പ്രതിവർഷം 9 ലക്ഷം വരെ ശമ്പള സാധ്യത, 75% വരെ സ്കോളർഷിപ്പ്; പഠിക്കാം ഐസിടി അക്കാദമിയിൽ
തിരുവനന്തപുരം ∙ തൊഴിലധിഷ്ഠിത കോഴ്സുകളിൽ നൈപുണ്യ പരിശീലനം നൽകുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ ആറ് മാസത്തെ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ കേരള നോളജ് ഇക്കോണമി മിഷൻ (കെ.കെ.ഇ.എം) നൽകുന്ന 75% വരെയുള്ള സ്കോളർഷിപ്പ് കോഴ്സുകൾക്ക് ലഭ്യമാണ്. മെഷീൻ ലേണിംഗ്,

തിരുവനന്തപുരം ∙ തൊഴിലധിഷ്ഠിത കോഴ്സുകളിൽ നൈപുണ്യ പരിശീലനം നൽകുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ ആറ് മാസത്തെ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ കേരള നോളജ് ഇക്കോണമി മിഷൻ (കെ.കെ.ഇ.എം) നൽകുന്ന 75% വരെയുള്ള സ്കോളർഷിപ്പ് കോഴ്സുകൾക്ക് ലഭ്യമാണ്.
മെഷീൻ ലേണിംഗ്, നിര്‍മിത ബുദ്ധി മേഖലയിലെ വർധിച്ചുവരുന്ന തൊഴില്‍ സാധ്യതകൾക്ക് അനുയോജ്യമായ സർട്ടിഫൈഡ് സ്പെഷ്യലിസ്റ്റ് ഇൻ മെഷീൻ ലേണിംഗ് ആന്‍ഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാം, സൈബർ സെക്യൂരിറ്റി അനലിസ്റ്റ് പ്രോഗ്രാം, ഡാറ്റ സയൻസ് ആന്‍ഡ് അനലിറ്റിക്‌സ്, ഫുൾ സ്റ്റാക്ക് ഡെവലപ്‌മെന്റ് (എംഇആര്‍എന്‍), ഫുൾ സ്റ്റാക്ക് ഡെവലപ്‌മെന്റ് (എംഇഎഎന്‍), ഫുൾ സ്റ്റാക്ക് ഡെവലപ്‌മെന്റ് (ജാവ), സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങി പ്രതിവർഷം 9 ലക്ഷം രൂപവരെ ശമ്പളസാധ്യതയുള്ള പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.
എഞ്ചിനീയറിംഗ്- സയൻസ് ബിരുദധാരികൾക്കും ഏതെങ്കിലും എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിൽ മൂന്ന് വർഷ ഡിപ്ലോമ ഉള്ളവര്‍ക്കും കണക്കിലും കമ്പ്യൂട്ടർ വിഷയങ്ങളിലും അടിസ്ഥാന പരിജ്ഞാനമുള്ള പ്ലസ് ടുവോ തത്തുല്യമോ യോഗ്യതയുള്ളവര്‍ക്കും ഈ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തിയതി: ജൂൺ 15. https://ictkerala.org/open-courses എന്ന ലിങ്ക് വഴി അപേക്ഷിക്കാം. ഫോണ്‍: +91 7594051437.
കോഴ്സിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് ലിങ്ക്ഡ്ഇനിൽ നിന്ന് സൗജന്യ സർട്ടിഫിക്കറ്റ് കോഴ്സുകൾ പഠിക്കാനും എംപ്ലോയബിലിറ്റി സ്കിൽസ് ട്രെയിനിംഗിൽ പങ്കെടുക്കാനും സാധിക്കും. ഒപ്പം, ഈ രംഗത്തെ വിദഗ്ദ്ധർ നയിക്കുന്ന ക്യാപ്സ്റ്റോൺ പ്രോജക്റ്റിന്റെ ഭാഗമാകാനും തുടർന്ന് ഐ.സി.ടി.എ.കെ. റിസർച്ച് ആൻഡ് സൊല്യൂഷൻസ് യൂണിറ്റ് മെന്റർ ചെയ്യുന്ന 125 മണിക്കൂർ ദൈർഘ്യമുള്ള വെർച്വൽ ഇന്റേൺഷിപ്പ് ചെയ്യാനും അവസരമുണ്ട്.