സംസ്ഥാനത്തെ അൺ എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസിലെ 25% സീറ്റിൽ ദുർബല വിഭാഗത്തിൽനിന്നുള്ള കുട്ടികൾക്കു പ്രവേശനം നൽകാനും ഇവരുടെ പഠനത്തിനു ചെലവാകുന്ന തുകയ്ക്കായി സ്കൂളുകൾ സർക്കാരിനെ സമീപിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ സംസ്ഥാനത്തെ അൺ എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസിലെ 25% സീറ്റിൽ ദുർബല വിഭാഗത്തിൽനിന്നുള്ള കുട്ടികൾക്കു പ്രവേശനം നൽകാനും ഇവരുടെ പഠനത്തിനു ചെലവാകുന്ന തുകയ്ക്കായി സ്കൂളുകൾ സർക്കാരിനെ സമീപിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. 

Read Also : സിയുഇടി–പിജി: ഈ വർഷം പങ്കുചേരുന്നത് 176 സർവകലാശാലകൾ

ADVERTISEMENT

കോവിഡ്കാലത്ത് ഓൺലൈൻ ക്ലാസ് നടത്തിയിട്ടും സ്കൂളുകൾ ഉയർന്ന ഫീസ് വാങ്ങിയെന്നാരോപിച്ച് എറണാകുളം വെണ്ണല സ്വദേശി കെ.പി.ആൽബർട്ട് 2020 ൽ നൽകിയ ഹർജി തീർപ്പാക്കിയാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവർ ഉത്തരവിട്ടത്. 

ADVERTISEMENT

ദുർബല വിഭാഗത്തിൽപെട്ട ഓരോ കുട്ടിക്കും വേണ്ടി ചെലവാക്കിയ തുക 2013 ലെ ഉത്തരവനുസരിച്ച് സർക്കാർ രൂപീകരിച്ച സമിതി തിട്ടപ്പെടുത്തണമെന്നും തുടർന്ന് തുക മാനേജ്‌മെന്റുകൾക്കു സർക്കാർ നൽകണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. 

ADVERTISEMENT

ദുർബല വിഭാഗങ്ങളിലെ കുട്ടികൾക്കു പ്രവേശനം നൽകുമ്പോൾ അവരുടെ പഠനത്തിനു ചെലവാകുന്ന തുക സർക്കാർ തിരിച്ചുനൽകാൻ 2011 ലെ കേരള വിദ്യാഭ്യാസാവകാശ ചട്ടത്തിൽ നിർദേശിച്ചിട്ടുണ്ട്. 2009 ലെ വിദ്യാഭ്യാസാവകാശ നിയമത്തിൽ അൺഎയ്‌ഡഡ് സ്കൂളുകൾ സമീപപ്രദേശത്തെ ദുർബല വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾക്കു പ്രവേശനം നൽകണമെന്നും പറയുന്നു– ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

Content ummary : High Court order on unaided school fees

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT