ന്യൂഡൽഹി ∙ സൈനിക് സ്കൂൾ പ്രവേശനത്തിനുള്ള അഖിലേന്ത്യാ പ്രവേശനപരീക്ഷ (എഐഎസ്എസ്ഇഇ) 8നു നടക്കും. ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിച്ചതായി നാഷനൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. 

രാജ്യത്തെ 33 സൈനിക് സ്കൂളിലെ 6,9 ക്ലാസ് പ്രവേശനത്തിനുള്ള പരീക്ഷയാണു നടക്കുന്നത്. ആറാം ക്ലാസുകാർക്കുള്ള പരീക്ഷ ഉച്ചയ്ക്കു 2 മുതൽ 4.30 വരെയും 9–ാം ക്ലാസുകാരുടേത് 2 മുതൽ 5 വരെയുമാണ്. വിവരങ്ങൾക്ക്: aissee.nta.nic.in

Content Summary : AISSEE 2023: Sainik School admit card 2023 out at aissee.nta.nic.in