മികച്ച സ്കോർ നേടാവുന്നതായിരുന്നു ജീവശാസ്ത്രം പരീക്ഷ. പാർട്ട് എയിലെ 1–6 ചോദ്യങ്ങൾ എല്ലാവർക്കും 5 സ്കോറും നേടാവുന്നതായിരുന്നു. സസ്യഹോർ‍മോണുകളുടെ ധർമം സംബന്ധിച്ച മൂന്നാം ചോദ്യം പാഠപുസ്തകത്തിലെ ചിത്രീകരണം മനസ്സിലാക്കിയിട്ടില്ലാത്തവർക്കു ബുദ്ധിമുട്ടാകും. ആറാം ചോദ്യം മുൻപരീക്ഷകളിൽ പലരീതിയിൽ ചോദിച്ചതാണ്.

നാസർ കിളിയായി ലക്ചറർ, ഡയറ്റ് മലപ്പുറം

Read Also : ഇരുപതുകളിൽ മികച്ച കരിയർ കണ്ടെത്താൻ 5 വഴികൾ

7–13 ചോദ്യങ്ങളും എല്ലാവർക്കും സ്കോർ ചെയ്യാൻ കഴിയുന്നതായിരുന്നു. എട്ടാം ചോദ്യം (ക്രോമസോമിന്റെ മുറിഞ്ഞുമാറൽ) നല്ല നിലവാരമുള്ളതും അതേസമയം എളുപ്പം ഉത്തരമെഴുതാൻ കഴിയുന്നതുമായിരുന്നു. ഇതിലെ ഉപചോദ്യം അൽപം ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കാം. പട്ടിക വിശകലനവും പട്ടിക പൂർത്തിയാക്കലും സംബന്ധിച്ച 10, 11 ചോദ്യങ്ങൾ വളരെ എളുപ്പമായി. 13–ാം ചോദ്യം സാധാരണ ചോദിക്കുന്ന തരമല്ലെങ്കിലും പാഠഭാഗത്തിന്റെ തുടക്കത്തിലുള്ളതായതിനാൽ എളുപ്പം ഉത്തരമെഴുതാൻ കഴിഞ്ഞിട്ടുണ്ടാകും.

പാർട്ട് സിയിൽ മസ്തിഷ്കവുമായി ബന്ധപ്പെട്ട ചോദ്യവും നേരിട്ടുള്ളതായിരുന്നു. ഹീമോഫീലിയയുമായി ബന്ധപ്പെട്ട 15–ാം ചോദ്യവും പ്രതീക്ഷിച്ചതുതന്നെ. പ്രോട്ടീൻ നിർമാണം സംബന്ധിച്ച 17–ാം ചോദ്യം പാഠപുസ്തകം നന്നായി മനസ്സിലാക്കിയവർക്ക് എളുപ്പമായി. ഡാർവിന്റെ സിദ്ധാന്തം ഫ്ലോചാർട്ട് രീതിയിൽ ചോദിച്ചതു (18) പുതുമയായി. ഇൻസുലിൻ ഉൽപാദനം സംബന്ധിച്ച 20–ാം ചോദ്യത്തിൽ പാഠപുസ്തകത്തിലെ അതേ ചിത്രീകരണം നൽകി.

14– 20 ചോദ്യങ്ങളും പൊതുവേ ആശ്വാസമേകുന്നതായി. ഈ വിഭാഗത്തിലെ ഓരോ ചോദ്യവും വ്യത്യസ്ത മാതൃകയിലുള്ളതായിരുന്നുവെന്ന സവിശേഷതയുമുണ്ട്. പാർട്ട് ഡിയിലെ 3 ചോദ്യങ്ങളും എല്ലാവരെയും പരിഗണിക്കുന്നതുതന്നെ.

Content Summary : Kerala SSLC Biology Question Paper Analysis 2023

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT