കൊച്ചി ∙ സമൂഹത്തില്‍ അർഥവത്തായ മാറ്റങ്ങള്‍ വരുത്താന്‍ ശേഷിയുള്ള ആശയങ്ങൾ തേടിയുള്ള മനോരമ ഒാൺലൈൻ ഡിജിറ്റല്‍ ചേഞ്ച് മേക്കര്‍ 2023 പ്രാഥമിക റൗണ്ടും ഗ്രാൻഡ് ഫിനാലേയും ഇന്ന് കൊച്ചിയിൽ നടക്കും. മനോരമ ഒാൺലൈൻ ടെക്സ്പെക്റ്റേഷന്‍സ് ഡിജിറ്റൽ ഉച്ചകോടിയുടെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ക്കായി ഡിജിറ്റല്‍ ചേഞ്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ സമൂഹത്തില്‍ അർഥവത്തായ മാറ്റങ്ങള്‍ വരുത്താന്‍ ശേഷിയുള്ള ആശയങ്ങൾ തേടിയുള്ള മനോരമ ഒാൺലൈൻ ഡിജിറ്റല്‍ ചേഞ്ച് മേക്കര്‍ 2023 പ്രാഥമിക റൗണ്ടും ഗ്രാൻഡ് ഫിനാലേയും ഇന്ന് കൊച്ചിയിൽ നടക്കും. മനോരമ ഒാൺലൈൻ ടെക്സ്പെക്റ്റേഷന്‍സ് ഡിജിറ്റൽ ഉച്ചകോടിയുടെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ക്കായി ഡിജിറ്റല്‍ ചേഞ്ച് മേക്കേര്‍ 2023 പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

ADVERTISEMENT

യൂട്ടിലിറ്റി സേവനങ്ങള്‍, എജ്യുക്കേഷന്‍ ടെക്നോളജി, മീഡിയ, വിനോദം എന്നിങ്ങനെ നാലു വിഭാഗങ്ങളിലെ ഡിജിറ്റല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുകയോ, മാറ്റിമറിക്കുകയോ ചെയ്യുന്ന നൂതന ആശയങ്ങൾ തേടിയുള്ള മൽസരത്തിന്റെ പ്രാഥമിക റൗണ്ടിലെത്തിയ 30 ടീമുകൾ വിദഗ്ധ സമിതിയുടെ മുൻപിൽ ആശയങ്ങൾ പങ്കുവയ്ക്കും. 13നും 26നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികളാണ് മൽസരത്തിൽ പങ്കെടുക്കുന്നത്. രാവിലെ പതിനൊന്ന് മണിക്ക് തുടങ്ങുന്ന പ്രാഥമിക റൗണ്ട് ഉച്ചയ്ക്ക് രണ്ട് മണിക്ക് അവസാനിക്കും. പ്രാഥമിക റൗണ്ടിൽ മികവ് തെളിയിക്കുന്ന 15 ടീമുകളാവും ഗ്രാൻഡ് ഫിനാലേയിൽ മൽസരിക്കുന്നത്.

ADVERTISEMENT

വൈകിട്ട് നാലിന് ആരംഭിക്കുന്ന ഗ്രാൻഡ് ഫിനാലേയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെന്റ് ഫാക്കൽറ്റി അംഗങ്ങളായ പ്രഫ. ജോഷി ജോസഫ്, അഞ്ജനാ കരുമതിൽ എന്നിവരാണ് ജൂറി അംഗങ്ങൾ. 

ADVERTISEMENT

ഓരോ വിഭാഗത്തിലെയും വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 30,000 രൂപയും രണ്ടാം സമ്മാനമായി 20,000 രൂപയും മൂന്നാം സമ്മാനമായി 10,000 രൂപയും ലഭിക്കും. ഫൈനലില്‍ എത്തുന്ന മറ്റുള്ളവര്‍ക്കെല്ലാം 2000 രൂപയുടെ പ്രോത്സാഹന സമ്മാനവും നല്‍കും. ഡിജിറ്റല്‍ ചേഞ്ച്മേക്കര്‍ 2023 മത്സരവിജയികള്‍ക്ക് ടെക്സ്പെക്റ്റേഷന്‍സ് ടൈറ്റില്‍ പാര്‍ട്ട്ണര്‍ നല്‍കുന്ന അക്കാദമിക് സ്കോളര്‍ഷിപ്പും മെറിറ്റ് സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. ഒാൺലൈൻ വിദ്യാഭ്യാസ മേഖലയിലെ മുൻനിരക്കാരായ ജെയിൻ ഒാൺലൈനുമായി സഹകരിച്ചാണ് ഡിജിറ്റല്‍ ചേഞ്ച് മേക്കേര്‍ 2023 പുരസ്കാരം സംഘടിപ്പിക്കുന്നത്.

Content Summary : Manorama Online Digital Change Makers 2023 Preliminary Round at Kochi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT