യുഎസ് വിദ്യാർഥി വീസ: ഇനി മുതൽ ഒരു വർഷം മുൻപേ അപേക്ഷിക്കാം
വാഷിങ്ടൻ ∙ യുഎസിൽ വിദ്യാർഥി വീസ (എഫ്1, എം വീസകൾ) വേണ്ടവർക്ക് ഇനി അക്കാദമിക് പ്രോഗ്രാം തുടങ്ങുന്നതിന് ഒരു വർഷം മുൻപു തന്നെ അപേക്ഷിക്കാം. വീസ ലഭിച്ചാലും പഠനം തുടങ്ങുന്നതിനു 30 ദിവസം മുൻപു മാത്രമേ ഇവർക്ക് യുഎസിൽ ചെല്ലാൻ കഴിയൂ.

വാഷിങ്ടൻ ∙ യുഎസിൽ വിദ്യാർഥി വീസ (എഫ്1, എം വീസകൾ) വേണ്ടവർക്ക് ഇനി അക്കാദമിക് പ്രോഗ്രാം തുടങ്ങുന്നതിന് ഒരു വർഷം മുൻപു തന്നെ അപേക്ഷിക്കാം. വീസ ലഭിച്ചാലും പഠനം തുടങ്ങുന്നതിനു 30 ദിവസം മുൻപു മാത്രമേ ഇവർക്ക് യുഎസിൽ ചെല്ലാൻ കഴിയൂ. മുൻപ് വീസാ ഇന്റർവ്യൂകൾ 120 ദിവസത്തിനുള്ളിലേ നടത്തിയിരുന്നുള്ളൂ. വീസ കിട്ടുന്നതിനുള്ള കാലതാമസം ഇല്ലാതാക്കാനാണു പരിഷ്കാരം. എഫ്1, എം വീസകളിലെത്തുന്നവരുടെ അനുബന്ധ വിവരങ്ങളടങ്ങിയ ഐ20 ഫോം സർവകലാശാലകൾക്ക് ഇനി 12– 14 മാസം മുൻപു തന്നെ നൽകാനാകും. ഇതുവരെ 4–6 മാസം മുൻപേ ഇതു പറ്റുമായിരുന്നുള്ളൂ.
Content Summary : You can now apply for your US student visa a year before your program begins