അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ പാലാ ബ്രില്ല്യന്‍റ് സ്റ്റഡിസെന്‍ററില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ റാങ്കുകളുടെ ഉന്നത ശ്രേണിയില്‍ ആധിപത്യം സ്ഥാപിച്ച് തിളക്കമാര്‍ന്ന വിജയം കാഴ്ചവച്ചു. 20 ലക്ഷത്തില്‍ പരം വിദ്യാര്‍ത്ഥികള്‍ നീറ്റ് പരീക്ഷയെഴുതിയതില്‍ ആദ്യ

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ പാലാ ബ്രില്ല്യന്‍റ് സ്റ്റഡിസെന്‍ററില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ റാങ്കുകളുടെ ഉന്നത ശ്രേണിയില്‍ ആധിപത്യം സ്ഥാപിച്ച് തിളക്കമാര്‍ന്ന വിജയം കാഴ്ചവച്ചു. 20 ലക്ഷത്തില്‍ പരം വിദ്യാര്‍ത്ഥികള്‍ നീറ്റ് പരീക്ഷയെഴുതിയതില്‍ ആദ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ പാലാ ബ്രില്ല്യന്‍റ് സ്റ്റഡിസെന്‍ററില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ റാങ്കുകളുടെ ഉന്നത ശ്രേണിയില്‍ ആധിപത്യം സ്ഥാപിച്ച് തിളക്കമാര്‍ന്ന വിജയം കാഴ്ചവച്ചു. 20 ലക്ഷത്തില്‍ പരം വിദ്യാര്‍ത്ഥികള്‍ നീറ്റ് പരീക്ഷയെഴുതിയതില്‍ ആദ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ പാലാ ബ്രില്ല്യന്‍റ് സ്റ്റഡിസെന്‍ററില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ റാങ്കുകളുടെ ഉന്നത ശ്രേണിയില്‍ ആധിപത്യം സ്ഥാപിച്ച് തിളക്കമാര്‍ന്ന വിജയം കാഴ്ചവച്ചു. 20 ലക്ഷത്തില്‍ പരം വിദ്യാര്‍ത്ഥികള്‍ നീറ്റ് പരീക്ഷയെഴുതിയതില്‍ ആദ്യ 1000 റാങ്കിനുള്ളില്‍ ഇടംനേടിയ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളില്‍ 80 ശതമാനവും പാലാ ബ്രില്ല്യന്‍റില്‍ പരിശീലനം നേടിയവരായതുവഴി ഇന്ത്യയില്‍ കേരളത്തിന്‍റെ സ്ഥാനം മുന്‍നിരയില്‍ തന്നെയാണെന്ന് വീണ്ടും തെളിയിച്ചു.

കോഴിക്കോട്  താമരശ്ശേരി സ്വദേശിനി ആര്യ ആര്‍.എസ് 720 ല്‍ 711 മാര്‍ക്കോടെ അഖിലേന്ത്യാതലത്തില്‍ 23 -ാം റാങ്കും പെണ്‍കുട്ടികളില്‍ 3-ാം സ്ഥാനവും നേടി കേരളത്തില്‍ ഒന്നാമതായി. പോലീസ് ഉദ്യോഗസ്ഥനായ തുവക്കുന്നുമ്മല്‍  രമേശ് ബാബുവിന്‍റയും ഷൈമയുടെയും മകളാണ്. താമരശ്ശേരി അല്‍ഫോന്‍സാ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍നിന്ന് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയതിനുശേഷം ബ്രില്ല്യന്‍റില്‍ ഒരു വര്‍ഷത്തെ പരിശീലനം നടത്തിവരുകയായിരുന്നു ആര്യ. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായ അര്‍ച്ചന ആര്‍ എസ് ഏക സഹോദരിയാണ്.

ADVERTISEMENT

710 മാര്‍ക്കോടെ ജേക്കബ്ബ് ബിവിന്‍ ഓള്‍ ഇന്ത്യാ റാങ്ക് 36 നേടി. കോയമ്പത്തൂരില്‍ കാര്‍ഡിയോളജിസ്റ്റായ ഡോക്ടര്‍ ബിവിന്‍ വില്‍സണ്‍ന്‍റെയും ഗൈനക്കോളജിസ്റ്റായ ഡോക്ടര്‍ ചിപ്പി ടെസ്സിന്‍റെയും മകനാണ്. പ്ലസ്ടു പഠനത്തോടൊപ്പം ബ്രില്ല്യന്‍റിലെ  പരിശീലനത്തിലൂടെയാണ് ജേക്കബ്ബ് ഈ ഉയര്‍ന്ന റാങ്ക് നേടിയത്. ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ജിയ ബിവിന്‍ സഹോദരിയാണ്.  

