തിരുവനന്തപുരം ∙ സ്കൂൾ ബസ് എവിടെയെത്തിയെന്നും ബസിന്റെ വേഗമെത്രയെന്നും ഉൾപ്പെടെ വിവരങ്ങൾ രക്ഷാകർത്താക്കളുടെ മൊബൈൽ ഫോണിലെത്തിക്കാൻ മോട്ടർ വാഹന വകുപ്പിന്റെ പുതിയ ആപ്. ‘വിദ്യ വാഹൻ’ എന്നു പേരിട്ട മൊബൈൽ ആപ്ലിക്കേഷനിലൂടെ രക്ഷാകർത്താക്കൾക്ക് സ്കൂൾ ബസ് ട്രാക്ക് ചെയ്യാനാകും. 

അടിയന്തിര സാഹചര്യങ്ങളിൽ രക്ഷിതാക്കൾക്ക് ആപ്പിൽ നിന്ന് ഡ്രൈവറെയോ സഹായിയെയോ നേരിട്ട് വിളിക്കാം. മോട്ടർ വാഹന വകുപ്പിന്റെ സുരക്ഷാ മിത്ര പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ളതാണ് ആപ്. ആപ് ഉപയോഗിക്കാൻ മൊബൈൽ നമ്പർ റജിസ്റ്റർ ചെയ്യണം. ഇതിന് സ്കൂൾ അധികൃതരുമായി ബന്ധപ്പെടണമെന്ന് വകുപ്പ് അധികൃതർ അറിയിച്ചു. ടോൾഫ്രീ നമ്പർ : 18005997099.

Content Summary : MVD app for parents to track school buses