ബിഎസ്‍സി നഴ്സിങ്: എൻട്രൻസ് നിർബന്ധമെന്ന് കൗൺസിൽ, കേരളത്തിൽ തീരുമാനമായില്ല
ബിഎസ്‍സി നഴ്സിങ് പ്രവേശനത്തിന് ഈ അക്കാദമിക് വർഷം മുതൽ പൊതു പ്രവേശനപരീക്ഷ നിർബന്ധമാണെന്ന് ഇന്ത്യൻ നഴ്സിങ് കൗൺസിൽ അറിയിച്ചു. എന്നാൽ കേരളത്തിൽ പ്രവേശനപരീക്ഷ എങ്ങനെ നടത്തണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

തിരുവനന്തപുരം∙ ബിഎസ്‍സി നഴ്സിങ് പ്രവേശനത്തിന് ഈ അക്കാദമിക് വർഷം മുതൽ പൊതു പ്രവേശനപരീക്ഷ നിർബന്ധമാണെന്ന് ഇന്ത്യൻ നഴ്സിങ് കൗൺസിൽ അറിയിച്ചു. എന്നാൽ കേരളത്തിൽ പ്രവേശനപരീക്ഷ എങ്ങനെ നടത്തണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
Read Also : വൃത്തിയായി ഇംഗ്ലിഷ് സംസാരിക്കാൻ പഠിക്കാം ഈ അവധിക്കാലത്ത്
ജൂൺ 15നു മുൻപ് പ്രവേശനപരീക്ഷ നടത്തണമെന്നും ഓഗസ്റ്റ് ഒന്നിനു ക്ലാസ് തുടങ്ങണമെന്നും കഴിഞ്ഞ ആറിന് കൗൺസിൽ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രവേശന നടപടികൾ സെപ്റ്റംബർ 30ന് അവസാനിപ്പിക്കണം. സംസ്ഥാന സർക്കാരോ സർവകലാശാലകളോ നടത്തുന്ന പ്രവേശനപരീക്ഷ മുഖാന്തരമായിരിക്കണം നഴ്സിങ് പ്രവേശനം. ബിഎസ്‍സി നഴ്സിങ് പാഠ്യപദ്ധതിയും ചട്ടങ്ങളും 2021 ജൂലൈ 5നു നിലവിൽ വന്നുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നിർദേശമെന്നും കൗൺസിൽ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ബിഎസ്‍സി നഴ്സിങ് പ്രവേശനത്തിനു പരീക്ഷ വേണമെന്നു കഴിഞ്ഞ വർഷം തന്നെ കൗൺസിൽ അറിയിച്ചിരുന്നു.
എന്നാൽ ഇക്കാര്യം നിർബന്ധിക്കാത്ത സാഹചര്യത്തിൽ പരീക്ഷയില്ലാതെ പ്രവേശനം നടത്തുകയായിരുന്നു. ഇത്തവണ പ്രവേശനപരീക്ഷ നടത്തണമെന്നു നിർബന്ധപൂർവമാണ് കൗൺസിൽ നിർദേശിച്ചിരിക്കുന്നത്. റിപ്പോർട്ട് നൽകാൻ സമിതി കേരളത്തിൽ പ്രവേശനപരീക്ഷ എങ്ങനെ നടത്തണമെന്നു റിപ്പോർട്ട് നൽകാൻ നാലംഗ സമിതിയെ കഴിഞ്ഞ ജനുവരി 18ന് ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. സ്വാശ്രയ കോളജുകളിലെ ബിഎസ്‍സി നഴ്സിങ് കോഴ്സിൽ 50% മാനേജ്മെന്റ് സീറ്റാണ്. ഈ സീറ്റിലെ പ്രവേശനം എങ്ങനെയായിരിക്കണമെന്ന കാര്യത്തിൽ നയ തീരുമാനം എടുത്തിട്ടില്ല. എൻആർഐ സീറ്റിന്റെ കാര്യത്തിലും വ്യക്തത വരുത്തേണ്ടതുണ്ട്.
Content Sumary :Admissions in the B.Sc. (Nursing) course through Entrance, says the Indian Nursing Council