705 മാര്‍ക്കോടെ എം.എസ് ശ്രീഹരി. ഓള്‍ ഇന്ത്യാ റാങ്ക്  109  നേടി. പത്തനംതിട്ട ജില്ലയില്‍ അഴൂര്‍ ശ്രീനിവാസില്‍, ബിസിനസ്സുകാരായ ശ്രീനിവാസന്‍റെയും, ഷീജയുടെയും മകനാണ്.  പ്ലാസിഡ് വിദ്യാവിഹാര്‍ സ്കൂളിലെ പ്ലസ്ടു പഠനത്തിനു ശേഷം ബ്രില്ല്യന്‍റില്‍ ഒരു വര്‍ഷത്തെ പരിശീലനം നടത്തിവരുകയായിരുന്നു ശ്രീഹരി. ശ്രീരാജ് സഹോദരനാണ്.

പാലക്കാട് നെന്മാറ സ്വദേശിയായ നിതീഷ് പി 705 മാര്‍ക്കോടെ അഖിലേന്ത്യാ തലത്തില്‍ 172-ാം റാങ്ക് നേടി. അദ്ധ്യാപക ദമ്പതികളായ പത്മകുമാറിന്‍റെയും നിഷ കെ യുടെയും മകനാണ്. തൃശ്ശൂര്‍ ദേവമാതാ ഇങക പബ്ലിക് സ്കൂളില്‍ പ്ലസ്ടു പഠനത്തോടൊപ്പം ബ്രില്ല്യന്‍റില്‍ പരിശീലനം നടത്തി വരുകയായിരുന്നു. എന്‍ജിനീയറായ നന്ദിഷ് സഹോദരനാണ്.  

703 മാര്‍ക്കോടെ അഷ്ന ഷെറിന്‍. ഓള്‍ ഇന്ത്യാ റാങ്ക് 177 നേടി  കണ്ണൂര്‍ നടുവില്‍ വി. പി. ഹൗസില്‍ ബാങ്കുദ്യോഗസ്ഥനായ മൂസക്കുട്ടി വി. പി. യുടെയും ബുഷ്റ കെ. പി. യുടെയും മകളാണ്. മുഹമ്മദ് അജ്നാസ്, അനുഷ ഷെറിന്‍ എന്നിവര്‍ സഹോദരങ്ങളാണ്.   

ADVERTISEMENT

720 ല്‍ 700 മാര്‍ക്കോടെ അഖിലേന്ത്യാതലത്തില്‍ 214-ാം റാങ്ക് നേടിയ ലിന്‍റു ജോണ്‍സണ്‍ കൊല്ലം കുണ്ടറ സ്വദേശിയാണ്. എന്‍ജിനിയറായ ജോണ്‍സണ്‍ ഡാനിയേലിന്‍റെയും ഷൈനി ജോണ്‍സണിന്‍റെയും മകളായ ലിന്‍റു ചങ്ങനാശ്ശേരി തെങ്ങണ ഗുഡ് ഷെപ്പേര്‍ഡ് സ്കൂളിലെ പ്ലസ്ടു പഠനത്തിനു ശേഷം ബ്രില്ല്യന്‍റില്‍ ഒരു വര്‍ഷത്തെ പരിശീലനം നടത്തിവരുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍ ലിഷ ജോണ്‍സണ്‍ സഹോദരിയാണ്.

720 ല്‍ 700 മാര്‍ക്കോടെ അഖിലേന്ത്യാതലത്തില്‍ 224-ാം റാങ്ക് നേടിയ സമാ മുബാറക് മലപ്പുറം ചങ്ങരംകുളം സ്വദേശിനിയാണ്. ഫാര്‍മിസിസ്റ്റ് ദമ്പതികളായ മുബാറക് കോഴിക്കലിന്‍റെയും സൗജത്ത് പാളയത്തിലിന്‍റെയും മകളാണ്. ദുബായ് ഇന്ത്യന്‍ ഹൈസ്കൂളിലെ പ്ലസ്ടു പഠനത്തിനു ശേഷം ബ്രില്ല്യന്‍റില്‍ ഒരു വര്‍ഷത്തെ പരിശീലനം നടത്തിവരുകയായിരുന്നു. 

