ഉന്നത വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ച് ബംഗലൂരുവിലെ പ്രസിഡന്‍സി സര്‍വകലാശാല
സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്, സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്, സ്‌കൂള്‍ ഓഫ് ലോ, സ്‌കൂള്‍ ഓഫ് ഡിസൈന്‍, സ്‌കൂള്‍ ഓഫ് കൊമേഴ്‌സ്, സ്‌കൂള്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, സ്‌കൂള്‍ ഓഫ് മീഡിയ സയന്‍സ് എന്നിങ്ങനെ പ്രഫഷണല്‍ ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്പര്‍ശിച്ചു കൊണ്ട് ഉന്നതപഠനത്തിന്റെ അവസാന വാക്കായി മാറുകയാണ് പ്രസിഡന്‍സി സര്‍വകലാശാല.
സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്, സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്, സ്‌കൂള്‍ ഓഫ് ലോ, സ്‌കൂള്‍ ഓഫ് ഡിസൈന്‍, സ്‌കൂള്‍ ഓഫ് കൊമേഴ്‌സ്, സ്‌കൂള്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, സ്‌കൂള്‍ ഓഫ് മീഡിയ സയന്‍സ് എന്നിങ്ങനെ പ്രഫഷണല്‍ ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്പര്‍ശിച്ചു കൊണ്ട് ഉന്നതപഠനത്തിന്റെ അവസാന വാക്കായി മാറുകയാണ് പ്രസിഡന്‍സി സര്‍വകലാശാല.
സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്, സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്, സ്‌കൂള്‍ ഓഫ് ലോ, സ്‌കൂള്‍ ഓഫ് ഡിസൈന്‍, സ്‌കൂള്‍ ഓഫ് കൊമേഴ്‌സ്, സ്‌കൂള്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, സ്‌കൂള്‍ ഓഫ് മീഡിയ സയന്‍സ് എന്നിങ്ങനെ പ്രഫഷണല്‍ ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്പര്‍ശിച്ചു കൊണ്ട് ഉന്നതപഠനത്തിന്റെ അവസാന വാക്കായി മാറുകയാണ് പ്രസിഡന്‍സി സര്‍വകലാശാല.
നിരവധി സ്റ്റാര്‍ട്ടപ്പുകളും മുന്‍നിര കോര്‍പ്പറേറ്റ് കമ്പനികളുമൊക്കെയായി ഇന്ത്യയുടെ ഐടി തലസ്ഥാനമാണ് ഇന്ന് ബംഗലൂരു. എന്നാല്‍ ഈ ബംഗലൂരുവിന്റെ വിദ്യാഭ്യാസ തലസ്ഥാനം ഏതാണെന്ന് ചോദിച്ചാല്‍ ഇന്ന് എല്ലാവര്‍ക്കും പറയാന്‍ ഒരൊറ്റ ഉത്തരമേയുള്ളൂ. ഭാവി സംരംഭകരെയും നേതാക്കളെയും സാങ്കേതിക വിദഗ്ധരെയുമെല്ലാം സൃഷ്ടിച്ചെടുക്കുന്ന പ്രസിഡന്‍സി സര്‍വകലാശാല.
സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്, സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്, സ്‌കൂള്‍ ഓഫ് ലോ, സ്‌കൂള്‍ ഓഫ് ഡിസൈന്‍, സ്‌കൂള്‍ ഓഫ് കൊമേഴ്‌സ്, സ്‌കൂള്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, സ്‌കൂള്‍ ഓഫ് മീഡിയ സയന്‍സ് എന്നിങ്ങനെ പ്രഫഷണല്‍ ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്പര്‍ശിച്ചു കൊണ്ട് ഉന്നതപഠനത്തിന്റെ അവസാന വാക്കായി മാറുകയാണ് പ്രസിഡന്‍സി സര്‍വകലാശാല.
