സിഎ ഫൈനൽ: ഡൽഹി സ്വദേശി ഹർഷ് ചൗധരിയ്ക്ക് ഒന്നാം റാങ്ക്
ന്യൂഡൽഹി ∙ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) നടത്തുന്ന സിഎ ഫൈനൽ, ഇന്റർ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. സിഎ ഫൈനൽ പരീക്ഷയിൽ 11.09 ശതമാനമാണു വിജയം. 29,242 പേർ പരീക്ഷ എഴുതിയതിൽ 3243 പേരാണു വിജയിച്ചത്. സിഎ ഫൈനൽ പരീക്ഷയിൽ ഡൽഹി സ്വദേശി ഹർഷ് ചൗധരിയാണ് ഒന്നാം റാങ്ക് നേടിയത്. ഇൻഡോർ സ്വദേശിനി ശിഖ ജെയിൻ രണ്ടാം റാങ്കും മംഗളൂരു സ്വദേശിനി രമ്യശ്രീ മൂന്നാം റാങ്കും നേടി.
സിഎ ഇന്റർ പരീക്ഷയുടെ ഗ്രൂപ്പ് എയിൽ 1,00,265 പേർ എഴുതിയതിൽ 21,244 പേർ വിജയിച്ചു. ഗ്രൂപ്പ് ബി എഴുതിയ 79,292 പേരിൽ 19,380 പേരും വിജയം നേടി. ആകെ വിജയശതമാനം 12.72. ഇന്റർ പരീക്ഷയിലും ആദ്യ 3 റാങ്ക് പെൺകുട്ടികൾക്കാണ്. icaiexam.icai.org
Content Summary : ICAI CA Result 2022: Harsh Choudhary tops CA final, Diksha Goyal Inter