720 ല്‍ 700 മാര്‍ക്ക് നേടി ഗൗരി ബിനു അഖിലേന്ത്യാ തലത്തില്‍ 253-ാം റാങ്ക് നേടി. ഡോക്ടര്‍ ദമ്പതികളായ ബിനു ഉപേദ്രന്‍റെയും സ്വപ്ന മോഹന്‍റെയും മകളായ ഗൗരി  കൊച്ചി വടുതല ചിന്മയ വിദ്യാലയത്തിലെ പ്ലസ്ടുപഠനത്തോടൊപ്പം ബ്രില്ല്യന്‍റിലെ തീവ്രപരിശീലനത്തിലൂടെയാണ് ഈ നേട്ടം കരസ്ഥമാക്കിയത്. 

തിരുവനന്തപുരം പേട്ട സ്വദേശിനി ആണ്ടുക്കുന്നേല്‍ വീട്ടില്‍ ഷാരോണ്‍ മാത്യു അഖിലേന്ത്യാ തലത്തില്‍ 319-ാം റാങ്ക് കരസ്ഥമാക്കി. 720 ല്‍ 700 മാര്‍ക്കോടെയാണ് ഈ നേട്ടം കൈവരിച്ചത്. ഖത്തറില്‍ ജോലി ചെയ്യുന്ന ബിജോയ് മാത്യുവിന്‍റെയും ലിറ്റില്‍ ഫ്ലവറിന്‍റെയും മകളായ ഷാരോണ്‍ മാത്യു ചാവറ ഇങക പബ്ലിക് സ്കൂളിലെ പ്ലസ്ടു പഠനത്തോടൊപ്പം ബ്രില്ല്യന്‍റില്‍ നടത്തിയ പരിശീലനത്തിലൂടെയാണ് ഈ റാങ്ക് നേടിയത്.

ADVERTISEMENT

എറണാകുളം അങ്കമാലി സ്വദേശിയായ റോഷന്‍ ആര്‍ നായര്‍ 700 മാര്‍ക്കോടെ ഓള്‍ ഇന്ത്യാ റാങ്ക് 324 നേടി . ഡോക്ടര്‍ ദമ്പതികളായ രാജേഷ് ജി. യുടെം വീണ ഗോപിനാഥിന്‍റെയും മകനാണ്. പാലാ ചാവറ ഇങക പബ്ലിക് സ്കൂളിലെ പ്ലസ്ടു പഠനത്തൊടൊപ്പം ബ്രില്ല്യന്‍റില്‍ നടത്തിയ പരിശീലനത്തിലൂടെയാണ് ഈ റാങ്ക് നേടിയത്. 

പാലാ സെന്‍റ് വിന്‍സെന്‍റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്ലസ്ടു പഠനത്തോടൊപ്പം ബ്രില്ല്യന്‍റിലെ എന്‍ട്രന്‍സ് കോച്ചിംഗിലും പങ്കെടുത്തുവരികയായിരുന്ന മുഹമ്മദ് സയാന്‍ ഷംഷീര്‍  697 മാര്‍ക്കോടെ ഓള്‍ ഇന്ത്യാ റാങ്ക്  355 നേടി. ദുബായില്‍ ഉദ്യോഗസ്ഥനായ ശ്രീ ഷംഷീര്‍ കന്‍ഹായിയുടെയും ആമിനാത സെബയുടെയും മകനാണ്.

697 മാര്‍ക്കോടെ പ്രണവ് ജൂമിന്‍ ആലുങ്കല്‍ ഓള്‍ ഇന്ത്യാ റാങ്ക് 359 നേടി. എറണാകുളം ജില്ലയില്‍ കാലടി ആലുങ്കല്‍ ഡോ. ജൂമിന്‍ ജോസിന്‍െറയും രശ്മി ജൂമിന്‍റെയും മകനാണ്.  നോറ ജൂമിന്‍ സഹോദരിയാണ്.

697 മാര്‍ക്കോടെ ആദിത്യന്‍ പ്രവീണ്‍ ഓള്‍ ഇന്ത്യാ റാങ്ക് 362 നേടി. തിരുവനന്തപുരം ജില്ലയില്‍ കുമാരപുരം ഡോ. പ്രവീണിന്‍െറയും ഡോ. ശ്രീജ്യോതിയുടെയും മകനാണ്.  ഇവര്‍ക്കു പുറമേ  മെറിന്‍ ട്രീസ റോയി  408-ാം റാങ്ക്, തരുണ്‍ ജി സാജന്‍ 415-ാം റാങ്ക്, സങ്കല്‍പ് സുനോദ് 441-ാം റാങ്ക്, ഗൗതം കൃഷ്ണ കെ 453-ാം റാങ്ക്, റ്റോം ജോ 462-ാം റാങ്ക്, ആദില്‍ റോഷന്‍ 472-ാം റാങ്ക്, ദേവി നന്ദന എ ആര്‍ 481-ാം റാങ്ക് ഉള്‍പ്പെടെ അമ്പതോളം കുട്ടികള്‍ അഖിലേന്ത്യാതലത്തില്‍ ആദ്യ ആയിരത്തിനുള്ളില്‍ സ്ഥാനം കരസ്ഥമാക്കി. ആദ്യ 5000 റാങ്കിനുള്ളില്‍ 385 പേരും 10000 റാങ്കിനുള്ളില്‍ 790 പേരും ഇടംപിടിച്ചു.