ബംഗലൂരു യെലഹങ്കയിലെ ഇത്ഗാല്‍പുരയില്‍ 70 ഏക്കറുകളിലായി പരന്ന് കിടക്കുന്ന പ്രസിഡന്‍സി സര്‍വകലാശാല ഹരിതാഭ ഭംഗി കൊണ്ടും ലോകോത്തരമായ അടിസ്ഥാന സൗകര്യങ്ങള്‍ കൊണ്ടും ആരെയും ആകര്‍ഷിക്കുന്ന ഒന്നാണ്. ഉന്നത വൈദഗ്ധ്യമുള്ളതും വ്യവസായ ആഭിമുഖ്യം പുലര്‍ത്തുന്നതും നൈപുണ്യ വികസനം ലക്ഷ്യമിട്ടുള്ളതുമായ ഈ സര്‍വകലാശാലയിലെ കോഴ്‌സുകള്‍ വിദ്യാര്‍ഥികളുടെ തൊഴില്‍ക്ഷമത ഉറപ്പ് വരുത്തുന്നു. ഔട്ട്കം അധിഷ്ഠിത വിദ്യാഭ്യാസവും ചോയ്‌സ് അധിഷ്ഠിത ക്രെഡിറ്റ് സംവിധാനവുമാണ് പ്രസിഡന്‍സി സര്‍വകലാശാലയുടെ അക്കാദമിക പ്രോഗ്രാമുകളുടെ അടിത്തറ. ആഴത്തിലുള്ള വിജ്ഞാനവും വ്യവസായ ലോകത്തിന് ആവശ്യമായ ശേഷികളും കരിയറിനോടുള്ള ശരിയായ അഭിരുചിയും ഇത് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നു.
ഗവേഷണത്തിന് പ്രാധാന്യം
ബിരുദം മുതല്‍ പിഎച്ച്ഡി വരെ നീണ്ട് കിടക്കുന്ന പല തലങ്ങളിലുള്ള ഉന്നത വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായ പ്രസിഡന്‍സി അക്കാദമികവും ഗവേഷണപരവുമായ താത്പര്യങ്ങളെ പരിപോഷിപ്പിക്കുന്നു. ഗവേഷണ ആഭിമുഖ്യമുള്ള മികച്ച അധ്യാപകരുടെ മേല്‍നോട്ടത്തില്‍ അക്കാദമിക രംഗത്ത് ആഴത്തിലുള്ള പഠനം പ്രസിഡന്‍സി സര്‍വകലാശാല സാധ്യമാക്കുന്നു. ഫെലോഷിപ്പോട് കൂടിയുള്ള മുഴുവന്‍ സമയ പിഎച്ച്ഡി പ്രോഗ്രാമുകളും സ്‌കോളര്‍ഷിപ്പോട് കൂടിയുള്ള പാര്‍ട്ട് ടൈം പിഎച്ച്ഡി കോഴ്‌സുകളും വിവിധ വിഷയങ്ങളില്‍ സര്‍വകലാശാലയില്‍ ലഭ്യമാണ്.
പ്രായോഗിക പഠനത്തിന് ഇന്റേഷണ്‍ഷിപ്പ്
തിയറി പഠനത്തിനൊപ്പം പ്രായോഗികമായ തൊഴില്‍ പരിചയവും ഉറപ്പാക്കുന്ന രണ്ട് ഘട്ടങ്ങളിലായുള്ള ഇന്‍ഡസ്ട്രിയല്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകള്‍ ഇവിടുത്തെ നൂതന പാഠ്യക്രമത്തിന്റെയും അധ്യയനത്തിന്റെയും ഭാഗമാണ്. പഠനകാലയളിവിന്റെ മധ്യത്തില്‍ രണ്ട് മാസത്തെയും അവസാന സെമസ്റ്ററില്‍ നാലു മാസത്തെയും ഇന്റേണ്‍ഷിപ്പ് എന്‍ജിനീയറിങ്, മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധമാണ്. നിയമവിദ്യാര്‍ഥികള്‍ക്ക് അധ്യയനത്തിന്റെ മധ്യ കാലത്തില്‍ ഒരു മാസ ഇന്റേണ്‍ഷിപ്പും അവസാന സെമസ്റ്ററില്‍ നാലു മാസ ഇന്റേണ്‍ഷിപ്പും ഉണ്ടാകും.
