ADVERTISEMENT

കോഴിക്കോട് എൻഐടിയുടെ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) ഭാഗമായ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ നടത്തുന്ന 2023–25 എംബിഎ പ്രോഗ്രാമിലെ പ്രവേശനത്തിനു മാർച്ച് 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. അപേക്ഷാ ഫീ 1000 രൂപ; പട്ടികവിഭാഗം 500 രൂപ. അപേക്ഷാസമർപ്പണത്തിന്റെ രീതി വെബ്സൈറ്റിലുണ്ട്. School of Management Studies, NIT Calicut – 673601, ഫോൺ: 0495 2286076, nitcsoms@nitc.ac.in, വെബ്: www.soms.nitc.ac.in / www.nitc.ac.in.

Read also : പൈലറ്റ് ആകാനാണോ മോഹം; ആദ്യ ചുവടുവയ്ക്കാം മികച്ച പരിശീലന കേന്ദ്രത്തിൽ പഠിച്ച്

75 സീറ്റിനു പുറമേ 5 സ്പോൺസേഡ് സീറ്റുമുണ്ട്. സംവരണം പാലിക്കും. 60% മാർക്കോടെ ഏതെങ്കിലും ബാച്‌ലർ ബിരുദവും 2022ലെ ഐഐഎം–ക്യാറ്റ് സ്കോറും വേണം. തുല്യ ഗ്രേഡ് പോയിന്റും പരിഗണിക്കും. പട്ടികവിഭാഗം 55%. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. സെമസ്റ്റർ ട്യൂഷൻ ഫീ 35,000 രൂപ. മറ്റു ഫീസും ഡിപ്പോസിറ്റും പുറമേ. ഹോസ്റ്റലുണ്ട്. ക്യാറ്റ് സ്കോറിനു പുറമേ ഓഫ്‌ലൈൻ ഇന്റർവ്യൂ, പ്രസന്റേഷൻ, ഉപന്യാസരചന, സേവനപരിചയം, പത്താം ക്ലാസ് മുതലുള്ള പബ്ലിക് പരീക്ഷകളിലെ പ്രകടനം എന്നിവ പരിഗണിച്ചാണ് സിലക്‌ഷൻ.

ഇരട്ട സ്പെഷലൈസേഷൻ

തന്നിട്ടുള്ള 5 സ്പെഷലൈസേഷനുകളിൽ ഇഷട്പ്പെട്ട രണ്ടെണ്ണം തിരഞ്ഞെടുത്തു പഠിക്കാൻ പ്രോഗ്രാമിന്റെ രണ്ടാം വർഷം അവസരം ലഭിക്കും.

ഫൈനാൻസ് / ഹ്യുമൻ റിസോഴ്സസ് / ഓപ്പറേഷൻസ് / മാർക്കറ്റിങ് / ബിസിനസ് അനലിറ്റിക്സ് & സിസ്റ്റംസ്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.

വെബ്: www.soms.nitc.ac.in / www.nitc.ac.in.

Content Summary : School of Management Studies (SOMS) - NITC - MBA Admission 2023-25

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com