നൂതന സാങ്കേതികവിദ്യയുപയോഗിച്ചുള്ള പരിശീലനവും ഓരോ കുട്ടിയേയും വ്യക്തിഗതമായി തന്നെ നിരന്തരം നിരീക്ഷിക്കുവാനും അവലോകനം ചെയ്യുവാനും, പ്രോത്സാഹിപ്പിക്കുവാനുമുള്ള മെന്‍റേഴ്സിന്‍റെ സേവനവും, പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് സദാസന്നദ്ധരായ വിദഗദ്ധരും പരിചയ സമ്പന്നരുമായ അദ്ധ്യാപകരുടെ സേവനവുമാണ് പാലാ ബ്രില്ല്യന്‍റ് എന്ന പരിശീലന സ്ഥാപനത്തെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു പോലെ പ്രിയങ്കരമാക്കിയത്.

പഠനത്തില്‍ മികവുപുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക പരാധീനത അവരുടെ വിദ്യാഭ്യാസത്തിന് പ്രതിബന്ധമാകരുതെന്ന നിശ്ചയദാര്‍ഡ്യത്തോടെ ബ്രില്ല്യന്‍റ് സ്റ്റുഡന്‍റ് മൈത്രി സ്കീമിലൂടെ സൗജന്യമായി പരിശീലനം നല്‍കിക്കൊണ്ടിരിക്കുന്നു. കൂടാതെ എസ്. സി. എസ്. ടി. വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സ്കോളര്‍ഷിപ്പും നല്‍കി വരുന്നു. പ്ലസ് ടു വിന് ഉയര്‍ന്ന മാര്‍ക്കും, നീറ്റ് പരീക്ഷയ്ക്ക് ഉയര്‍ന്ന സ്കോറും നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നൂറു ശതമാനം വരെ സ്കോളര്‍ഷിപ്പും നല്‍കി വരുന്നു.

പാലാ ബ്രില്ല്യന്‍റിലെ അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരോടൊപ്പം വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും നല്കിയ നിസ്തുലവും നിര്‍ലോഭവുമായ സഹകരണമാണ് ഈ നേട്ടങ്ങള്‍ക്കു നിദാനമെന്ന് മാനേജിംഗ് ഡയറക്ടര്‍ ശ്രീ.സെബാസ്റ്റ്യന്‍ ജി.മാത്യു പറഞ്ഞു. റാങ്കു ജേതാക്കളെ ഡയറക്ടര്‍മാരായ സെബാസ്റ്റ്യന്‍ ജി.മാത്യു, ജോര്‍ജ് തോമസ്, സ്റ്റീഫന്‍ ജോസഫ്, സന്തോഷ് കുമാര്‍ ബി., അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് അനുമോദിച്ചു. 

2024 വര്‍ഷത്തേയ്ക്കുള്ള ജെ.ഇ.ഇ. പരീക്ഷക്കുള്ള പുതിയ ബാച്ചുകള്‍ ജൂണ്‍ 26 നും നീറ്റ് പരീക്ഷക്കുള്ള  പുതിയ ബാച്ചുകള്‍ ജൂലൈ 5 മുതലും  ബ്രില്ല്യന്‍റിന്‍റെ വിവിധ സെന്‍ററുകളില്‍ ആരംഭിക്കുന്നു. 12-ാം ക്ലാസ്സിലെ മാര്‍ക്കിന്‍റെയും ജെ.ഇ.ഇ./നീറ്റ് സ്കോറ്/റാങ്ക് ന്‍റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. റീറിപ്പീറ്റേഴ്സിനുവേണ്ടി പ്രത്യേക ബാച്ചുകള്‍ ബ്രില്ല്യന്‍റില്‍ സജ്ജീകരിച്ചിരിക്കുന്നു. നീറ്റ് പരീക്ഷയ്ക്ക് പ്രത്യേക പരിശീലനം നടത്തുന്നതിനായി ടെസ്റ്റ് സീരിയസ് ബാച്ചുകളും ബ്രില്ല്യന്‍റ് ഒരുക്കിയിട്ടുണ്ട്.അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക : www.brilliantpala.org

Content Summary : Brilliant Study Centre Pala - NEET 2023 Results