എണ്ണത്തിൽ കുറവു വരുത്തിയിട്ടുണ്ട്. 70% കമ്പനികളും ജീവനക്കാരുടെ കുറവിനെത്തുടർന്നു പ്രതിസന്ധിയിലാണെന്നു രാജ്യത്തെ തൊഴിൽ മന്ത്രാലയം മാർച്ചിൽ നടത്തിയ സർവേയിൽ വ്യക്തമായിരുന്നു. 

കേന്ദ്ര സർക്കാരിന്റെ കണക്കനുസരിച്ചു 15,463 ഇന്ത്യക്കാർ ഇപ്പോൾ ഫിൻലൻഡിലുണ്ട് (7231 എൻആർഐ, 8232 ഒസിഐ കാർഡ്). 1200 വിദ്യാർഥികൾ ഇവിടെ ഉപരിപഠനം നടത്തുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ ഭൂരിഭാഗവും മാസ്റ്റേഴ്സ്–പിഎച്ച്ഡി വിദ്യാർഥികളാണ്. വിദ്യാർഥികളുടെ എണ്ണം 2030 നുള്ളിൽ മൂന്നിരട്ടിയാക്കാനാണു ഫിൻലൻഡ് ലക്ഷ്യമിടുന്നത്. 

ADVERTISEMENT

കേരളത്തിൽ നിന്നുള്ള നഴ്സുമാർക്കു കൂടുതൽ അവസരം ലഭ്യമാക്കുന്നതിനു വേണ്ടി ഫിൻലൻഡിലെയും കേരളത്തിലെയും നഴ്സിങ് പഠനത്തിലെ കരിക്കുലം ഏകോപനം സാധ്യമാകുമോ എന്നു പരിശോധിക്കുമെന്നു നോർക്ക സിഇഒ പറഞ്ഞു.

Content Summary : Nurses and skilled workers should be granted more visas in Finland