16,000ലധികം വിദ്യാര്‍ഥികളും രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളില്‍ നിന്നെത്തിയ 550 ഓളം ഉയര്‍ന്ന നിലവാരമുള്ള അധ്യാപകരും വിഷയവിദഗ്ധരും അടങ്ങുന്നതാണ് പ്രസിഡന്‍സി സര്‍വകലാശാലയിലെ അക്കാദമിക ലോകം. അക്കാദമിക ജ്ഞാനവും ഭരണ നൈപുണ്യവും വൈദഗ്ധ്യവും ഒത്തിണങ്ങിയ ഒരു പ്രഫഷണല്‍ ടീമാണ് സര്‍വകലാശാലയെ നയിക്കുന്നത്.
വൈവിധ്യമാര്‍ന്ന കോഴ്‌സുകള്‍
കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍, സിവില്‍, പെട്രോളിയം എന്‍ജിനീയറിങ് എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളില്‍ ബിടെക്, എംടെക് കോഴ്‌സുകള്‍ പ്രസിഡന്‍സി സര്‍വകലാശാല സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങില്‍ നടത്തുന്നു. വ്യവസായ ലോകത്തിന്റെ ആവശ്യങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന ഇവിടുത്തെ പാഠ്യപദ്ധതി ഭാവി കാലത്തിന് ഇണങ്ങുന്ന സമീപനമാണ് സ്വീകരിക്കുന്നത്. വിദ്യാര്‍ഥികളുടെ തൊഴില്‍ക്ഷമത ഉറപ്പാക്കുകയാണ് ഈ പാഠ്യപദ്ധതിയുടെ ലക്ഷ്യം.
സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ ചലിക്കുന്ന ഇന്‍ഡസ്ട്രിയുടെ ആവശ്യങ്ങളോട് നീതി പുലര്‍ത്തുന്ന പ്രസിഡന്‍സി സര്‍വകലാശാലയിലെ സ്ഥാപനങ്ങള്‍ വ്യവസായ മേഖലയും അക്കാദമിക ലോകവുമായുള്ള ശക്തമായ സഖ്യത്തെ പ്രോത്സാഹിപ്പിക്കുന്നു. എന്‍ജിനീയറിങ്ങിന്റെ കോര്‍ മേഖലകളില്‍ ശക്തമായ അടിത്തറ ഉണ്ടാക്കുന്നതിനൊപ്പം അനലറ്റിക്‌സ്, ഡേറ്റ സയന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, നിര്‍മ്മിത ബുദ്ധി, മെഷീന്‍ ലേണിങ്, സൈബര്‍ സെക്യൂരിറ്റി, ബ്ലോക്ക് ചെയിന്‍ പോലുള്ള നവ സാങ്കേതിക വിദ്യകളിലും വിദ്യാര്‍ഥികള്‍ക്ക് പഠനാവസരങ്ങള്‍ ഒരുക്കുന്ന ഡൊമൈന്‍ കോഴ്‌സുകള്‍ പ്രസിഡന്‍സിയുടെ പ്രത്യേകതയാണ്. അപഗ്രഥനപരവും വിമര്‍ശനാത്മകവുമായ ചിന്താശേഷിയും ഡിസൈന്‍ ചിന്തയും സംരംഭകത്വ ശേഷികളും വിദ്യാര്‍ഥികളില്‍ വളര്‍ത്തുന്നതിന് പരീക്ഷണാത്മകവും നൈപുണ്യാധിഷ്ഠിതവുമായ അധ്യയനവും പാഠ്യപദ്ധതിയില്‍ ഉൾപ്പെടുത്തിയിരിക്കുന്നു.
