ഗവേഷണം: ഡിജിറ്റൽ സർവകലാശാലയും ഐസറും തമ്മിൽ ധാരണ
തിരുവനന്തപുരം∙ ഡേറ്റാ സയൻസ്, ഇലക്‌ട്രോണിക്‌സ് നിർമാണം എന്നിവയിലെ ഗവേഷണത്തിനു ഡിജിറ്റൽ സർവകലാശാലയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചും (IISER) ധാരണാപത്രം ഒപ്പിട്ടു.
സംയുക്ത പ്രോഗ്രാമുകൾക്കു പുറമേ, വിദ്യാർഥികൾക്കു രണ്ടു സ്ഥാപനങ്ങളിലെയും ഗവേഷകരുമായും വിദഗ്ധരുമായും വ്യവസായ പങ്കാളികളുമായും സഹകരിച്ചു പ്രവർത്തിക്കാനാകും.
Read Also : കേരള കേന്ദ്ര സർവകലാശാല പിഎച്ച്ഡി: അപേക്ഷ 6 വരെ
ഡിജിറ്റൽ സർവകലാശാലാ വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥും ഐസർ ഡയറക്ടർ പ്രഫ. ജരുഗു നരസിംഹമൂർത്തിയുമാണു ധാരണാപത്രം ഒപ്പിട്ടത്.
Content Summary : Digital University Kerala joins hands with IISER for academic, research tie-up