എസ്ബി കോളജ് പൂർവ വിദ്യാർഥി സമ്മേളനം 26ന്
ചങ്ങനാശേരി ∙ എസ്ബി കോളജിന്റെ നൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് 26നു വൈകിട്ട് 5.30ന് കോളജ് ക്യാംപസിൽ പൂർവ വിദ്യാർഥി മഹാസമ്മേളനം നടത്തും. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് ഉദ്ഘാടനം ചെയ്യും. അതിരൂപതാ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, സഹായമെത്രാൻ മാർ തോമസ് തറയിൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് മുഖ്യാതിഥി ആയിരിക്കും. അലമ്നൈ അസോസിയേഷൻ വൈസ് പ്രസിഡന്റ് ഷാജി മാത്യു പാലാത്ര അധ്യക്ഷത വഹിക്കും. 1973ൽ പഠനം പൂർത്തിയാക്കി, 50 വർഷം പിന്നിട്ട സുവർണജൂബിലി ബാച്ചിനെ ചടങ്ങിൽ ആദരിക്കും. ഫോൺ: 94956 92192, 99474 01509.