വിദേശ സര്‍വകലാശാലകളുമായി പങ്കാളിത്തം
ക്യാപ്‌ജെമിനി, സെന്റര്‍ ഫോര്‍ റിസര്‍ച്ച്, ഇന്നവേഷന്‍ ആന്‍ഡ് ഇന്‍ക്യുബേഷന്‍, ഓഫീസ് ഓഫ് ഇന്റര്‍നാഷണല്‍ അഫേഴ്‌സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ലാംഗ്വേജസ്, സെന്റര്‍ ഫോര്‍ കരിയര്‍ ഗൈഡന്‍സ് എന്നിവയുമായി ചേര്‍ന്ന് ഒരു മികവിന്റെ കേന്ദ്രവും പ്രസിഡന്‍സി സര്‍വകലാശാല രൂപീകരിച്ചിട്ടുണ്ട്. ഗവേഷണം, പൂര്‍ണ്ണമായോ ഭാഗികമായോ ഫണ്ടിങ് നല്‍കുന്ന ഇന്റേണ്‍ഷിപ്പ്, സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകള്‍, വിദേശത്ത് ഒരു സെമസ്റ്റര്‍ പഠിക്കാനുള്ള അവസരം, ബിടെക്കും എംഎസും ചേര്‍ന്ന് അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാവുന്ന ഇരട്ട ഡിഗ്രി പ്രോഗ്രാം എന്നിവയ്‌ക്കെല്ലാമുള്ള അവസരങ്ങള്‍ ഈ മികവിന്റെ കേന്ദ്രം നല്‍കുന്നു. ഫ്രഞ്ച്, ജര്‍മ്മന്‍, മന്ദാരിന്‍, ജാപ്പനീസ് എന്നിവ ക്യാംപസില്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ അവസരമുണ്ട്. ഇത് ഭാവിയില്‍ ആഗോള സ്ഥാപനങ്ങളില്‍ വളരെ എളുപ്പം ജോലി ചെയ്യാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നു.
ഡ്രെക്‌സല്‍ സര്‍വകലാശാല, ടെക്‌സാസ് സര്‍വലാശാല, വിസ്‌കോണ്‍സിന്‍ സര്‍വകലാശാല, കൊളറാഡോ സ്‌കൂള്‍ ഓഫ് മൈന്‍സ്(സിഎസ് മൈന്‍സ്), മാഞ്ചസ്റ്റര്‍ മെട്രോപൊളിറ്റന്‍ സര്‍വകലാശാല, എസക്‌സ് സര്‍വകലാശാല, ലാ ട്രോബ് സര്‍വകലാശാല, മിങ് ചി യൂണിവേഴ്‌സിറ്റി ടെക്‌നോളജി, രാമന്‍ ലല്‍ സര്‍വകലാശാല, പോളിമി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് എന്നിങ്ങനെ 60ലധികം പ്രമുഖ വിദേശ സര്‍വകലാശാലകളുമായി പ്രസിഡന്‍സി സര്‍വകലാശാലയ്ക്ക് അക്കാദമിക പങ്കാളിത്തമുണ്ട്.
പ്രസിഡന്‍സിയിലെ ലേണിങ്, ട്രെയ്‌നിങ് ആന്‍ഡ് ഡവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റും കരിയര്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഡസ്ട്രി കണക്ട് ഡിപ്പാര്‍ട്ട്‌മെന്റും ശക്തമായ കോര്‍പ്പറേറ്റ് പങ്കാളിത്തത്തിനുള്ള പ്ലാറ്റ്‌ഫോം ഒരുക്കുന്നത് ബിരുദധാരികളില്‍ നിന്ന് പ്രതീക്ഷിക്കുന്ന നൈപുണ്യങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നു. ക്യാപ്‌ജെമിനി, ടിസിഎസ്, ഡെലോയ്റ്റ്, ടെക് മഹീന്ദ്ര, കെപിഎംജി, ഇവൈ, ഫെഡറല്‍ ബാങ്ക്, ഷെല്‍ എന്നിങ്ങനെയുള്ള മുന്‍നിര കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ഇവിടുത്തെ വിദ്യാര്‍ഥികള്‍ക്ക് പ്ലേസ്‌മെന്റ് ലഭിക്കുന്നുണ്ട്. മാനേജ്‌മെന്റ്, നിയമം, ഡിസൈന്‍, മീഡിയ സ്റ്റഡീസ് എന്നിങ്ങനെ എല്ലാ കോഴ്‌സുകളിലെയും വിദ്യാര്‍ഥി എന്‍ റോള്‍മെന്റ് ഓരോ വര്‍ഷവും ഉയരുന്നത് പ്രസിഡന്‍സി സര്‍വകലാശാല ഇതിനകം ഉന്നതപഠന മേഖലയില്‍ സൃഷ്ടിച്ച തരംഗത്തിന്റെ തെളിവാണ്.
പ്രസിഡന്‍സി സര്‍വകലാശാല യുട്യൂബ് ചാനൽ കാണാം
https://www.youtube.com/@PresidencyuniversityInBlr